
വില്യന്‍, ഹസാദ്, മാറ്റിച് ചെല്‍സിയുടെ ഗോളടിക്കാര്‍
ബ്രസീലിയന്‍ താരം വില്യന്‍ അഞ്ചാം മിനുട്ടിലും നാല്‍പ്പത്തിമൂന്നാം മിനുട്ടിലും സ്‌കോര്‍ ചെയ്തു. രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ എദെന്‍ ഹസാദ് എഴുപത്തഞ്ചാം മിനുട്ടിലും നെമാന്‍ജ മാറ്റിച് എണ്‍പതാം മിനുട്ടിലും സ്‌കോര്‍ ചെയ്തു. ടോട്ടനം ഹോസ്പറിനായി ഹാരി കാന്‍ പതിനെട്ടാം മിനുട്ടിലും ഡെലെ ആലി അമ്പത്തിരണ്ടാം മിനുട്ടിലും സ്‌കോര്‍ ചെയ്തു.

ഹസാദും കോസ്റ്റയും പകരക്കാരായി തിളങ്ങി...
ചെല്‍സി കോച്ച് അന്റോണിയോ കോന്റെയോടുള്ള ആദരം പ്രകടിപ്പിച്ചു കൊണ്ട് സ്റ്റേഡിയത്തിന് മുകളിലൂടെ കുട്ടിവിമാനം പറന്നു പോയത് ഏവര്‍ക്കും ആശ്ചര്യമുള്ള കാഴ്ചയായി. അതിനേക്കാള്‍ വലിയ ആശ്ചര്യമായിരുന്നു സൂപ്പര്‍ താരങ്ങളായ ഹസാദിനെയും ഡിയഗോ കോസ്റ്റയേയും ആദ്യ ഇലവനില്‍ നിന്നൊഴിവാക്കി ചെല്‍സി കോച്ച് നല്‍കിയത്.

ടോട്ടനമിന്റെ തിരിച്ചുവരവ് ഭയപ്പെടുത്തി...
രണ്ട് തവണ പിറകില്‍ നിന്ന ശേഷം സമനില പിടിച്ചെടുത്ത ടോട്ടനം ഹോസ്പര്‍ ഭീഷണിയാകുന്നുവെന്ന് കണ്ടതോടെയാണ് കോച്ച് തന്റെ സൂപ്പര്‍ താരങ്ങളായ എദെന്‍ ഹസാദിനെയും കോസ്റ്റയേയും രണ്ടാം പകുതിയില്‍ കളത്തിലിറക്കിയത്.

ഹസാദ് അത് തെളിയിച്ചു...
പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച താരമാകാനുള്ള പ്രയാണത്തില്‍ ബഹുദൂരം താന്‍ എന്തു കൊണ്ട് മുന്നില്‍ നില്‍ക്കുന്നുവെന്ന് ഹസാദ് രണ്ടാം പകുതിയില്‍ കാണിച്ചുതന്നു. മധ്യനിരക്ക് ഉണര്‍വേകിയ ബെല്‍ജിയം താരം ചെല്‍സിയുടെ ആക്രമണങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. ഇതാണ് രണ്ട് തവണ വില്യനിലൂടെ ലീഡെടുത്ത ചെല്‍സിയെ കാനിന്റെയും ആലിയുടെയും സമനില ഗോളുകളില്‍ വിറപ്പിച്ച ടോട്ടനം ഹോസ്പറിനെ പിന്നീട് താളം തെറ്റിച്ചത്.

ഏഴാം ഫൈനല്‍....
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഏഴ് തവണ എഫ് എ കപ്പ് ഫൈനലിലെത്തി ചെല്‍സി റെക്കോര്‍ഡിട്ടു. ഞായറാഴ്ച വൈകീട്ട് നടക്കുന്ന സെമി ജയിച്ചാല്‍ ആഴ്‌സണലും ചെല്‍സിയുടെ റെക്കോര്‍ഡിനൊപ്പമെത്തും.

ഗോളടിപ്പിക്കുന്നതില്‍ ആശാന്‍...
യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളെടുത്താല്‍ അതില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ക്ക്് പാസ് നല്‍കിയ താരം ടോട്ടനം ഹോസ്പറിന്റെ ക്രിസ്റ്റ്യന്‍ എന്റിക്വെയാണ്. ഇരുപത് ഗോളുകള്‍ക്കാണ് ക്രിസ്റ്റിയന്‍ അസിസ്റ്റ് ചെയ്തത്. എഫ് എ കപ്പില്‍ ചെല്‍സിക്കെതിരെ ടോട്ടനം നേടിയ രണ്ട് ഗോളുകള്‍ക്ക് പിറകിലും ക്രിസ്റ്റ്യാനായിരുന്നു.

വെംബ്ലിയില്‍ രണ്ടാമന്‍ ചെല്‍സി...
വെംബ്ലിയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ജയിച്ച ടീം മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ്. പതിനൊന്ന് ജയം. ചെല്‍സി പത്ത് ജയവുമായി രണ്ടാം സ്ഥാനത്ത്.

വെംബ്ലിയില്‍ ടോട്ടനം തോല്‍വിപ്പട...
ടോട്ടനം ഹോസ്പറിനെ സംബന്ധിച്ചിടത്തോളം വെംബ്ലി സുഖമുള്ള ഓര്‍മയല്ല. ഏറ്റവും കൂടുതല്‍ തോല്‍വി ഈ ഗ്രൗണ്ടില്‍ നേരിട്ടത് ടോട്ടനമാണ്. ഏഴ് തോല്‍വികള്‍.

ഹാരിയുടെ ഗോളടി...
വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി അവസാനം കളിച്ച 24 ലണ്ടന്‍ ഡെര്‍ബികളില്‍ നിന്ന് ഹാരി കാന്‍ നേടിയത് ഇരുപത്തൊന്ന് ഗോളുകള്‍. ചെല്‍സിക്കെതിരെ ആദ്യ പകുതിയില്‍ നേടിയ സമനില ഗോളാണ് കാനിന്റെ ഇരുപത്തൊന്നാമത്തേത്.


Click it and Unblock the Notifications














