Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പാ ലീഗ്; നോക്കൗട്ടില്‍ കടന്ന് ആഴ്‌സണല്‍, ഗ്രൂപ്പ് ചാമ്പ്യന്മാരായി യുണൈറ്റഡും

ലണ്ടന്‍: യുവേഫാ യൂറോപ്പാ ലീഗ് ഗ്രൂപ്പ് മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ ഇംഗ്ലീഷ് വമ്പന്മാരായ ആഴ്‌സണലും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലെത്തി. അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അല്‍ക്കാമറിനെ 4-0ത്തിന് തോല്‍പ്പിച്ചപ്പോള്‍ ആഴ്‌സണല്‍ സ്റ്റാന്‍ഡേര്‍ഡ് ലീഗുമായി സമനിലയില്‍ പിരിയുകയായിരുന്നു. സെവിയ്യ ഉള്‍പ്പെടെ മറ്റ് പ്രമുഖ ടീമുകളും അവസാന 32ല്‍ കടന്നിട്ടുണ്ട്.

അല്‍ക്കാമറിനെതിരെ എതിരില്ലാത്ത നാല് ഗോളിനാണ് യുണൈറ്റഡ് ജയിച്ചുകയറിയത്. ആഷ്‌ലി യങ്(53), ഗ്രീന്‍വുഡ്(58, 64), യുവാന്‍ മാറ്റ(62) എന്നിവരാണ് ഗോള്‍ നേടിയത്. ജയത്തോടെ ഗ്രൂപ്പ് ഡി യില്‍ 6 കളികളില്‍ നിന്നും 13 പോയന്റുമായി യുണൈറ്റഡ് ഗ്രൂപ്പ് ചാമ്പ്യന്മാരായി. 9 പോയന്റുള്ള അല്‍ക്കമാര്‍ ആണ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തോടെ അടുത്തറൗണ്ടിലെത്തിയത്.

manchesterunited

ഗ്രൂപ്പ് എഫ് ല്‍ അവസാന മിനിറ്റുകളില്‍ നേടിയ ഗോളില്‍ ആഴ്‌സണല്‍ സമനില പിടിച്ചുപറ്റുകയായിരുന്നു. ഇരു ടീമുകളും രണ്ടുവീതം ഗോളുകള്‍ നേടി. ഗ്രൂപ്പില്‍ ആഴ്‌സണല്‍ 11 പോയന്റുമായി ഒന്നാമതെത്തിയപ്പോള്‍ എന്‍ട്രാക്ട് 9 പോയന്റുമായി രണ്ടാം സ്ഥാനത്തെത്തി. അവസാന മത്സരത്തില്‍ അപ്പോയല്‍ നിക്കോഷ്യയ്‌ക്കെതിരെ ഒരു ഗോളിന് തോറ്റെങ്കിലും സെവിയ്യ ഗ്രൂപ്പ് എ യില്‍ ഒന്നാം സ്ഥാനക്കാരായി. സെവിയ്യ 15 പോയന്റുമായും അപ്പോയല്‍ നിക്കോഷ്യ 10 പോയന്റുമായും ഒന്നും രണ്ടും സ്ഥാനത്തെത്തി.

അടുത്ത റൗണ്ടിലെത്തിയ മറ്റു ടീമുകള്‍, ഗ്രൂപ്പ് ബി മാല്‍മോ, കോബെന്‍ഹാവന്‍. ഗ്രൂപ്പ് സി എഫ്‌സി ബാസെല്‍, ഗെറ്റാഫെ. ഗ്രൂപ്പ് ഡി എല്‍എഎസ്‌കെ, സ്‌പോര്‍ട്ടിങ്. ഗ്രൂപ്പ് ഇ സെല്‍റ്റിക്, സിഎഫ്ആര്‍ ക്ലജ്. ഗ്രൂപ്പ് ജി പോര്‍ട്ടോ, റേഞ്ചേഴ്‌സ്. ഗ്രൂപ്പ് എച്ച് എസ്പാനിയോള്‍, ലുണ്ടോഗോറെറ്റ്‌സ്. ഗ്രൂപ്പ് ഐ ജെന്റ്, വോള്‍ഫ്‌സ്ബര്‍ഗ്. ഗ്രൂപ്പ് ജെ ഇസ്താംബൂള്‍ ബസാക് ഷെയര്‍, റോമ. ഗ്രൂപ്പ് കെ ബ്രാഗ, വോള്‍വസ്.

Story first published: Friday, December 13, 2019, 9:25 [IST]
Other articles published on Dec 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+