വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വംശീയ അധിക്ഷേപം; മെസ്യൂട്ട് ഓസിലിനെതിരെ ജര്‍മന്‍ സഹതാരം ടോണി ക്രൂസ്

ബെര്‍ലിന്‍: തനിക്കെതിരെ ജര്‍മനിയില്‍ വംശീയ അധിക്ഷേപമുണ്ടെന്ന മുന്‍ ജര്‍മന്‍ താരം മെസ്യൂട്ട് ഓസിന്റെ ആരോപണം നിഷേധിച്ച് കൂട്ടുകാരനും ജര്‍മന്‍ ഫുട്‌ബോളറുമായ ടോണി ക്രൂസ്. റഷ്യ ലോകകപ്പില്‍ മോശം പ്രകടനം നടത്തിയതിനെ തുടര്‍ന്ന് ഓസിലിനെതിരെ സോഷ്യല്‍ മീഡിയവഴി വംശീയ അധിക്ഷേപമുണ്ടായെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

തുര്‍ക്കി വംശജനായ ഓസില്‍ ലോകകപ്പിന് മുന്‍പ് തുര്‍ക്കി പ്രസിഡന്റിനെ സന്ദര്‍ശിച്ച് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു. ലോകകപ്പിന് പിന്നാലെ ഓസില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുകയും ചെയ്തു. 2014ല്‍ ജര്‍മനി ലോകകപ്പ് നേടിയപ്പോള്‍ മികച്ച കളി കാഴ്ചവെച്ചതാരമാണ് ഓസില്‍.

tonikroos

ഓസിലിനെതിരായ വംശീയ അധിക്ഷേപ ആരോപണം അസംബന്ധമാണെന്നാണ് ടോണി ക്രൂസ് പറയുന്നത്. ഓസില്‍ മികച്ച അന്താരാഷ്ട്ര താരമാണ്. ആ രീതിയില്‍ നല്ലൊരു വിരമിക്കല്‍ അദ്ദേഹത്തിന് ലഭിക്കേണ്ടതായിരുന്നെന്നും ക്രൂസ് ചൂണ്ടിക്കാട്ടി. എന്നാല്‍, ഓസില്‍ വിരമിച്ച രീതി ശരിയായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ടീം ജയിക്കുമ്പോള്‍ ആദരവും തോല്‍ക്കുമ്പോള്‍ അധിക്ഷേപവുമാണെന്നായിരുന്നു ഓസിലിന്റെ ആരോപണം. 2011മുതല്‍ തുടര്‍ച്ചയായി അഞ്ചു തവണ മികച്ച ജര്‍മന്‍ താരത്തിനുള്ള അവാര്‍ഡ് നേടിയ താരംകൂടിയാണ് ഒടുവില്‍ വിവാദവുമായി വിടവാങ്ങിയത്. നേരത്തെ ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷനകത്തുനിന്നും മറ്റും ഓസിലിനെതിരെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. ഫുട്‌ബോളില്‍ തനിക്കാവുന്നതെല്ലാം നല്‍കിയിട്ടും അപമാനിച്ചതില്‍ മനംനൊന്താണ് താരം നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Story first published: Thursday, August 16, 2018, 14:11 [IST]
Other articles published on Aug 16, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X