Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടോട്ടനം താരം എറിക്‌സണ്‍ ഇന്റര്‍മിലാനിലേക്ക്; സാഹ ചെല്‍സിയിലേക്ക്

ലണ്ടന്‍: ടോട്ടനം സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണുമായി ഇന്റര്‍മിലാന്‍ കരാറിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തില്‍ എറിക്‌സണ്‍ കൂടുമാറുമെന്നാണ് റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ സീരി എ യില്‍ ഇക്കുറി മികച്ച പ്രകടനം നടത്തുന്ന ഇന്ററിന് എറിക്‌സണിന്റെ വരവോടുകൂടി യുവന്റസുമായി കൂടുതല്‍ കരുത്തോടെ മത്സരിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. 21 മില്യണ്‍ യൂറോയാണ് എറിക്‌സണായുള്ള വാഗ്ദാനം.

ക്രിസ്റ്റല്‍ പാലസ് വിങ്ങര്‍ വില്‍ഫ്രഡ് സാഹ ചെല്‍സിയുമായുള്ള ചര്‍ച്ചയിലാണ്. പ്രീമിയര്‍ ലീഗില്‍ സ്ഥിരതയോടെയുള്ള പ്രകടനം കാഴ്ചവെക്കാന്‍ കഴിയാത്ത ചെല്‍സിക്ക് ആദ്യ നാലില്‍ ഇടംപിടിക്കെണമെങ്കില്‍ ടീമില്‍ അഴിച്ചുപണി ആവശ്യമാണ്. മികച്ചൊരു വിങ്ങറുടെ അഭാവം ചെല്‍സിയില്‍ നിഴലിക്കുന്നതിനാലാണ് പരിശീലകന്‍ ഫ്രാങ്ക് ലംപാര്‍ഡ് സാഹയില്‍ കണ്ണുവെച്ചത്. സാഹയ്ക്കും ചെല്‍സിയില്‍ താത്പര്യമുള്ളതിനാല്‍ കൈമാറ്റം യാഥാര്‍ഥ്യമാകാന്‍ സാധ്യതയേറെയാണ്.

eriksen

ബയേണ്‍ താരം ജെറോം ബോട്ടെങ്ങിന്റെ കൂടുമാറ്റശ്രമവും സജീവമായിട്ടുണ്ട്. 5 മില്യണ്‍ യൂറോയ്ക്ക് ഈ പ്രതിരോധനിര താരത്തെ കൈമാറാന്‍ ബയേണ്‍ മ്യൂണിക്ക് ഒരുക്കമാണ്. ബുണ്ടസ് ലീഗയില്‍ ഇക്കുറി 9 മത്സരങ്ങളില്‍ മാത്രമാണ് ജര്‍മന്‍ ദേശീയതാരം കളിച്ചത്. പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലും ടോട്ടനവും ബോട്ടെങ്ങില്‍ നോട്ടമിട്ടിട്ടുണ്ട്. അതിനിടെ ഷാല്‍ക്കെ ഗോള്‍കീപ്പര്‍ അലക്‌സാണ്ടര്‍ നുബെല്‍ ബയേണ്‍ മ്യൂണിക്കിലെത്തി. മാനുവല്‍ നോയറിന് പകരക്കാരനായാണ് നുബെല്‍ എത്തുന്നത്.

Story first published: Saturday, January 4, 2020, 17:08 [IST]
Other articles published on Jan 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+