Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ബയേണ്‍ മ്യൂണിക്ക്, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ പ്ലേ ഓഫില്‍

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് സമനില. സ്പാനിഷ് കരുത്തരായ അത്‌ലറ്റികോ മാഡ്രിഡാണ് ജര്‍മന്‍ വമ്പന്മാരെ 1-1 എന്ന നിലയില്‍ കുരുക്കിയത്. 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ ബയേണ്‍ മ്യൂണിക്കിനെ 4-4-2 ഫോര്‍മേഷനിലാണ് അത്‌ലറ്റികോ മാഡ്രിഡ് നേരിട്ടത്. ലൂയിസ് സുവാരസില്ലാതെയാണ് സ്പാനിഷ് ടീം ഇറങ്ങിയത്. ബയേണില്‍ ലെവന്‍ഡോസ്‌കിയും ഇല്ലായിരുന്നു. 26ാം മിനുട്ടില്‍ ബയേണിനെ ഞെട്ടിച്ച് അത്‌ലറ്റികോ മാഡ്രിഡ് അക്കൗണ്ട് തുറന്നു.

മാര്‍ക്കോസ് ലോറന്റിയുടെ അസിസ്റ്റില്‍ ജോ ഫെലിക്‌സാണ് അത്‌ലറ്റിക്കോയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. ആദ്യ പകുതിയില്‍ ഗോള്‍മടക്കാന്‍ സാധിക്കാതിരുന്ന ബയേണിനായി 86ാം മിനുട്ടില്‍ തോമസ് മുള്ളറാണ് സമനില ഗോള്‍ നേടിയത്. 62ാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ മുള്ളര്‍ പെനാല്‍റ്റി വലയിലെത്തിക്കുകയായിരുന്നു. 57 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്നത് ബയേണ്‍ മ്യൂണിക്കാണെങ്കിലും 7നെതിരേ 12 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ ബയേണ്‍ മുന്നിട്ട് നിന്നു. 13 പോയിന്റുമായി ബയേണാണ് ഗ്രൂപ്പില്‍ തലപ്പത്ത്. ബയേണ്‍ പ്ലേ ഓഫിലും സീറ്റുറപ്പിച്ചു.

bayernmunichvsatleticomadrid

ഗ്രൂപ്പ് സിയില്‍ എഫ്‌സി പോര്‍ട്ടോ മാഞ്ചസ്റ്റര്‍ സിറ്റിയെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. 80ാം മിനുട്ടില്‍ ഗബ്രിയേല്‍ ജീസസ് മാഞ്ചസ്റ്റര്‍ സിറ്റിക്കായി വലകുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. 64 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന സിറ്റി 2നെതിരേ 19 ഗോള്‍ശ്രമം നടത്തിയെങ്കിലും ഭാഗ്യം തുണച്ചില്ല. സമനിലയായെങ്കിലും സിറ്റിയും പോര്‍ട്ടോയും പ്ലേ ഓഫില്‍ ഇടം പിടിച്ചിട്ടുണ്ട്.

liverpoolvsajax

ഗ്രൂപ്പ് ഡിയില്‍ അയാക്‌സിനെ തോല്‍പ്പിച്ച് ലിവര്‍പൂളും പ്ലേ ഓഫില്‍ കടന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ലിവര്‍പൂളിന്റെ ജയം. ഇരു ടീമും 4-3-3 ഫോര്‍മേഷനിലിറങ്ങിയ മത്സരത്തിന്റെ ആദ്യ പകുതിയില്‍ കരുത്ത് കാട്ടാന്‍ ആര്‍ക്കും സാധിച്ചില്ല. എന്നാല്‍ 58ാം മിനുട്ടില്‍ കുര്‍ട്ടിസ് ജോണിസ് ലിവര്‍പൂളിനായി വലകുലുക്കുകയായിരുന്നു. 55 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കാന്‍ അയാക്‌സിനായെങ്കിലും 11നെതിരേ 15 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ ലിവര്‍പൂള്‍ മുന്നിട്ട് നിന്നു. ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്താനുള്ള ലിവര്‍പൂളുള്ളത്.

ഗ്രൂപ്പ് ബിയില്‍ ഇന്റര്‍ മിലാന്‍ മോച്ചന്‍ഗ്ലാബാച്ചിനെ 3-2ന് തോല്‍പ്പിച്ചു. 17ാം മിനുട്ടില്‍ മാറ്റിയോ ഡാര്‍മിയാന്‍,64ാം മിനുട്ടിലും 73ാം മിനുട്ടിലും റോമലു ലുക്കാക്കു എന്നിവരാണ് ഇന്റര്‍ മിലാനായി വലകുലുക്കിയത്. മോച്ചന്‍ഗ്ലാബാച്ചിനായി അലാസനി പ്ലീ ഇരട്ട ഗോളുമായി തിളങ്ങി. 47 ശതമാനം പന്തടക്കിവെച്ച് 11 നെതിരേ 16 ഗോള്‍ശ്രമമാണ് ഇന്റര്‍ നടത്തിയത്.

Story first published: Wednesday, December 2, 2020, 9:41 [IST]
Other articles published on Dec 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+