Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പാ ലീഗ്; ഗോള്‍ വര്‍ഷവുമായി ചെല്‍സി ക്വാര്‍ട്ടറില്‍; ആഴ്‌സണലിന് വമ്പന്‍ തിരിച്ചുവരവ്

ലണ്ടന്‍: യൂറോപ്പാ ലീഗ് പ്രീക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ ഇംഗ്ലീഷ് ടീമുകളായ ചെല്‍സിയും ആഴ്‌സണലും വമ്പന്‍ ജയത്തോടെ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു. ചെല്‍സി എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് യുക്രൈന്‍ ടീം ഡൈനാമോ കീവിനെ തോല്‍പ്പിച്ചപ്പോള്‍ മൂന്നു ഗോളുകള്‍ക്ക് റെന്നിസിനെ കീഴ്‌പ്പെടുത്തി ആഴ്‌സണലും അടുത്ത റൗണ്ടിലേക്ക് മുന്നേറി.

Chelsea

സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂഡിന്റെ ഹാട്രിക് ആണ് ചെല്‍സിയുടെ വിജയം അനായാസമാക്കിയത്. 5, 33, 59 മിനിറ്റുകളിലായിരുന്നു ജിറൂഡിന്റെ ഗോള്‍. മാര്‍ക്കസ് അലോണ്‍സൊ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ ടീമിനായി ഗോള്‍ നേടി. 78-ാം മിനിറ്റില്‍ ഹഡ്‌സന്‍ ഒഡോയിയുടെ വകയായിരുന്നു ചെല്‍സിയുടെ അഞ്ചാം ഗോള്‍. ഇതോടെ ഇരുപാദങ്ങളിലുമായി 8-0 എന്ന ഗോള്‍ ശരാശരിയില്‍ ചെല്‍സി ക്വാര്‍ട്ടറിലെത്തി.

ആദ്യ പാദത്തില്‍ 3-1 എന്ന സ്‌കോറില്‍ തോല്‍വി ഏറ്റുവാങ്ങിയ ആഴ്‌സണല്‍ രണ്ടാം പാദത്തില്‍ വന്‍ തിരിച്ചുവരവാണ് നടത്തിയത്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ പിയേറെ എംറിക്ക് ആഴ്‌സണലിനായി ഇരട്ടഗോളുകള്‍ നേടി. 5, 72 മിനിറ്റുകളിലായിരുന്നു പിയെറെയുടെ ഗോളുകള്‍. 15-ാം മിനിറ്റില്‍ ഐയിന്‍സിലി ആഴ്‌സണലിന്റെ മറ്റൊരു ഗോള്‍ സ്വന്തമാക്കി. ഇരുപാദങ്ങളിലുമായി ആഴ്‌സണല്‍ 4-3 എന്ന ഗോള്‍ ശരാശരി സ്വന്തമാക്കി.

വലന്‍സിയ, നാപ്പോളി, ബെന്‍ഫിക്ക, ഇന്‍ട്രാക്റ്റ്, വിയ്യാറയല്‍, സ്ലാവിയ പ്രാഹ എന്നിവരും ക്വാര്‍ട്ടറില്‍ ഇടം പിടിച്ചിട്ടുണ്ട്. വന്‍സിയ ക്രാന്‍സ്‌നോഡറെ 1-1 ന് സമനലയില്‍ തളച്ചു. ആദ്യ പാദത്തില്‍ 2-1ന്റെ ജയം നേടിയ വലന്‍സിയ 3-2ന്റെ ശരാശരിയോടെയാണ് ക്വാര്‍ട്ടറിലെത്തിയത്. ബെന്‍ഫിക്ക 3-0ത്തിന് ഡൈനാമോ സെഗ്രേബിനേയും വിയ്യാറയല്‍ 2-1ന് സെനിത്തിനെയും സ്ലാവിയ 4-3ന് സെവിയ്യയെയും തോല്‍പ്പിച്ചു. ഇന്‍ട്രാക്ടിനോട് തോറ്റ ഇന്റര്‍ മിലാന്‍ പുറത്തായി. അതേസമയം, റെഡ്ബുളിനോട് 3-1ന് തോല്‍വി പിണഞ്ഞിട്ടും നാപ്പോളി ക്വാര്‍ട്ടറിലെത്തി. ആദ്യ പാദത്തിലെ 3-0 എന്ന വിജയമാണ് ടീമിന് തുണയായത്.

Story first published: Friday, March 15, 2019, 9:50 [IST]
Other articles published on Mar 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+