Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജര്‍മന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു; മെസ്യൂട്ട് ഓസില്‍ ചിത്രത്തിലില്ല

ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു. മധ്യനിരതാരം ടോണി ക്രൂസ് ആണ് 2017-18 വര്‍ഷത്തെ മികച്ചതാരം. 2016-17ല്‍ ഫിലിപ്പ് ലാമിന് പിറകില്‍ രണ്ടാമതായിരുന്നു ക്രൂസ്. ഇതാദ്യമായാണ് താരം ജര്‍മന്‍ ഫുട്‌ബോളര്‍ അവാര്‍ഡിന് അര്‍ഹനാകുന്നത്. 475 വോട്ടില്‍ ടോണിക്രൂസ് 185 വോട്ടുകള്‍ നേടി.

അസോസിയേഷന്‍ ഓഫ് ജര്‍മന്‍ സ്‌പോര്‍ട് ജേര്‍ണലിസ്റ്റ്‌സ്, കിക്കര്‍ ഫുട്‌ബോള്‍ മാഗസിന്‍ എന്നിവ ചേര്‍ന്നാണ് വോട്ടെടുപ്പ് നടത്തുന്നത്. ക്ലബ്ബ് ഫുട്‌ബോളിലെ മികവിനാണ് ക്രൂസിന് അംഗീകാരം തേടിയെത്തിയത്. റയല്‍ മാഡ്രിഡിനൊപ്പം മൂന്നാം തവണയും ചാമ്പ്യന്‍സ് ലീഗ് നേടിയ താരം, യുവേഫാ സൂപ്പര്‍കപ്പ്, സൂപ്പര്‍ കോപ്പ, ലോകകപ്പ് നേടിയ ജര്‍മന്‍ ടീം എന്നിവയില്‍ അംഗമായിരുന്നു.

Toni Kroos

ഫ്രെയ്ബര്‍ഗ് താരം നില്‍സ് പീറ്റേഴ്‌സണാണ് 39 പോയന്റുകളുമായി രണ്ടാം സ്ഥാനത്തെത്തിയത്. ഷാല്‍ക്കെയുടെ നാല്‍ഡോ മൂന്നാം സ്ഥാനത്തുമെത്തി. മുന്‍ ജര്‍മന്‍ ഫുട്‌ബോളറും അടുത്തിടെ വിവാദ നായകനുമായ മെസ്യൂട്ട് ഓസില്‍ ചിത്രത്തിലുണ്ടായിരുന്നില്ല. ജര്‍മന്‍ ഫുട്‌ബോളറായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ക്രൂസ് പറഞ്ഞു. ഇത്തരമൊരു ബഹുമതി എല്ലാവര്‍ക്കും കിട്ടുന്നതല്ലെന്നും അത് എളുപ്പമല്ലെന്നും താരം പ്രതികരിച്ചു.

മുന്‍ ബയേണ്‍ മ്യൂണിക്ക് കോച്ച് ജുപ്പ് ഹെയ്ന്‍ക്കസ് ആണ് മികച്ച പരിശീലകനുള്ള അവാര്‍ഡിനര്‍ഹനായത്. കാര്‍ലോ ആന്‍സലോട്ടിക്ക് പകരക്കാരനായി ബയേണിലെത്തിയ ജുപ്പ് ടീമിനെ തുടര്‍ച്ചയായ നാലാം തവണയും ബുണ്ടസ് ലീഗാ ചാമ്പ്യന്‍ന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. തനിക്ക് വോട്ടു ചെയ്യാത്തവരോട് നന്ദിയുണ്ടെന്നും ബുണ്ടസ് ലീഗയില്‍ മികച്ച യുവ പരിശീലകരുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Story first published: Monday, August 6, 2018, 18:47 [IST]
Other articles published on Aug 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+