Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സിയുടെ വിജയക്കുതിപ്പ് ടോട്ടനം തടഞ്ഞു, പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ നീലപ്പടക്കായില്ല!!

ലണ്ടന്‍: വീണു, ചെല്‍സി വീണു ! ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടരെ പതിനാലാം ജയം എന്ന ലക്ഷ്യത്തോടെ ടോട്ടനം ഹോസ്പറിന്റെ തട്ടകത്തില്‍ കളിക്കാനിറങ്ങിയ നീലപ്പട എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തരിപ്പണം. ഡെലീ ആലിയുടെ ഇരട്ട ഗോളുകളിലാണ് ടോട്ടനം ഹോസ്പറിന്റെ ജയം. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലും രണ്ടാം പകുതിയില്‍ അമ്പത്തിനാലാം മിനുട്ടിലും ആലീ സ്‌കോര്‍ ചെയ്തു.

ടോട്ടനം മൂന്നാം സ്ഥാനത്ത്

ടോട്ടനം മൂന്നാം സ്ഥാനത്ത്

ഇതോടെ, പ്രീമിയര്‍ ലീഗ് ടേബിളില്‍ 20 മത്സരങ്ങളില്‍ നിന്ന് 42 പോയിന്റുമായി ടോട്ടനം മൂന്നാം സ്ഥാനത്തേക്ക് കയറി. 44 പോയിന്റുള്ള ലിവര്‍പൂള്‍ തൊട്ട് മുന്നിലും 49 പോയിന്റുള്ള ചെല്‍സി ഒന്നാം സ്ഥാനത്തും. 42 പോയിന്റുളള മാഞ്ചസ്റ്റര്‍ സിറ്റിയെ ഗോള്‍ ആവറേജില്‍ പിന്തള്ളിയാണ് ടോട്ടനം മുകളിലേക്ക് കയറിയത്. ആഴ്‌സണല്‍ ടോപ് ഫോറില്‍ നിന്ന് പുറത്താവുകയും ചെയ്തു. 41 പോയിന്റാണ് ആഴ്‌സണലിന്. 39 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആറാം സ്ഥാനത്ത്. പത്ത് പോയിന്റിന്റെ വ്യത്യാസം മാത്രമേ ആറാം സ്ഥാനക്കാരായ യുനൈറ്റഡും ഒന്നാം സ്ഥാനത്തുള്ള ചെല്‍സിയും തമ്മിലുള്ളൂ. അതുകൊണ്ടു തന്നെ സീസണ്‍ വരും ദിവസങ്ങളില്‍ ആവേശകരമാകും.

സൂപ്പര്‍ ഡേ ലീ ആ ലീ...

സൂപ്പര്‍ ഡേ ലീ ആ ലീ...

ഡെ ലി ആ ലിയുടെ തകര്‍പ്പന്‍ ഫോമാണ് ടോട്ടനമിനെ കുതിപ്പിക്കുന്നത്. യൂറോ 2016 ല്‍ ഇംഗ്ലണ്ടിന്റെ നിരാശാജനകമായ പുറത്താകലിന് ശേഷം ഡെ ലീ ആ ലി ക്ലബ്ബ് ഫുട്‌ബോളില്‍ തന്റെ നാളുകള്‍ വരാനിരിക്കുന്നുവെന്ന സൂചന നല്‍കി.

ചെല്‍സിക്കെതിരെ ഫീല്‍ഡ് ഗോളുകള്‍ പ്രയാസമാണെന്നിരിക്കെ ഡെ ലി ആലിയുടെ ഹെഡര്‍ കപ്പാസിറ്റി തന്ത്രപരമായ ഉപയോഗപ്പെടുത്തിയാണ് കോച്ച് മൗറിസിയോ വിലപ്പെട്ട മൂന്ന് പോയിന്റ് നേടിയെടുത്തത്. ഈ രണ്ട് ഗോളുകള്‍ ഉള്‍പ്പടെ കഴിഞ്ഞ നാല് മത്സരങ്ങളില്‍ ഏഴ് ഗോളുകളാണ് ഡെ ലീ ആലീ നേടിയത്.

ഗോളുകള്‍ വന്നത് ഒരേ വഴിക്ക്...

ഗോളുകള്‍ വന്നത് ഒരേ വഴിക്ക്...

