വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇനി ചാംപ്യന്‍മാരുടെ നാളുകള്‍... ചാംപ്യന്‍സ് ലീഗിന് തുടക്കം, ലിവര്‍പൂള്‍ പിഎസ്ജിക്കെതിരേ

ബാഴ്‌സലോണ, ഇന്റര്‍മിലാന്‍ എന്നിവരും ആദ്യദിനം ഇറങ്ങുന്നുണ്ട്

By Manu D

ലണ്ടന്‍: യൂറോപ്പിലെ എലൈറ്റ് ക്ലബ്ബ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പായ യുവേഫ ചാംപ്യന്‍സ് ലീഗിന് ഇന്ന തുടക്കം. നാലു ഗ്രൂപ്പുകളിലായി എട്ടു മല്‍സരങ്ങളാണ് ആദ്യദിനം നടക്കുന്നത്. ഗ്രൂപ്പ് എയില്‍ ബൊറൂസ്യ ഡോട്മുണ്ട് ക്ലബ്ബ് ബ്രൂഗെയുമായും അത്‌ലറ്റികോ മാഡ്രിഡ് മൊണാക്കോയുമായും ബിയില്‍ ബാഴ്‌സലോണ പിഎസ്‌വി ഐന്തോവനുമായും ഇന്റര്‍മിലാന്‍ ടോട്ടനം ഹോട്‌സ്പറുമായും സിയില്‍ ലിവര്‍പൂള്‍ പിഎസ്ജിയുമായും നാപ്പോളി റ്വെന വെസ്ദയുമായും ഡിയില്‍ ഷാല്‍ക്കെ എഫ്‌സി പോര്‍ട്ടോയുമായും ഗലാത്സരെ ലോക്കോമോട്ടീവ് മോസ്‌കോയുമായും ഏറ്റുമുട്ടും.

ഏഷ്യാ കപ്പ്: ട്രെയിലറിന് മുമ്പൊരു ടീസര്‍... ടീം ഇന്ത്യ ഇറങ്ങുന്നു, ഹോങ്കോങിനെ കളി പഠിപ്പിക്കാന്‍ഏഷ്യാ കപ്പ്: ട്രെയിലറിന് മുമ്പൊരു ടീസര്‍... ടീം ഇന്ത്യ ഇറങ്ങുന്നു, ഹോങ്കോങിനെ കളി പഠിപ്പിക്കാന്‍

ഏഷ്യാ കപ്പ്: ഇന്ത്യ- പാക് ക്ലാസിക്കില്‍ ആര്? ഗാംഗുലിയുടെ പ്രവചനം ഇങ്ങനെ... ഏഷ്യാ കപ്പ്: ഇന്ത്യ- പാക് ക്ലാസിക്കില്‍ ആര്? ഗാംഗുലിയുടെ പ്രവചനം ഇങ്ങനെ...

1

യൂറോപ്പില്‍ ഏറ്റവും മികച്ച ആക്രമണ നിരയുള്ള ലിവര്‍പൂളും പിഎസ്ജിയും തമ്മിലുള്ള പോരാട്ടമാണ് ആദ്യദിനത്തിലെ പ്രധാന ആകര്‍ഷണം. ലിവര്‍പൂളിന്റെ മൈതാനമായ ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ഈ ഇംഗ്ലണ്ട്- ഫ്രഞ്ച് ത്രില്ലര്‍. കഴിഞ്ഞ സീസണിലെ റണ്ണറപ്പ് കൂടിയായ ലിവര്‍പൂള്‍ ഇത്തവണ കിരീടപ്രതീക്ഷയുമായാണ് പുതിയ സീസണിനു തയ്യാറെടുക്കുന്നത്. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലിന് അപ്പുറം കടന്നിട്ടില്ലാത്ത പിഎസ്ജി ഇത്തവണ ചീത്തപ്പേര് മായ്ക്കാമെന്ന ആത്മവിശ്വാസത്തിലാണ്.

നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡിന്റെ ആദ്യ മല്‍സരം ബുധനാഴ്ചയാണ്. യുവന്റസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ബയേണ്‍ മ്യൂണിക്ക് എന്നീ വമ്പന്‍മാരും ബുധനാഴ്‌സ ആദ്യ മല്‍സരത്തിനിറങ്ങുന്നുണ്ട്. ലോക ഫുട്‌ബോളറും ഇതിഹാസ താരവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ടീം വിട്ട ശേഷം റയലിന്റെ ആദ്യത്തെ ചാംപ്യന്‍സ് ലീഗ് മല്‍സരം കൂടിയാണ് വരാനിരിക്കുന്നത്. ഗ്രൂപ്പ് ജിയില്‍ എഎസ് റോമയാണ് റയലിന്റെ ആദ്യ എതിരാളികള്‍. റോമയെ മാറ്റിനിര്‍ത്തിയാല്‍ സിഎസ്‌കെഎ മോസ്‌കോ, വിക്ടോറിയ പ്ലെസന്‍ എന്നീ രണ്ടു ചെറുടീമുകളെയാണ് റയലിനു നേരിടാനുള്ളത്.

Story first published: Tuesday, September 18, 2018, 10:46 [IST]
Other articles published on Sep 18, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X