വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലീഗ് കപ്പ്: ഫൈനലിലേക്ക് ഒരു ചുവട് വച്ച് ടോട്ടനം, ആദ്യപാദത്തില്‍ ചെല്‍സിയെ വീഴ്ത്തി

ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പര്‍സിന്റെ വിജയം

By Manu
1

ലണ്ടന്‍: മുന്‍ ചാംപ്യന്മാരായ ചെല്‍സിക്കു ഇംഗ്ലീഷ് ലീഗ് കപ്പിന്റെ (കറാബാവോ കപ്പ്) ആദ്യ പാദ സെമി ഫൈനലില്‍ തോല്‍വി. പ്രീമിയര്‍ ലീഗിലെ മുന്‍നിര ടീമായ ടോട്ടനം ഹോട്‌സ്പറാണ് ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലൂസിനെ വീഴ്ത്തിയത്. 26ാം മിനിറ്റില്‍ സൂപ്പര്‍ താരം ഹാരി കെയ്‌നിന്റെ ഗോളിലാണ് സ്പര്‍സ് ചെല്‍സിയെ അടിയറവ് പറയിച്ചത്. പെനല്‍റ്റിയിലൂടെയായിരുന്നു കെയ്ന്‍ ലക്ഷ്യം കണ്ടത്. വിഎആറിന്റെ സഹായത്തോടെയാണ് റഫറി ടോട്ടനത്തിന് അനുകൂലമായി പെനല്‍റ്റി വിധിച്ചത്. കെയ്‌നിനെ ചെല്‍സി ഗോളി കെപ്പ ബോക്‌സിനുള്ളില്‍ വച്ച് ഫൗള്‍ ചെയ്തതാണ് പെനല്‍റ്റിക്കു വഴിയൊരുക്കിയത്. എന്നാല്‍ പന്ത് സ്വീകരിക്കുമ്പോള്‍ താരം ഓഫ്‌സൈഡാണോയന്ന സംശയത്തെ തുടര്‍ന്നു റഫറി വിഎആറിന്റെ സഹായം തേടുകയായിരുന്നു.

ഏഷ്യന്‍ കപ്പ്: ഉത്തര കൊറിയയെ തകര്‍ത്ത് സൗദി അറേബ്യ തുടങ്ങി... വിജയം നാല് ഗോളിന് ഏഷ്യന്‍ കപ്പ്: ഉത്തര കൊറിയയെ തകര്‍ത്ത് സൗദി അറേബ്യ തുടങ്ങി... വിജയം നാല് ഗോളിന്

ആവേശകരമായ പോരാട്ടത്തില്‍ ഇരുടീമിനും ഗോളവസരങ്ങള്‍ ലഭിച്ചിരുന്നു. ഗോള്‍കീപ്പറുടെ സേവും നിര്‍ഭാഗ്യവുമാണ് ചെല്‍സിയെ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്. രണ്ടു തവണയാണ് ബ്ലൂസിന്റെ ഗോള്‍ശ്രമം ക്രോസ് ബാറില്‍ തട്ടി വിഫലമായത്. ആറു വാര മാത്രം അകലെ നിന്നു ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ആന്ദ്രെസ് ക്രിസ്റ്റിയന്‍സണ്‍ പാഴാക്കുകയും ചെയ്തിരുന്നു. മറുഭാഗത്ത് കെയ്‌നിന്റെ ഗോളെന്നുറച്ച ലോങ്‌റേഞ്ചര്‍ ചെല്‍സി ഗോളി കെപ്പ അറിസാബലാഗ ഒരു കൈ കൊണ്ട് കുത്തികയറ്റുകയായിരുന്നു.

ഹോംഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടക്കാനിരിക്കുന്ന രണ്ടാം പാദത്തില്‍ തിരിച്ചടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ചെല്‍സി. ടോട്ടനമാവട്ടെ 2015നു ശേഷം ആദ്യമായി ലീഗ് കപ്പിന്റെ ഫൈനലില്‍ ഇടം പിടിക്കാമെന്ന പ്രതീക്ഷയിലാണ്. 2015ലെ ഫൈനലില്‍ ചെല്‍സിയും ടോട്ടനവുമാണ് നേര്‍ക്കുനേര്‍ വന്നത്. അന്ന് 2-0ന് സ്പര്‍സിനെ തകര്‍ത്ത് ചെല്‍സി ചാംപ്യന്മാരാവുകയായിരുന്നു.

Story first published: Wednesday, January 9, 2019, 9:53 [IST]
Other articles published on Jan 9, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X