Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാഷന്‍സ് ലീഗിനുള്ള ജര്‍മന്‍ ടീമിനെ പ്രഖ്യാപിച്ചു; മുള്ളര്‍ പുറത്ത്, മൂന്ന് പുതുമുഖങ്ങള്‍

ബര്‍ലിന്‍: നാഷന്‍സ് ലീഗില്‍ സ്‌പെയിനും സ്വിറ്റ്‌സര്‍ലന്‍ഡിനുമെതിരായുള്ള മത്സരങ്ങള്‍ക്കുള്ള ജര്‍മന്‍ ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് ജര്‍മന്‍ പരിശീലകനായ ജോച്ചിം ലോ പ്രഖ്യാപിച്ചത്. പരിചയസമ്പന്നനായ തോമസ് മുള്ളറെ ഒഴിവാക്കിയാണ് ലോ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 3നും 6നുമാണ് മത്സരങ്ങള്‍ നടക്കുന്നത്. അറ്റ്‌ലാന്റെയുടെ 26കാരനായ താരം റോബിന്‍ ജോസെന്‍സിനെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് ശ്രദ്ധായമായ കാര്യം. ലെഫ്റ്റ് ബാക്കും മിഡ്ഫീല്‍ഡറുമായ ജോസെന്‍സ് 2017 മുതല്‍ അറ്റ്‌ലാന്റെയും ഭാഗമാണ്. സീരി എയിലെ മികച്ച പ്രകടനമാണ് താരത്തിന് ടീമിലേക്കുള്ള വഴിതുറന്നത്. ജോസെന്‍സിനെ കൂടാതെ ബൊറൂസിയയുടെ മിഡ്ഫീല്‍ഡര്‍ ഫ്‌ളോറിയാന്‍ നിഹൗസിനെയും ഹോഫന്‍ഹെയിമിന്റെ 30കാരനായ ഗോളി ഒലിവര്‍ ബൗമാനും ആദ്യമായി ടീമിലേക്ക് വിളിയെത്തിയിട്ടുണ്ട്.

പല സൂപ്പര്‍ താരങ്ങള്‍ക്കും ടീമില്‍ നിന്ന് വിശ്രമം അനുവദിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിന് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മാനുവല്‍ നൂയര്‍, തോമസ് മുള്ളര്‍, സെര്‍ജി ഗ്‌നാബ്രി, ജോഷ്വാ കിമ്മിച്ച്, ലിയോണ്‍ ഗൊറീഡ്‌സ്‌ക എന്നിവര്‍ക്കെല്ലാം ജോച്ചിം ലോ വിശ്രമം നല്‍കിയിരിക്കുകയാണ്. അതേ സമയം ഫൈനലില്‍ ബയേണിന്റെ ഭാഗമായിരുന്ന നിക്ലാസ് സ്യൂളിനെ ലോ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടീമില്‍ സ്ഥിര സാന്നിധ്യം ഉറപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണ് താരങ്ങള്‍ക്ക് മുന്നില്‍ ഒരുങ്ങിയിരിക്കുന്നത്. കെവിന്‍ ട്രാപ്പ്, ബേണ്‍ഡ് ലിനോ, ഒലിവര്‍ ബൗമാന്‍ എന്നിവര്‍ ഗോള്‍ കീപ്പര്‍മാരായി ഇടം പിടിച്ചപ്പോള്‍ മിഡ്ഫീല്‍ഡില്‍ പരിചിത മുഖങ്ങളാണ്.

germany

റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ടോണി ക്രൂസ്, ചെല്‍സിയിലേക്കെത്തിയ തിമോ വെര്‍ണര്‍, പിഎസ്ജിയുടെ ജുലിയന്‍ ഡ്രാക്സ്ലര്‍ എന്നിവര്‍ക്കൊപ്പം യുവതാരം ഫ്‌ളോറിയാന്‍ നിഹൗസും മധ്യനിരയിലേക്ക് പരിഗണിക്കപ്പെടും. പ്രതിരോധത്തില്‍ തിലോ കെഹ്‌റെര്‍, റോബിന്‍ ഗോസെന്‍സ്, മാത്തിയാസ് ജിന്റര്‍, ജൊനാഥന്‍ താഹ് എന്നിവരാവും ഉണ്ടാവുക. ലിറോയ് സാനെ, എംറി ക്യാന്‍, ഗുണ്ടോകന്‍, അന്റോണിയോ റൂഡ്രിഗര്‍ തുടങ്ങിയെ പ്രമുഖരും ജര്‍മനിക്ക് കരുത്ത് പകരും. ജര്‍മന്‍ പരിശീലകന്‍ ജോച്ചിം ലോയെ സംബന്ധിച്ച് ഓരോ ടൂര്‍ണമെന്റും നിര്‍ണ്ണായകമാണ്. കാരണം റഷ്യന്‍ ലോകകപ്പിലെ നാണം കെട്ട തോല്‍വിക്ക് ശേഷവും ജര്‍മന്‍ പരിശീലക സ്ഥാനത്ത് തുടരുന്ന ലോയ്ക്ക് ടീമിന്റെ പഴയ പ്രതാപം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ജര്‍മനിയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച പരിശീലകനാണ് ജോച്ചിം ലോ.

ടീം:കെവിന്‍ ട്രാപ്, ബേണ്‍ഡ് ലിനോ, ഒലിവര്‍ ബൗമാന്‍ (ഗോള്‍കീപ്പര്‍മാര്‍), ഫ്‌ളോറിന്‍ നിഹൗസ്, ജുലിയന്‍ ഡ്രാക്സ്ലര്‍,ടോണി ക്രൂസ്, തിമോ വെര്‍ണര്‍, തിലോ കെഹ്‌റെര്‍, റോബിന്‍ ഗോസെന്‍സ്, മാത്തിയാസ് ജിന്റര്‍, ജോനാഥന്‍ താഹ്, ജുലിയന്‍ ബ്രാന്റ്, ലൂക്കാ വാഡ്‌സ്‌കിമിഡിറ്റ്, കെയ് ഹെവേര്‍ട്‌സ്, ലിറോയ് സാനെ, നിക്കോ സ്‌കള്‍സ്, നിക്ലാസ് സ്യൂള്‍, അന്റോണിയോ റൂഡ്രിഗര്‍, റോബിന്‍ കോച്ച്, സ്യൂട്ട് സെര്‍ഡര്‍, ഇല്‍ക്കെ ഗുണ്ടോകന്‍, എംറി ക്യാന്‍.

Story first published: Wednesday, August 26, 2020, 14:23 [IST]
Other articles published on Aug 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+