Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവേഫ ചാമ്പ്യന്‍സ് ലീഗിന് ഇന്ന് കിക്കോഫ്-സൂപ്പര്‍ ടീമുകള്‍ ഇന്ന് കളത്തില്‍

ബാഴ്‌സലോണ/മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ പുതിയ സീസണിന് ഇന്ന് കിക്കോഫ്. സൂപ്പര്‍ ടീമുകളെല്ലാം ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. രാത്രി 12.30നാണ് മത്സരം. സോണി ഇഎസ്പിഎന്‍ ചാനലുകളിലാണ് തത്സമയം. ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, ചെല്‍സി, പിഎസ്ജി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമുകളെല്ലാം ഇന്ന് മത്സരിക്കാനിറങ്ങുന്നുണ്ട്. ഗ്രൂപ്പ് എച്ചില്‍ നടക്കുന്ന പിഎസ്ജിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലുള്ള മത്സരമാണ് ഇന്നത്തെ ഏറ്റവും ആവേശകരമായത്. അവസാന സീസണിലെ ചാമ്പ്യന്‍സ് ലീഗ് റണ്ണറപ്പുകളായ പിഎസ്ജിക്ക് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശക്തമായ വെല്ലുവിളി തന്നെ ഉയര്‍ത്തും.

നെയ്മര്‍, എംബാപ്പെ, ഡി മരിയ തുടങ്ങിയ കരുത്തുറ്റ നിര തന്നെ പിഎസ്ജിക്കൊപ്പമുണ്ട്. പോള്‍ പോഗ്ബ,ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരിലാണ് യുണൈറ്റഡിന്റെ പ്രതീക്ഷ. പിഎസ്ജിയുടെ ഇക്കാര്‍ഡി, യുണൈറ്റഡിന്റെ ലിംഗാര്‍ഡ്, ഗ്രീന്‍വുഡ്, മഗ്യൂയിര്‍ തുടങ്ങിയവരെല്ലാം പരിക്കിന്റെ പിടിയിലാണ്. 2019ലെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. അന്ന് യുണൈറ്റഡിനെ ഹോം ഗ്രൗണ്ടില്‍ പിഎസ്ജി തോല്‍പ്പിച്ചപ്പോള്‍ രണ്ടാം പാദത്തില്‍ പിഎസ്ജിയെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നേറിയിരുന്നു.

championsleague

ഗ്രൂപ്പ് ജിയില്‍ ബാഴ്‌സലോണയുടെ എതിരാളി ഫെറന്‍സ്വറോസാണ്. അന്റോണിയോ ഗ്രിസ്മാനും ലയണല്‍ മെസ്സിയും ഉള്‍പ്പെടുന്ന ബാഴ്‌സലോണയുടെ തകര്‍പ്പന്‍ നിരയെ ഹംഗറി ക്ലബ്ബ് ഫെറന്‍സ്വറോസ് വെല്ലുവിളി ഉയര്‍ത്തുമോയെന്ന് കണ്ടറിയണം. ലാ ലിഗയിലെ അവസാന മത്സരത്തില്‍ തോല്‍വി വഴങ്ങിയാണ് ബാഴ്‌സലോണ എത്തുന്നത്. ഉംറ്റിറ്റി,ജോര്‍ദി ആല്‍ബ,ഫെര്‍ണാണ്ടസ് എന്നിവര്‍ പരിക്കേറ്റിരിക്കുന്നതിനാല്‍ ഇന്ന് ബാഴ്‌സലോണയില്‍ കളിക്കാന്‍ സാധ്യത കുറവാണ്.

മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിഡും ഇന്ന് മത്സരത്തിനിറങ്ങുന്നുണ്ട്. ഗ്രൂപ്പ് ബിയില്‍ മത്സരിക്കാനിറങ്ങുന്ന റയലിന്റെ എതിരാളി ഷക്തര്‍ ഡൊണസ്‌കാണ് എതിരാളികള്‍. നിലവിലെ ലാലിഗ ചാമ്പ്യന്മാരാണ് റയല്‍ മാഡ്രിഡ്. ഗാരത് ബെയ്ല്‍ ടീം വിട്ടതോടെ കരിം ബെന്‍സേമയിലാണ് പ്രതീക്ഷ. സെര്‍ജിയോ റാമോസ്,ഒഡ്രിസോള,ഡിയാസ്,കര്‍വാചല്‍ എന്നിവര്‍ പരിക്കിന്റെ പിടിയിലായത് റയലിന് തലവേദന സൃഷ്ടിക്കുന്നു.

ഗ്രൂപ്പ് ഇയില്‍ സെവിയ്യയും ചെല്‍സിയും ഇന്ന് നേര്‍ക്കുനേര്‍ പോരടിക്കും. ഇംഗ്ലീഷ് കരുത്തന്‍മാരായ ചെല്‍സിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ് സ്പാനിഷ് ക്ലബ്ബായ സെവിയ്യ. മാര്‍ക്കോ അലന്‍സോ ചെല്‍സി നിരയില്‍ കളിക്കില്ല.ഗ്രൂപ്പ് എഫില്‍ ബുണ്ടസ്ലീഗ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഇറ്റാലിയന്‍ ക്ലബ്ബായ ലാസിയോയെ നേരിടും. എല്ലാ സീസണിലും ശരാശരി പ്രകടനം പുറത്തെടുക്കുന്ന ടീമാണ് ഡോര്‍ട്ട്മുണ്ട്. അട്ടിമറികളിലൂടെ പേരെടുത്ത ജര്‍മന്‍ ടീം ഇത്തവണയും ശക്തമായ നിരയാണ്.

Story first published: Tuesday, October 20, 2020, 13:55 [IST]
Other articles published on Oct 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+