
ബാഴ്‌സലോണ-യുവന്റസ് പോരാട്ടം എന്നതിലുപരിയായി ലയണല്‍ മെസ്സി-ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോരാട്ടം എന്ന നിലയിലാണ് ആരാധകര്‍ ഈ ഗ്രൂപ്പ് ജിയെ കാണുന്നത്. ചരിത്രത്തിലാദ്യമായാണ് മെസ്സിയും റൊണാള്‍ഡോയും ഒരു ഗ്രൂപ്പില്‍ കളിക്കുന്നത്. കൂടാതെ റയല്‍ മാഡ്രിഡ് വിട്ട് റൊണാള്‍ഡോ യുവന്റസില്‍ എത്തിയതിന് ശേഷം മെസ്സിയുമായി നേര്‍ക്കുനേര്‍ എത്തുന്ന ആദ്യ പോരാട്ടം എന്ന നിലയിലും ഇത്തവണ ചാമ്പ്യന്‍സ് ലീഗ് ശ്രദ്ധ നേടുന്നു. ഡൈനാമോ കീവ്,ഫെറെങ്ക്‌വാറോസ് എന്നിവരാണ് ഗ്രൂപ്പ് ജിയിലെ മറ്റുള്ളവര്‍.

നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ഗ്രൂപ്പ് എയിലാണ്. ലാലിഗ ക്ലബ്ബ് അത്‌ലറ്റികോ മാഡ്രിഡാണ് ഗ്രൂപ്പിലെ മറ്റൊരു പ്രധാന കരുത്തര്‍. സാള്‍സ്ബര്‍ഗ്, ലോക്കോമോട്ടീവ്, സാള്‍സ്ബര്‍ഗ് എന്നിവരാണ് ഗ്രൂപ്പ് എയിലെ മറ്റുള്ളവര്‍. ബയേണിന് വലിയ വെല്ലുവിളി ആരും തന്നെ ഉയര്‍ത്താന്‍ സാധ്യത കുറവാണ്. അവസാന സീസണിലെപ്പോലെത്തന്നെ ഇത്തവണയും കരുത്തരുടെ നിരയാണ് ബയേണ്‍ മ്യൂണിക്ക്. മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഗ്രൂപ്പ് ബിയിലാണ്.

ശക്തരായ എതിരാളികളെത്തന്നെ ഗ്രൂപ്പില്‍ റയലിന് മറികടക്കേണ്ടതുണ്ട്. ഷക്തര്‍, ഇന്റര്‍ മിലാന്‍, മോഷന്‍ഗ്ലാഡ്ബാഷ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവര്‍. ഇത്തവണ കഷ്ടപ്പെട്ട് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയെടുത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗ്രൂപ്പ് എച്ചിലാണ്. നിലവിലെ റണ്ണറപ്പായ പിഎസ്ജി,ലെയ്പ്‌സിഗ്,ഇസ്താംബുള്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവര്‍. ലിവര്‍പൂള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയും തരക്കേടില്ല. അയാക്‌സ്,അറ്റ്‌ലാന്റെ,മിഡ്ജിലാന്‍ഡ് എന്നിവരാണ് ലിവര്‍പൂളിന്റെ എതിരാളികള്‍.

ഗ്രൂപ്പില്‍ ലിവര്‍പൂളിന് വലിയ വെല്ലുവിളി ഉയര്‍ത്താനുള്ള കെല്‍പ്പ് അയാക്‌സിന് മാത്രമാണ്. ഗ്രൂപ്പ് എഫില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് അതി ശക്തരായ എതിരാളികളില്ല. സെനിറ്റ്,ലാസിയോ,ക്ലബ്ബ് ബ്രുഗ്ഗി എന്നിവരാണ് എഫിലുള്ളത്. ഗ്രൂപ്പില്‍ ഇയില്‍ കളിക്കാന്‍ ഇറങ്ങുന്ന ചെല്‍സി വിയര്‍ക്കും. സെവിയ്യ,റെന്നിസ്,ക്രാസ്‌നോഡര്‍ എന്നിവരാണ് ചെല്‍സിയുടെ എതിരാളികള്‍. മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഗ്രൂപ്പ് സിയിലെ കരുത്തര്‍. പോര്‍ട്ടോ,ഒളിംപിയാക്കോസ്,മാഴ്‌സെല്ലി എന്നിവരാണ് ഗ്രൂപ്പ് സിയിലുള്ളത്.

ഗ്രൂപ്പുകള്‍ ഇങ്ങനെ
ഗ്രൂപ്പ് എ-ബയേണ്‍ മ്യൂണിക്ക്, അത്‌ലറ്റികോ മാഡ്രിഡ്, സാല്‍സ്ബര്‍ഗ്, ലോക്കോമോട്ടീവ് മോസ്‌ക്കാവ.
ഗ്രൂപ്പ് ബി-റയല്‍ മാഡ്രിഡ്, ഷെക്തര്‍, ഇന്റര്‍ മിലാന്‍, മോഷന്‍ഗ്ലാഡ്ബാഷ്
ഗ്രൂപ്പ് സി-പോര്‍ട്ടോ, മാഞ്ചസ്റ്റര്‍ സിറ്റി, ഒളിംപിയാക്കോസ്, മാഴ്‌സെല്ലി
ഗ്രൂപ്പ് ഡി-ലിവര്‍പൂള്‍, അയാക്‌സ്, അറ്റ്‌ലാന്റെ, മിഡ്ജിലാന്‍ഡ്
ഗ്രൂപ്പ് ഇ-സെവിയ്യ, ചെല്‍സി, ക്രാസ്‌നോഡര്‍, റെന്നിസ്
ഗ്രൂപ്പ് എഫ്-സെനിറ്റ്, ഡോര്‍ട്ട്മുണ്ട്, ലാസിയോ, ക്ലബ്ബ് ബ്രുഗ്ഗി
ഗ്രൂപ്പ് ജി-യുവന്റസ്, ബാഴ്‌സലോണ, ഡൈനാമോ കീവ്, ഫെറിന്‍കാറോസ്
ഗ്രൂപ്പ് എഫ്-പിഎസ്ജി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലെയ്പ്‌സിഗ്, ഇസ്താന്‍ബുള്‍


Click it and Unblock the Notifications














