Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പാ ലീഗില്‍ വമ്പന്മാര്‍ക്ക് വിജയത്തുടക്കം; ആഴ്‌സണല്‍, യുണൈറ്റഡ്, റോമ ജയിച്ചു

ലണ്ടന്‍: യുവേഫ യൂറോപ്പാ ലീഗിന് തുടക്കമായപ്പോള്‍ പ്രമുഖ ടീമുകളെല്ലാം ജയം സ്വന്തമാക്കി. ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റോമ, പോര്‍ട്ടോ, ഡൈനാമോ കീവ്, സെവിയ്യ തുടങ്ങിയ ടീമുകളെല്ലാം ജയം ആഘോഷിച്ചു. ആഴ്‌സണല്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഇന്‍ട്രാഷ്ടിനെ പരാജയപ്പെടുത്തി. വില്ലോക്ക്(38), സാക്ക(85), ഒബാമെയാങ്(87) എന്നിവരാണ് ആഴ്‌സണലിനുവേണ്ടി വലകുലുക്കിയത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അസ്റ്റാനയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. മാസണ്‍ ഗ്രീന്‍വുഡ്(73) യുണൈറ്റഡിന്റെ വിജയഗോള്‍ നേടി. റോമ നാലു ഗോളുകള്‍ക്ക് ഇസ്താംബുള്‍ ബസക്‌സെഹിറിനെ തോല്‍പ്പിച്ചു. പോര്‍ട്ടോ 2-1ന് യങ് ബോയ്‌സിനേയും സെവിയ്യ 3-0ത്തിന് ക്വാറബാഗിനേയും പരാജയപ്പെടുത്തി. അതേസമയം, ഇറ്റാലിയന്‍ ടീം ലാസിയോ സിഎഫ്ആര്‍ ക്ലജിനോട് 1-2ന് തോറ്റു.

manchester-united

മറ്റു മത്സരഫലങ്ങള്‍, ഗെറ്റാഫെ 1-0 ട്രാബ്‌സോണ്‍സ്പര്‍, പിഎസ് ഐന്തോവന്‍ 3-2 സ്‌പോട്ടിങ്, ബാസെല്‍ 5-0 ക്രസ്‌നോദര്‍, ഡൈനാമോ കീവ് 1-0 മാല്‍മോ, റെന്നസ് 1-1 സെല്‍റ്റിക്, വോള്‍വസ് 0-1 ബ്രാഗ, പാര്‍ട്ടിസാന്‍ 2-2 അല്‍ക്ക്മാര്‍, ലുഡോഗോറെറ്റ്‌സ് 5-1 സിഎസ്‌കെഎ മോസ്‌കോ, സ്ലൊവാന്‍ ബ്രാറ്റിസ്ലാവ 4-2 ബെസിക്റ്റാസ്, റേഞ്ചേഴ്‌സ് 1-0 ഫെയ്‌നൂര്‍ദ്, എസ്പാനിയോള്‍ 1-1 ഫെറന്‍കവാരോസ്.

Story first published: Friday, September 20, 2019, 11:15 [IST]
Other articles published on Sep 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+