Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പാ ലീഗ്: ആഴ്‌സണലിനും ലെസ്റ്ററിനും തകര്‍പ്പന്‍ ജയം, എസി മിലാന് തോല്‍വി

ലണ്ടന്‍: യൂറോപ്പാ ലീഗിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ആഴ്‌സണലും ലെസ്റ്റര്‍ സിറ്റിയും. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ആഴ്‌സണല്‍ മോല്‍ഡിയെ 4-1നാണ് തോല്‍പ്പിച്ചത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് നോര്‍വെ ക്ലബ്ബിനെ ആഴ്‌സണല്‍ കീഴടക്കിയത്. 4-3-3 ഫോര്‍മേഷനിലിറങ്ങിയ മോല്‍ഡിയെ 4-4-2 ഫോര്‍മേഷനിലാണ് ഗണ്ണേഴ്‌സ് പരാജയപ്പെടുത്തിയത്. 21ാം മിനുട്ടില്‍ മാര്‍ട്ടിന്‍ എല്ലിങ്‌സനിന്റെ ഗോളില്‍ മോല്‍ഡി മുന്നിലെത്തിയപ്പോള്‍ ആദ്യ പകുതിയുടെ അധിക സമയത്ത് ക്രിസ്റ്റഫര്‍ ഹൗഗന്റെ സെല്‍ഫ് ഗോള്‍ ആഴ്‌സണലിന് സമനില സമ്മാനിച്ചു.

ആഴ്‌സണല്‍

62ാം മിനുട്ടില്‍ ഷെറീഫ് സിന്യാന്റെ സെല്‍ഫ് ഗോളില്‍ ആഴ്‌സണല്‍ ലീഡെടുത്തു. 69ാം മിനുട്ടില്‍ നിക്കോളാസ് പെപ്പെ മൂന്നാം ഗോള്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തപ്പോള്‍ 88ാം മിനുട്ടില്‍ ജോസഫ് വില്‍ലോക്കാണ് ആഴ്‌സണലിനായി നാലാം ഗോള്‍ നേടിയത്. 61 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് അഞ്ചിനെതിരേ 16 ഗോള്‍ശ്രമമാണ് ആഴ്‌സണല്‍ നടത്തിയത്. ലീഗില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ആഴ്‌സണല്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്.

ഗ്രൂപ്പ് ജി

ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബ് ബ്രാഗയെ പ്രീമിയര്‍ ലീഗ് കരുത്തരായ ലെസ്റ്റര്‍ സിറ്റി എതിരില്ലാത്ത 4 ഗോളിന് തോല്‍പ്പിച്ചു. 4-3-3 ഫോര്‍മേഷന്‍ പിന്തുടര്‍ന്ന ബ്രാഗയെ 3-4-2-1 ഫോര്‍മേഷനിലാണ് ലെസ്റ്റര്‍ തോല്‍പ്പിച്ചത്. 21ാം മിനുട്ടില്‍ കിലീച്ചി ഇഹനാച്ചോ ലെസ്റ്റിന്റെ സ്‌കോര്‍ബോര്‍ഡ് തുറന്നു. 48ാം മിനുട്ടില്‍ ഇഹനാച്ചോ വീണ്ടും ലെസ്റ്ററിനായി ലക്ഷ്യം കണ്ടു. 67ാം മിനുട്ടില്‍ ഡെന്നിസ് പ്രയറ്റും 78ാം മിനുട്ടില്‍ ജെയിംസ് മാഡിന്‍സനുമാണ് ലെസ്റ്ററിന്റെ അവശേഷിക്കുന്ന ഗോളുകള്‍ നേടിയത്. 51 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ലെസ്റ്റര്‍ 8നെതിരേ 14 ഗോള്‍ശ്രമമാണ് ലെസ്റ്ററിനെതിരേ നടത്തിയത്. ലീഗില്‍ മൂന്നാം ജയം സ്വന്തമാക്കിയ ലെസ്റ്റര്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്.

ലില്ലി

അതേ സമയം ഇറ്റാലിയന്‍ കരുത്തരായ എസി മിലാനെ ഫ്രഞ്ച് ക്ലബ്ബായ ലില്ലി നാണം കെടുത്തി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് എസി മിലാനെ ലില്ലി തോല്‍പ്പിച്ചത്. എസി മിലാന്റെ 4-3-3 ഫോര്‍മേഷനെ 4-4-1-1 ഫോര്‍മേഷനിലാണ് ലില്ലി നേരിട്ടത്. 22ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് യൂസഫ് യാസിസി ലില്ലിയെ മുന്നിലെത്തിച്ചു.55ാം മിനുട്ടിലും 58ാം മിനുട്ടിലും വലകുലുക്കി ഹാട്രിക്ക് പൂര്‍ത്തിയാക്കിയ യാസിസി തകര്‍പ്പന്‍ ജയവും ടീമിന് സമ്മാനിച്ചു.

തോല്‍പ്പിച്ചു

49 ശതമാനം പന്തടക്കിവെച്ച ലില്ലി 12 നെതിരേ 15 ഗോള്‍ശ്രമമാണ് നടത്തിയത്. രണ്ട് ജയവും ഒരു സമനിലയും വഴങ്ങിയ ലില്ലിയാണ് ഗ്രൂപ്പില്‍ ഒന്നാമത്. മറ്റ് മത്സരങ്ങളില്‍ വിയ്യാറയല്‍ എതിരില്ലാത്ത നാല് ഗോളിന് മക്കാബി ടെല്‍ അവീവിയെ തോല്‍പ്പിച്ചപ്പോള്‍ ഹോഫന്‍ഹെയിം 5-0ന് ലിബിറക്കിനെയും തോല്‍പ്പിച്ചു.

Story first published: Friday, November 6, 2020, 11:16 [IST]
Other articles published on Nov 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+