For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യൂറോപ്പാ ലീഗ് ചാമ്പ്യന്‍ഷിപ്പ്; ചെല്‍സിക്കും നാപ്പോളിക്കും ജയം

ലണ്ടന്‍: യുവേഫാ യൂറോപ്പാ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സിക്കും ഇറ്റാലിയന്‍ ടീം നാപ്പോളിക്കും ജയം. സ്വീഡിഷ് ക്ലബ്ബ് മാല്‍മോയ്‌ക്കെതിരെ 2-1 എന്ന മാര്‍ജിനിലായിരുന്നു ചെല്‍സിയുടെ ജയം. നാപ്പോളി എഫ്‌സി സൂറിച്ചിനെ 3-1 എന്ന സ്‌കോറിനും വീഴ്ത്തി. സ്പാനിഷ് ടീം വിയ്യാറയല്‍ സ്‌പോര്‍ട്ടിങ് ലിസ്ബണിനെ ഏകപക്ഷീയമായ ഒരു ഗോളിനും പരാജയപ്പെടുത്തി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍നിന്നും 6 ഗോളിന്റെ പരാജയം ഏറ്റുവാങ്ങിയതിന്റെ പിന്നാലെയാണ് ചെല്‍സി യൂറോപ്പോ ലീഗില്‍ കളിക്കാനിറങ്ങിയത്. പതിവുപോലെ മത്സരത്തില്‍ പന്ത് നിയന്ത്രണത്തിലാക്കാന്‍ ചെല്‍സിക്ക് കഴിഞ്ഞെങ്കിലും കൂടുതല്‍ ഗോളുകള്‍ നേടാന്‍ കഴഞ്ഞില്ല. 30-ാം മനിറ്റില്‍ റോസ് ബാര്‍ക്ക്‌ലിയും 58-ാം മിനിറ്റില്‍ ഒലിവര്‍ ജിറൂഡും ചെല്‍സിയുടെ ഗോള്‍ നേടി. 80-ാം മിനിറ്റില്‍ ആന്‍ഡേഴ്‌സ് ക്രിസ്റ്റിയാസെന്‍ മാല്‍മോയുടെ ആശ്വാസഗോള്‍ സ്വന്തമാക്കി.

Chelsea

ലോറന്‍സോ ഇന്‍സിഗ്‌നി(11), ജോസ് കലെജോന്‍(21), പീറ്റര്‍ സിലെന്‍സ്‌കി(77) എന്നിവര്‍ വിയ്യാറയലിനായി ഗോളുകള്‍ നേടി. 83-ാം മിനിറ്റില്‍ ബെന്‍ജാമിന്‍ കൊളോലി ആണ് സൂറിച്ചിന്റെ ഗോള്‍ സ്‌കോറര്‍. മറ്റൊരു മത്സരത്തില്‍ ക്ലബ്ബ് ബ്രഗ്ഗ് 2-1ന് റെഡ്ബുള്ളിനെ തോല്‍പ്പിച്ചു. വലന്‍സിയ 2-1ന് സെല്‍റ്റിക്കിനെയും തോല്‍പ്പിച്ചപ്പോള്‍ ഷാക്ടര്‍ 2-2ന് ഇന്‍ട്രാക്ടുമായി സമനിലയില്‍ പിരിഞ്ഞു. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഇന്റര്‍മിലാന്‍ സെവിയ്യ ടീമുകള്‍ ജയിച്ചപ്പോള്‍ ആഴ്‌സണ്‍ ഒരു ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

Story first published: Friday, February 15, 2019, 9:58 [IST]
Other articles published on Feb 15, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+