For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യുവേഫ നാഷന്‍സ് ലീഗ്: പൊരുതി നേടി സ്‌പെയിന്‍, ഉക്രയിനെ വീഴ്ത്തി ജര്‍മനി

മാഡ്രിഡ്: യുവേഫ നാഷന്‍സ് ലീഗില്‍ സ്‌പെയിനിനും ജര്‍മനിക്കും വിജയം. സ്‌പെയിന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. കരുത്തുറ്റ പോരാട്ടത്തിനൊടുവില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഗോളിയുടെ പിഴവാണ് സ്‌പെയിനിന് വിജയം സമ്മാനിച്ചത്. 4-2-3-1 ഫോര്‍മേഷനില്‍ ഇറങ്ങിയ സ്‌പെയിനെ 5-3-2 ഫോര്‍മേഷനിലാണ് സ്വിറ്റ്‌സര്‍ലന്‍ഡ് നേരിട്ടത്. 14ാം മിനുട്ടിലാണ് മത്സരത്തിലെ വിജയഗോള്‍ പിറന്നത്.

സ്വിറ്റ്‌സര്‍ലന്‍ഡ് ഗോളി യാന്‍ സോമര്‍ പോസ്റ്റിന് മുന്നില്‍ നിന്ന് നല്‍കിയ പന്ത് ലക്ഷ്യം പിഴച്ച് സ്‌പെയിന്‍ താരങ്ങളുടെ കാലിലേക്കെത്തിയപ്പോള്‍ മിക്കല്‍ ഒയാറസ്ബാല്‍ പന്ത് പോസ്റ്റിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ഷാഖിരിയെ അടക്കം കളത്തിലിറക്കി സ്വിറ്റ്‌സര്‍ലന്‍ഡ് ഗോള്‍മടക്കാന്‍ ശ്രമിച്ചെങ്കിലും സ്‌പെയിനിന്റെ പ്രതിരോധ മികവിനെ മറികടക്കാനായില്ല. 61 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് സ്‌പെയിന്‍ നാലിനെതിരേ 13 തവണയാണ് ഗോള്‍ശ്രമം നടത്തിയത്. ഗ്രൂപ്പ് നാലില്‍ മൂന്ന് മത്സരത്തില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി ഒന്നാമതുള്ളത് സ്‌പെയിനാണ്. സ്വിറ്റ്‌സര്‍ലന്‍ഡ് മൂന്ന് മത്സരത്തില്‍ രണ്ടിലും തോറ്റപ്പോള്‍ ഒരു മത്സരത്തില്‍ സമനില വഴങ്ങി.

spainvsswitzerland

മറ്റൊരു മത്സരത്തില്‍ കരുത്തരായ ജര്‍മനി 2-1ന് ഉക്രയിനെ തോല്‍പ്പിച്ചു. റഷ്യന്‍ ലോകകപ്പില്‍ ഗ്രൂപ്പ്ഘട്ടത്തില്‍ തലതാഴ്ത്തി പുറത്തായ ജര്‍മനി തിരിച്ചുവരവിന്റെ പാതയിലാണ്. മികച്ച യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതിലാണ് ജര്‍മനി പരിശീലകന്‍ ജോച്ചിം ലോ ശ്രദ്ധ നല്‍കിയിരിക്കുന്നത്. സെര്‍ജി ഗ്നാബ്രിയെ കുന്തമുനയാക്കി 3-4-2-1 ഫോര്‍മേഷനില്‍ ജര്‍മനി ഇറങ്ങിയപ്പോള്‍ 4-2-3-1 ഫോര്‍മേഷനിലാണ് ഉക്രയിന്‍ ഇറങ്ങിയത്. 20ാം മിനുട്ടില്‍ കരുത്ത് കാട്ടി ജര്‍മനി ലീഡെടുത്തു. അന്റോണിയോ റൂഡ്രിഗര്‍ ഗോളിന് വഴിയൊരുക്കിയപ്പോള്‍ മാത്തിയാസ് ജിന്ററാണ് പന്ത് പോസ്റ്റിലാക്കിയത്. ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്താനും ജര്‍മനിക്കായി.

germanyvsukrain

49ാം മിനുട്ടില്‍ ലിയോന്‍ ഗൊരീറ്റ്‌സ്‌ക ജര്‍മനിയുടെ ലീഡ് ഉയര്‍ത്തി. പകരക്കാരെ ഇറക്കി തിരിച്ചടിക്കാന്‍ പൊരുതിയ ഉക്രയിനുവേണ്ടി 77ാം മിനുട്ടില്‍ റുസ്ലന്‍ മാലിനോസ്‌കി പെനാല്‍റ്റി വലയിലാക്കി. 68 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ജര്‍മനി 9നെതിരേ 18 തവണയാണ് ഗോള്‍ശ്രമം നടത്തിയത്. നാഷന്‍സ് ലീഗിലെ ജര്‍മനിയുടെ ഇത്തവണത്തെ ആദ്യ ജയമാണിത്. സ്വിറ്റ്‌സര്‍ലന്‍ഡിനോടും സ്‌പെയിനോടും ജര്‍മനി സമനില വഴങ്ങുകയായിരുന്നു. ഉക്രയിന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ തോല്‍പ്പിച്ചെങ്കിലും സ്‌പെയിനോടും ജര്‍മനിയോടും പരാജയപ്പെട്ടു.

Story first published: Sunday, October 11, 2020, 11:11 [IST]
Other articles published on Oct 11, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+