Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ്: ജയത്തോടെ തുടങ്ങി ബയേണ്‍ മ്യൂണിക്ക്, ലിവര്‍പൂള്‍ രക്ഷപെട്ടു, റയലിന് തോല്‍വി

മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് വിജയത്തുടക്കം. ഗ്രൂപ്പ് എയില്‍ പോരാട്ടത്തിനിറങ്ങിയ ബയേണ്‍ മ്യൂണിക്ക് സ്പാനിഷ് കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളിനാണ് തോല്‍പ്പിച്ചത്. ലെവന്‍ഡോസ്‌കിയെ വജ്രായുധമാക്കി 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ ബയേണ്‍ മ്യൂണിക്കിനെ 4-4-2 ഫോര്‍മേഷനിലാണ് അത്‌ലറ്റികോ മാഡ്രിഡ് നേരിട്ടത്. സ്വന്തം തട്ടകത്തില്‍ 28ാം മിനുട്ടില്‍ ബയേണ്‍ അക്കൗണ്ട് തുറന്നു.

ലക്ഷ്യം

ജോഷ്വാ കിമ്മിച്ച് ഗോളിന് വഴിയൊരുക്കിയപ്പോള്‍ കിങ്സ്ലി കോമാനാണ് ലക്ഷ്യം കണ്ടത്. 41ാം മിനുട്ടില്‍ കോമാന്റെ അസിസ്റ്റില്‍ ലിയോന്‍ ഗൊരീറ്റ്‌സ്‌ക ബയേണിന്റെ ലീഡുയര്‍ത്തിയപ്പോള്‍ 66ാം മിനുട്ടില്‍ കോറന്റിന്‍ ടോളിസ്‌കോ മൂന്നാം ഗോള്‍ സമ്മാനിച്ചു. 72ാം മിനുട്ടില്‍ തോമസ് മുള്ളറിന്റെ അസിസ്റ്റില്‍ കോമാനാണ് ബയേണിനുവേണ്ടി നാലാം ഗോള്‍ നേടിയത്. 47ാം മിനുട്ടില്‍ ജോവോ ഫെലികിസ് അത്‌ലറ്റിക്കോയ്ക്കായി വലകുലുക്കിയെങ്കിലും വാര്‍ പരിശോധനയിലൂടെ അത് ഓഫ് സൈഡാണെന്ന് വിധിക്കുകയായിരുന്നു. 60 ശതമാനം പന്തടക്കിവെച്ച് എട്ടിനെതിരേ 16 ഗോള്‍ശ്രമമാണ് ബയേണ്‍ നടത്തിയത്.

ഗ്രൂപ്പ് ഡി

ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ ലിവര്‍പൂളിനും വിജയത്തുടക്കം. കരുത്തരായ അയാക്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. അതും അയാക്‌സ് താരം നിക്കോളാസ് താഗ്ലിയാഫിക്കോയുടെ പിഴവില്‍. കഷ്ടിച്ച് ലിവര്‍പൂള്‍ തോല്‍വിയില്‍ നിന്ന് രക്ഷപെടുകയായിരുന്നു. 53 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് 12നെതിരേ 15 ഗോള്‍ശ്രമമാണ് ലിവര്‍പൂള്‍ നടത്തിയത്. നിലവിലെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന തുടക്കമാണ് ചാമ്പ്യന്‍സ് ലീഗില്‍ ലഭിച്ചിരിക്കുന്നത്.

ഗ്രൂപ്പ് സി

ഗ്രൂപ്പ് സിയില്‍ എഫ്‌സി പോര്‍ട്ടോയെ 3-1ന് മാഞ്ചസ്റ്റര്‍ സിറ്റിയും തോല്‍പ്പിച്ചു.അഗ്യൂറോയെയും സ്‌റ്റെര്‍ലിങ്ങിനെയും മെഹരസിനെയും മുന്നില്‍ നിര്‍ത്തി 4-3-3 ഫോര്‍മേഷനിലിറങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ ആദ്യം വലകുലുക്കിയത് പോര്‍ട്ടോയായിരുന്നു. 14ാം മിനുട്ടില്‍ ലൂയിസ് ഡിയാസിലൂടെ പോര്‍ട്ടോ ലീഡെടുത്തു. 20ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി അഗ്യൂറോ സിറ്റിക്ക് സമനില സമ്മാനിച്ചു. പിന്നീട് പോര്‍ട്ടോയ്ക്ക് അവസരം നല്‍കാതെ സിറ്റി കളം കീഴടക്കി. 65ാം മിനുട്ടില്‍ ഗുണ്ടോകനിലൂടെ സിറ്റി രണ്ടാം ഗോള്‍ നേടിയപ്പോള്‍ 73ാം മിനുട്ടില്‍ ഫെറാന്‍ ടോറസാണ് സിറ്റിക്കായി മൂന്നാം ഗോള്‍ നേടിയത്. 65 ശതമാനം പന്തടക്കിവെച്ച് 6നെതിരേ 9 ഗോള്‍ശ്രമമാണ് സിറ്റി നടത്തിയത്.

ഗ്രൂപ്പ് ബി

ഗ്രൂപ്പ് ബിയില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനെ ഉക്രയിന്‍ ക്ലബ്ബ് ഷക്തര്‍ അട്ടിമറിച്ചു. 3-2നാണ് ഷക്തറിന്റെ ജയം.ആദ്യ പകുതിയില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് റയല്‍ രണ്ട് ഗോള്‍ മടക്കിയത്. 29ാം മിനുട്ടില്‍ ടിറ്റിയുടെ ഗോളില്‍ ഷക്തര്‍ മുന്നിലെത്തിയപ്പോള്‍ 33ാം മിനുട്ടില്‍ റാഫേല്‍ വരാന ലീഡുയര്‍ത്തി.42ാം മിനുട്ടില്‍ മനോര്‍ സോളോമോനാണ് ഷക്തറിന് മൂന്നാം ഗോള്‍ സമ്മാനിച്ചത്. 54ാം മിനുട്ടില്‍ ലൂക്കാ മോഡ്രിച്ചും 59ാം മിനുട്ടില്‍ വിനീഷ്യസ് ജൂനിയറും വലകുലുക്കി റയല്‍ മാഡ്രിഡിന് തിരിച്ചുവരവ് പ്രതീക്ഷ നല്‍കിയെങ്കിലും സമനിലയിലേക്കെത്താനായില്ല.

Story first published: Thursday, October 22, 2020, 12:25 [IST]
Other articles published on Oct 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+