Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ്; ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ പക്ഷിക്കൂട്ടിലടച്ച യുഎഇ പൗരന്‍ അറസ്റ്റില്‍

അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ യുഎഇ ഏറ്റുമുട്ടലിനിടെ ഇന്ത്യന്‍ ആരാധകരെ പക്ഷിക്കൂട്ടിലടച്ച യുഎഇ പൗരനെ അറസ്റ്റ് ചെയ്തു. യുഎഇ ടീമിന് പിന്തുണ നല്‍കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ആരാധകരെ കൂട്ടിലടച്ചതെന്നുകാട്ടിയാണ് അറസ്റ്റ്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയവഴി വ്യാപകമായി പ്രചരിച്ചിരുന്നു.

യുഎഇ പൗരന്‍ ഒരുപറ്റം ഏഷ്യന്‍ പൗരന്മാരെന്ന് തോന്നിക്കുന്നവരെ വലിയൊരു കൂട്ടിലടയ്ക്കുകയും വടിയുമായി അതിന് മുന്നിലിരിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇന്ത്യ യുഎഇ മത്സരത്തില്‍ ആരെയാണ് പിന്തുണയ്ക്കുകയെന്ന് ഇയാള്‍ ചോദിച്ചിരുന്നു. ഇന്ത്യയാണ് പിന്തുണയ്ക്കുകയെന്ന് അറിയിച്ചതോടെ ആരാധകരെ കൂട്ടിലടയ്ക്കുകയായിരുന്നു. യുഎഇയെ പിന്തുണയ്ക്കുമെന്ന് പറയുന്നതുവരെ ഇവരെ പൂട്ടിയിട്ടെന്നാണ് റിപ്പോര്‍ട്ട്.

asian cup

സംഭവം യുഎഇ അറ്റോര്‍ണി ജനറല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളെ അറസ്റ്റ് ചെയ്‌തെന്നും വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. അറസ്റ്റിനുശേഷം മറ്റൊരു വീഡിയോ കൂടി പുറത്തുവന്നിരുന്നു. ഇതില്‍ എല്ലാ സംഭവങ്ങളും തമാശയായിരുന്നെന്നും തന്റെ ജോലിക്കാരാണ് അവരെന്നും പറയുന്നുണ്ട്. കൂടാതെ അവര്‍ക്കൊപ്പം ഒരേ പാത്രത്തില്‍നിന്നും ഭക്ഷണം കഴിച്ച് ഫാമില്‍ ഒരുമിച്ച് കഴിയുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാത്രിയില്‍ നടന്ന ഇന്ത്യ യുഎഇ മത്സരത്തില്‍ ഇന്ത്യ 2 ഗോളുകള്‍ക്ക് തോറ്റിരുന്നു.

Story first published: Saturday, January 12, 2019, 12:07 [IST]
Other articles published on Jan 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+