യുവേഫ ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സലോണ, യുവന്റസ്, പിഎസ്ജി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജയത്തോടെ മുന്നോട്ട്
മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി പ്രമുഖര്‍. ഗ്രൂപ്പ് എച്ചില്‍ പോരിനിറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബസാക്്ഷീറിനെ 4-1നാണ് തോല്‍പ്പിച്ചത്. 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏഴാം മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ മുന്നിലെത്തി. 19ാം മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ട് വീണ്ടും യുണൈറ്റഡിനായി വലകുലുക്കി.

35ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി റാഷ്‌ഫോര്‍ഡ് വലയിലെത്തിച്ചതോടെ ആദ്യ പകുതിയില്‍ 3-0ന് യുണൈറ്റഡ് മുന്നില്‍. 75ാം മിനുട്ടില്‍ ഡെനിസ് ടുറൂക്ക് ബസാക്്ഷീറിന്റെ ആശ്വാസ ഗോള്‍ നേടി. എക്‌സ്ട്രാ ടൈമില്‍ ഡാനിയല്‍ ജെയിംസാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്‌കോര്‍ബോര്‍ഡ് പൂര്‍ത്തിയാക്കിയത്. 49 ശതമാനം പന്തടക്കിവെച്ച് 13നെതിരേ 17 ഗോള്‍ശ്രമമാണ് യുണൈറ്റഡ് നടത്തിയത്. ഗ്രൂപ്പില്‍ യുണൈറ്റഡാണ് തലപ്പത്ത്.

ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തില്‍ അവസാന സീസണിലെ റണ്ണറപ്പുകളായ പിഎസ്ജി ആര്‍ബി ലെയ്പ്‌സിഗിനെ തോല്‍പ്പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് പിഎസ്ജിയുടെ ജയം. പരിക്കിന്റെ ഇടവേള കഴിഞ്ഞ് ടീമില്‍ തിരിച്ചെത്തിയ നെയ്മര്‍ 11ാം മിനുട്ടില്‍ പെനാല്‍റ്റി വലയിലാക്കിയാണ് പിഎസ്ജിക്ക് വിജയം ഒരുക്കിയത്. 4-3-3 ഫോര്‍മേഷനിലാണ് ഇരു ടീമും ഇറങ്ങിയത്. കണക്കുകളില്‍ പിഎസ്ജിയേക്കാള്‍ മുന്നിട്ട് നില്‍ക്കാന്‍ ലെയ്പ്‌സിഗിന് സാധിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. 59 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് എട്ടിനെതിരേ 16 ഗോള്‍ശ്രമമാണ് ലെയ്പ്‌സിഗ് നടത്തിയത്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാണ് പിഎസ്ജി.

ഗ്രൂപ്പ് ജിയില്‍ യുവന്റസ് ഫെറീന്‍കാറോസിനെ 2-1ന് തോല്‍പ്പിച്ചു. 5-2-3 ഫോര്‍മേഷനെ 4-4-2 ഫോര്‍മേഷനില്‍ നേരിട്ട യുവന്റസിനെ ഞെട്ടിച്ച് 19ാം മിനുട്ടില്‍ ഫെറീന്‍കാറോസ് ലീഡെടുത്തു. 35ാം മിനുട്ടില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലൂടെ യുവന്റസ് ഗോള്‍മടക്കിയക്കപ്പോള്‍ എക്‌സ്ട്രാ ടൈമില്‍ അല്‍വാരമോ മൊറാറ്റയാണ് യുവന്റസിന്റെ വിജയ ഗോള്‍ നേടിയത്. 62 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് 8നെതിരേ 18 ഗോള്‍ശ്രമമാണ് യുവന്റസ് നടത്തിയത്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് യുവന്റസ്.

ഗ്രൂപ്പ് ജിയിലെ മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണയും വമ്പന്‍ ജയം സ്വന്തമാക്കി. കീവിനെ 4-0നാണ് ബാഴ്‌സലോണ തോല്‍പ്പിച്ചത്. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് ബാഴ്‌സയുടെ തിരിച്ചുവരവ്. സെര്‍ജിനോ ഡിസ്റ്റ് (52),മാര്‍ട്ടിന്‍ ബ്രാത്ത്‌വെയ്റ്റ് (57,70),അന്റോണിയോ ഗ്രിസ്മാന്‍ (92) എന്നിവരാണ് ബാഴ്‌സലോണയ്ക്കുവേണ്ടി വലകുലുക്കിയത്. ലയണല്‍ മെസ്സി ഇല്ലാതെ ഇറങ്ങിയാണ് ബാഴ്‌സയുടെ ജയം. 63 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ബാഴ്‌സലോണ 7നെതിരേ 14 ഗോള്‍ശ്രമമാണ് നടത്തിയത്. ഗ്രൂപ്പില്‍ ബാഴ്‌സലോണയാണ് തലപ്പത്ത്.

ഗ്രൂപ്പ് എഫില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ക്ലബ്ബ് ബ്രൂഗിയെ 3-0ന് തോല്‍പ്പിച്ചു. എര്‍ലിങ് ഹാലന്‍ഡ് (18,60),45ാം മിനുട്ടില്‍ ജാഡോന്‍ സാഞ്ചോ എന്നിവരാണ് ഡോര്‍ട്ട്മുണ്ടിനായി വലകുലുക്കിയത്. 51 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് 2നെതിരേ 21 ഗോള്‍ശ്രമമാണ് ഡോര്‍ട്ട്മുണ്ട് നടത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications