For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചാമ്പ്യന്‍സ് ലീഗ്: യുവന്റസിനെ വീഴ്ത്തി ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വമ്പന്‍ ജയം

ടുറിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സ്വന്തം തട്ടകത്തില്‍ ബാഴ്‌സലോണയോട് നാണംകെട്ട് യുവന്റസ്. എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്പാനിഷ് കരുത്തരായ ബാഴ്‌സലോണ യുവന്റസിനെ വീഴ്ത്തിയത്. ലയണല്‍ മെസ്സി-ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോരാട്ടം കാണാന്‍ കാത്തിരുന്നവര്‍ക്ക് റൊണാള്‍ഡോയുടെ അഭാവം നിരാശ സമ്മാനിച്ചെങ്കിലും ബാഴ്‌സലോണ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള ജയമാണിത്. 3-4-3 ഫോര്‍മേഷനിലിറങ്ങിയ യുവന്റസിനെ 4-2-3-1 ഫോര്‍മേഷനിലാണ് ബാഴ്‌സലോണ നേരിട്ടത്.

14ാം മിനുട്ടില്‍ ബാഴ്‌സലോണ ലീഡെടുത്തു. മെസ്സി ഗോളിന് വഴിയൊരുക്കിയപ്പോള്‍ ഉസ്മാന്‍ ഡെംബല്ലെ പന്ത് വലയിലാക്കി. തൊട്ടടുത്ത മിനുട്ടില്‍ അല്‍വാരോ മൊറാറ്റ യുവന്റസിനായി വലകുലുക്കിയെങ്കിലും അത് വാറിലൂടെ ഓഫ്‌സൈഡ് വിധിച്ചു. 30ാം മിനുട്ടിലും മൊറാറ്റ വലകുലുക്കിയെങ്കിലും അത് വാറിലൂടെ ഓഫ് സൈഡാണെന്ന് വ്യക്തമായതോടെ ഗോള്‍ നിഷേധിക്കപ്പെട്ടു. 55ാം മിനുട്ടിലും മൊറാറ്റയുടെ ഗോള്‍ വാറിലൂടെ ഓഫ്‌സൈഡാണെന്ന് വ്യക്തമായതോടെ മൂന്ന് ഗോളുകള്‍ യുവന്റസിന് ദൗര്‍ഭാഗ്യവശാല്‍ നഷ്ടമായി.

barcelonavsjuventus

85ാം മിനുട്ടില്‍ യുവന്റസിന്റെ മെറിഹ് ഡെമിറല്‍ ചുവപ്പ്കാര്‍ഡ് കണ്ട് പുറത്തുപോയി. ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റി ലഭിച്ചപ്പോള്‍ ലക്ഷ്യം പിഴക്കാതെ വലയിലെത്തിച്ച് മെസ്സി ബാഴ്‌സലോണയ്ക്ക് എതിരില്ലാത്ത രണ്ട് ഗോള്‍ ജയം സമ്മാനിച്ചു. 52 ശതമാനം പന്തടക്കിവെച്ച് 8നെതിരേ 14 ഗോള്‍ശ്രമമാണ് ബാഴ്‌സലോണ നടത്തിയത്. ജയത്തോടെ ഗ്രൂപ്പ് ജിയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ബാഴ്‌സലോണയ്ക്കായി.

ഗ്രൂപ്പ് എച്ചില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആര്‍ബി ലെയ്പ്‌സിഗിനെതിരേ എതിരില്ലാത്ത അഞ്ച് ഗോള്‍ ജയം ആഘോഷിച്ചു. 21ാം മിനുട്ടില്‍ പോള്‍ പോഗ്ബയുടെ അസിസ്റ്റില്‍ മാസന്‍ ഗ്രീന്‍വുഡ് യുണൈറ്റഡിന്റെ അക്കൗണ്ട് തുറന്നു. ആദ്യ പകുതിയില്‍ ഒരു ഗോളുകൊണ്ട് തൃപ്തിപ്പെട്ട യുണൈറ്റഡ് 74ാം മിനുട്ടില്‍ ലീഡുയര്‍ത്തി. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ റാഷ്‌ഫോര്‍ഡാണ് ലക്ഷ്യം കണ്ടത്.

78ാം മിനുട്ടില്‍ ഫ്രഡിന്റെ പാസില്‍ വീണ്ടും റാഷ്‌ഫോര്‍ഡ് വലകുലുക്കി. 87ാം മിനുട്ടില്‍ പെനാല്‍റ്റി വലയിലാക്കി അന്തോണി മാര്‍ഷ്യല്‍ നാലാം ഗോള്‍ ചേര്‍ത്തപ്പോള്‍ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനുട്ടില്‍ റാഷ്‌ഫോര്‍ഡ് യുണൈറ്റഡിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. 48 ശതമാനവുമായി പന്തടക്കത്തില്‍ യുണൈറ്റഡ് പിന്നിലായിരുന്നെങ്കിലും 8നെതിരേ 15 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ മികച്ച് നിന്നു. ഗ്രൂപ്പ് എച്ചില്‍ ഒന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

mancheterunitedvsrbleipzig

മറ്റൊരു മത്സരത്തില്‍ ഗ്രൂപ്പ് എഫില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് സെനിറ്റിനെ തോല്‍പ്പിച്ചു. 78ാം മിനുട്ടില്‍ പെനാല്‍റ്റി വലയിലാക്കി ജാഡോന്‍ സാഞ്ചോ ഡോര്‍ട്ട്മുണ്ടിനെ മുന്നിലെത്തിച്ചപ്പോള്‍ ഇഞ്ചുറി ടൈമില്‍ എര്‍ലിങ് ഹാലന്‍ഡാണ് ഡോര്‍ട്ട്മുണ്ടിന്റെ രണ്ടാം ഗോള്‍ നേടിയത്. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് ഡോര്‍ട്ട്മുണ്ടുള്ളത്. മറ്റൊരു മത്സരത്തില്‍ സെവിയ്യ 1-0ന് റെനീസിനെ പരാജയപ്പെടുത്തി.

Story first published: Thursday, October 29, 2020, 11:56 [IST]
Other articles published on Oct 29, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+