Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവ ലോകകപ്പിലേക്ക് യോഗ്യത നേടാനാവാതെ ചാംപ്യന്‍മാര്‍; യൂറോപ്പില്‍ ഇറ്റലി-പോര്‍ച്ചുഗല്‍ കിരീടപ്പോര്

വാസ (ഫിന്‍ലാന്‍ഡ്): അടുത്ത വര്‍ഷം പോളണ്ടില്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 20 ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലേക്ക് നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിന് യോഗ്യത നേടാനായില്ല. ഫിന്‍ലാന്‍ഡില്‍ നടന്നു കൊണ്ടിരിക്കുന്ന അണ്ടര്‍ 19 യുവേഫ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിലെ പ്ലേഓഫിലും തോല്‍വി വഴങ്ങിയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്.

അടുത്ത വര്‍ഷത്തെ അണ്ടര്‍ 20 ലോകകപ്പിലേക്ക് യൂറോപ്പില്‍ നിന്ന് യോഗ്യത നേടാനുള്ള അവസാന അവസരമായിരുന്നു ഈ മല്‍സരം. എന്നാല്‍, നിര്‍ണായക മല്‍സരത്തില്‍ നോര്‍വെയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഇംഗ്ലണ്ട്് തോല്‍വി വഴങ്ങുകയായിരുന്നു.

italy

ഇതോടെ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിന്റെ അണ്ടര്‍ 20 ലോകകപ്പിലേക്കുള്ള യോഗ്യത മോഹവും അവസാനിക്കുകയായിരുന്നു. യൂറോപ്പില്‍ നിന്ന് ആതിഥേയരായ പോളണ്ട്, ഇറ്റലി, പോര്‍ച്ചുഗല്‍, ഉക്രെയ്ന്‍, ഫ്രാന്‍സ്, നോര്‍വെ എന്നീ ടീമുകളാണ് അണ്ടര്‍ 20 ലോകകപ്പിലേക്ക് യോഗ്യത നേടിയത്.

യൂറോപ്പില്‍ നാളെ കിരീടപ്പോരാട്ടം

അണ്ടര്‍ 19 യുവേഫ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിന്റെ കിരീടപ്പോരാട്ടം നാളെ (ഞായര്‍) അരങ്ങേറും. ശക്തരായ ഇറ്റലിയും പോര്‍ച്ചുഗലും തമ്മിലാണ് കിരീടപ്പോരാട്ടത്തില്‍ മുഖാമുഖം വരുന്നത്. സെമിഫൈനലില്‍ പോര്‍ച്ചുഗല്‍ 5-0ന് ഉക്രെയ്‌നെ തരിപ്പണമാക്കിയപ്പോള്‍ ഇറ്റലി 2-0ന് ഫ്രാന്‍സിനെ പരാജയപ്പെടുത്തുകയായിരുന്നു.

Story first published: Saturday, July 28, 2018, 14:20 [IST]
Other articles published on Jul 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+