Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവേഫ യൂറോപ്പാ ലീഗ്; യുണൈറ്റഡിന് ജയം, സമനിലയില്‍ കുരുങ്ങി ആഴ്‌സണല്‍

ലണ്ടന്‍: യുവേഫ യൂറോപ്പാ ലീഗ് ഫുട്‌ബോളില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജയം സ്വന്തമാക്കിയപ്പോള്‍ ആഴ്‌സണല്‍ സമനിലയില്‍ കുരുങ്ങി. പാര്‍ട്ടിസാനെ എതിരില്ലാത്ത 3 ഗോളുകള്‍ക്കാണ് യുണൈറ്റഡ് വീഴ്ത്തിയത്. അതേസമയം, ആഴ്‌സണല്‍ വിറ്റോറിയയുമായി ഓരോ ഗോള്‍വീതം നേടി സമനിലയില്‍ പിരിഞ്ഞു. അവസാന സെക്കന്റ് ഗോളിലാണ് ഒരിക്കല്‍ക്കൂടി ആഴ്‌സണല്‍ സമനിലയിലായത്.

യുണൈറ്റഡിനുവേണ്ടി ഗ്രീന്‍വുഡ്(21), മാര്‍ഷ്യല്‍(33), റാഷ്‌ഫോര്‍ഡ്(49) എന്നിവരാണ് ഗോള്‍ സ്‌കോര്‍ ചെയ്തത്. ദുര്‍ബലര്‍ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ യുണൈറ്റഡിന് കഴിഞ്ഞു. ഗ്രൂപ്പില്‍ നാല് കളികളില്‍ നിന്നം 10 പോയന്റുമായി യുണൈറ്റഡ് നോക്കൗട്ട് ഉറപ്പിച്ചു. 8 പോയന്റുമായി അല്‍ക്കാമര്‍ രണ്ടാം സ്ഥാനത്തുണ്ട്. പ്രീമിയര്‍ ലീഗില്‍ കിതയ്ക്കുന്ന ആഴ്‌സണല്‍ ഒരിക്കല്‍ക്കൂടി ജയം കൈവിടുകയായിരുന്നു. മുസ്താഫി(80) ആഴ്‌സണലിനായും ബ്രൂണോ ദുവാര്‍തെ(90+1) വിറ്റോറിയയ്ക്കായും സ്‌കോര്‍ ചെയ്തു. ഗ്രൂപ്പില്‍ 10 പോയന്റുമായി ആഴ്‌സണലാണ് മുന്നില്‍.

manchesterunited

മറ്റു മത്സരഫലങ്ങള്‍, സെവിയ്യ(5-2)ദദെലാംഗെ, റെന്നിസ്(0-1)ക്ലജ്, ബാസെല്‍(2-1)ഗെറ്റാഫെ, സെല്‍റ്റിക്(2-1)ലാസിയോ, റേഞ്ചേഴ്‌സ്(2-0)പോര്‍ട്ടോ, വോള്‍വസ്(1-0)ബ്രാസ്റ്റിസ്ലാവ, ജെന്റ്(3-1)വോള്‍ഫ്‌സ്ബര്‍ഗ്, മോണ്‍ചെന്‍ഗ്രാഡ്ബാഷ്(2-1)റോമ, ബ്രാഗ(3-1)ബെസിക്റ്റാസ്, ഫെയ്‌നൂര്‍ദ്(1-1)യങ് ബോയ്‌സ്, വോള്‍ഫ്‌സ്ബര്‍ഗ്(3-0)ഇസ്താബുള്‍ ബസാക്ഷിര്‍.

Story first published: Friday, November 8, 2019, 10:49 [IST]
Other articles published on Nov 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+