Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി ടോട്ടനം, അത്‌ലറ്റിക്കോയ്ക്ക് മുന്നില്‍ അടിതെറ്റി ബാഴ്‌സലോണ

tottenham

ബ്രിമ്മിങ്ഹാം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആവേശ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് ടോട്ടനം. എതിരില്ലാത്ത രണ്ട് ഗോളിനാണ് പെപ് ഗാര്‍ഡിയോളയേയും ശിഷ്യന്മാരെയും ജോസ് മൗറീഞ്ഞോയും സംഘവും തോല്‍പ്പിച്ചത്. ഇതിഹാസ പരിശീലകര്‍ നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ കണക്കുകളില്‍ ഏറെ മുന്നിലായിരുന്നു സിറ്റിയെങ്കിലും ഗോളടിക്കാന്‍ മറന്നുപോയി. അഞ്ചാം മിനുട്ടില്‍ത്തന്നെ സണ്‍ഹ്യൂങ് മിന്നിലൂടെ ടോട്ടനം മുന്നിലെത്തി. 27ാം മിനുട്ടില്‍ സിറ്റി ഗോള്‍ നേടിയെങ്കിലും വാര്‍ പരിശോധനയില്‍ ഹാന്‍ഡ്‌ബോളാണെന്ന് വ്യക്തമായതോടെ ഗോള്‍ നിഷേധിക്കപ്പെട്ടു. 65ാം മിനുട്ടില്‍ ഹാരി കെയ്‌നിന്റെ അസിസ്റ്റില്‍ ജിയോവാനി ലോ സില്‍സോയാണ് ടോട്ടനത്തിനായി രണ്ടാം ഗോള്‍ നേടിയത്. 66 ശതമാനം പന്തടക്കിവെച്ച് 4നെതിരേ 22 ഗോള്‍ശ്രമം സിറ്റി നടത്തിയെങ്കിലും ഒരെണ്ണം പോലും ലക്ഷ്യത്തിലെത്തിക്കാനായില്ല. നിലവില്‍ 11ാം സ്ഥാനത്താണ് സിറ്റി. ടോട്ടനമാണ് ഒന്നാം സ്ഥാനത്ത്.

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെസ്റ്റ്ഹാമിനെ ഏക പക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. 56ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി ബ്രൂണോ ഫെര്‍ണാണ്ടസാണ് യുണൈറ്റഡിന് വിജയം ഒരുക്കിയത്. 63 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് 7നെതിരേ 17 ഗോള്‍ശ്രമമാണ് യുണൈറ്റഡ് നടത്തിയത്. ഒമ്പതാം സ്ഥാനത്താണ് നിലവില്‍ യുണൈറ്റഡുള്ളത്. ചെല്‍സി എതിരില്ലാത്ത രണ്ട് ഗോളിന് ന്യൂകാസില്‍ യുണൈറ്റഡിനെയും പരാജയപ്പെടുത്തി. 10ാം മിനുട്ടില്‍ ഫെഡറിക്കോ ഫെര്‍ണാണ്ടസിന്റെ സെല്‍ഫ് ഗോളില്‍ ചെല്‍സി അക്കൗണ്ട് തുറന്നപ്പോള്‍ 65ാംമിനുട്ടില്‍ താമി അബ്രഹാമാണ് ചെല്‍സിക്കായി വലകുലുക്കിയത്. 71 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് എട്ടിനെതിരേ 14 ഗോള്‍ശ്രമവുമായി സര്‍വാധിപത്യ ജയമാണ് ചെല്‍സി നേടിയത്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ചെല്‍സി.

atleticomadrid

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് അടിതെറ്റി. അത്‌ലറ്റികോ മാഡ്രിഡ് ഏക പക്ഷീയമായ ഒരു ഗോളിനാണ് ബാഴ്‌സലോണയെ വീഴ്ത്തിയത്. ഒന്നാം പകുതിയുടെ അധിക സമയത്ത് യാനിക് കറാസ്‌കോയാണ് അത്‌ലറ്റികോ മാഡ്രിഡിന്റെ വിജയ ഗോള്‍ നേടിയത്. സീസണിലെ ബാഴ്‌സയുടെ മൂന്നാം തോല്‍വിയാണിത്. എട്ട് മത്സരത്തില്‍ മൂന്ന് ജയം മാത്രമാണ് അവര്‍ക്ക് നേടാനായത്. 54 ശതമാനം പന്തടക്കത്തിലും 9നെതിരേ 13 ഗോള്‍ശ്രമത്തിലും ബാഴ്‌സലോണ മുന്നിട്ട് നിന്നെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. നിലവില്‍ 10ാം സ്ഥാനത്താണ് ബാഴ്‌സലോണ.

ബുണ്ടസ്ലീഗയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഹെര്‍ത്താ ബെര്‍ലിനെ 5-2ന് തകര്‍ത്തു. രണ്ടാം പകുതിയിലാണ് ഡോര്‍ട്ട്മുണ്ട് അഞ്ച് ഗോളും നേടിയത്. എര്‍ലിങ് ഹാലന്‍ഡ് (47,49,62,79) നാല് ഗോള്‍ നേടിയപ്പോള്‍ നേടിയപ്പോള്‍ റാഫേല്‍ ഗുരീറോയും (70) ഡോര്‍ട്ട്മുണ്ടിനായി വലകുലുക്കി. മാത്തൂസ് കുന്‍ഹയാണ് (33,79)ഹെര്‍ത്തയുടെ രണ്ട് ഗോളും നേടിയത്.

Story first published: Sunday, November 22, 2020, 10:07 [IST]
Other articles published on Nov 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+