ചെല്‍സിക്കെതിരെ വീണ രണ്ട് ഗോളുകളിലും ഒരേആളുകള്‍ തന്നെയാണ് തന്ത്രം മെനഞ്ഞത്. കൈല്‍ വാക്കര്‍, ക്രിസ്റ്റിയന്‍ എറിക്‌സന്‍, ഡെ ലീ ആലീ എന്നിവരാണ് ഗോളിന്റെ സൂത്രധാരന്‍മാര്‍.

ടോട്ടനമിന് തുടരെ അഞ്ചാം ജയം..

ടോട്ടനമിന് തുടരെ അഞ്ചാം ജയം..

ടോട്ടനം ലീഗില്‍ തുടരെ അഞ്ചാം ജയം കരസ്ഥമാക്കിയാണ് മൂന്നാം സ്ഥാനത്തേക്ക് കയറിയത്. സീസണ്‍ അത്ര കണ്ട് മികച്ചതല്ല സ്പൂര്‍സിന്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് റൗണ്ടില്‍ പുറത്തായ സ്പൂര്‍സ് ഡിസംബറില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ അതിന് ശേഷം കോച്ച് മൗറിസിയോ പോഷെറ്റിനോയുടെ ടോട്ടനം അതിശയിപ്പിക്കുന്ന മികവിലേക്ക് തിരിച്ചുവന്നു. സതംപ്ടണെയും വാട്‌ഫോഡിനെയും 4-1ന് തകര്‍ത്തുവിട്ടത് ഒര വലിയ സൂചനയായിരുന്നു.

ചെല്‍സി താരങ്ങള്‍ തമ്മില്‍ തര്‍ക്കം

ചെല്‍സി താരങ്ങള്‍ തമ്മില്‍ തര്‍ക്കം

ചെല്‍സിയുടെ മുന്നേറ്റ നിരയില്‍ അപസ്വരങ്ങളുണ്ടായിരുന്നു. സ്പാനിഷ് താരങ്ങളായ ഡിയഗോ കോസ്റ്റയും പെഡ്രോ റോഡ്രിഗസും തമ്മില്‍ പരസ്യമായി തര്‍ക്കിച്ചു. പന്ത് പാസ് ചെയ്യുന്നത് സംബന്ധിച്ച ആശയക്കുഴപ്പമായിരുന്നു കാരണം.

ആഴ്‌സണലിന്റെ റെക്കോര്‍ഡ് തകര്‍ന്നില്ല..

ആഴ്‌സണലിന്റെ റെക്കോര്‍ഡ് തകര്‍ന്നില്ല..

2001-02, 2002-03 ലീഗ് സീസണില്‍ തുടരെ പതിനാല് ജയങ്ങളുടെ ലീഗ് റെക്കോര്‍ഡ് ആഴ്‌സണല്‍ സ്വന്തമാക്കിയിട്ടുണ്ട്. ആ റെക്കോര്‍ഡായിരുന്നു ചെല്‍സിയുടെ ലക്ഷ്യം. എന്നാല്‍ തുടരെ പതിമൂന്ന് ജയങ്ങളില്‍ അവസാനിച്ചു ചെല്‍സിയുടെ കുതിപ്പ്.

 ഹോം ഗ്രൗണ്ടില്‍ ടോട്ടനം പുലിയാണ്...

ഹോം ഗ്രൗണ്ടില്‍ ടോട്ടനം പുലിയാണ്...

2012 ഒക്ടോബറില്‍ 4-2ന് ടോട്ടനമിന്റെ തട്ടകമായ വൈറ്റ് ഹാര്‍ട്ട് ലാനില്‍ ജയിച്ചതിന് ശേഷം ചെല്‍സിക്ക് മറ്റൊരു ജയം സാധ്യമായിട്ടില്ല. നടപ്പ് സീസണില്‍ ടോട്ടനം സ്വന്തം തട്ടകത്തില്‍ അപരാജിതരാണ്. എട്ട് ജയവും രണ്ട് സമനിലയുമാണ് കണക്ക്.

ഗോള്‍ നില

ഗോള്‍ നില

ടോട്ടനം 2-0 ചെല്‍സി

Story first published: Thursday, January 5, 2017, 9:31 [IST]
Other articles published on Jan 5, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+