Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയുടെ ഗോള്‍ വേട്ടക്കാരന്‍ ടിം കാഹില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

സിഡ്‌നി: റഷ്യയിലെ ലോകകപ്പിന് പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ താരം ടിം കാഹില്‍. ഓസ്‌ട്രേലിയയുടെ മുന്‍നിര ഗോള്‍ വേട്ടക്കാരനാണ് കാഹില്‍. തന്റെ നാലാം ലോകകപ്പില്‍ ടീമില്‍ പകരക്കാരന്റെ സ്ഥാനം മാത്രമാണ് താരത്തിന് ലഭിച്ചത്. 107 തവണ ദേശീയ ടീമില്‍ ഇറങ്ങിയ 38-കാരനായ കാഹില്‍ 50 അന്താരാഷ്ട്ര ഗോളുകള്‍ നേടിയിട്ടുണ്ട്. ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പെറുവിനെതിരെ പകരക്കാരനായാണ് താരത്തിന് ടീമില്‍ ഇടംകിട്ടിയത്. മത്സരം 2-0'ന് തോല്‍ക്കുകയും ചെയ്തു.

Tim Cahill

സോക്കറൂസിനൊപ്പമുള്ള അന്താരാഷ്ട്ര കരിയര്‍ ഇന്ന് ഔദ്യോഗികമായി അവസാനിപ്പിക്കുകയാണെന്ന് കാഹില്‍ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അവസരം എന്താണെന്ന് വിശദീകരിക്കാന്‍ വാക്കുകള്‍ക്ക് സാധിക്കില്ല. ഓസ്‌ട്രേലിയന്‍ ബാഡ്ജ് ധരിച്ച വര്‍ഷങ്ങളിലെല്ലാം മികച്ച പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി, കാഹില്‍ വ്യക്തമാക്കി. പ്രായമായ താരത്തിന്റെ തീരുമാനം ഒട്ടും അപ്രതീക്ഷിതമല്ല. ഗ്രഹാം അര്‍ണോള്‍ഡ് പുതിയ കോച്ചായി ചുമതലയേല്‍ക്കുമ്പോള്‍ യുഎഇയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തുകയാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം.

കഴിഞ്ഞ വര്‍ഷം ക്ലബ് തലത്തിലും അധികം മത്സരങ്ങള്‍ക്ക് ഇറങ്ങാന്‍ കാഹിലിന് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് എ ലീഗ് ടീമായ മെല്‍ബണ്‍ സിറ്റിയില്‍ നിന്നും ഡിസംബറില്‍ ഇംഗ്ലീഷ് രണ്ടാം നിര ടീമായ മില്‍വാളിലേക്ക് മാറിയത്. എന്നാല്‍ സൗത്ത് ലണ്ടന്‍ ടീമില്‍ 10 മത്സരങ്ങളില്‍ മാത്രമാണ് താരം കളത്തിലിറങ്ങിയത്. ഇതിനിടെയാണ് കാഹിലിന് ലോകകപ്പ് ടീമില്‍ പ്രാതിനിധ്യം നല്‍കുമെങ്കിലും കളത്തിലിറങ്ങാന്‍ സാധിക്കുമെന്ന് ഉറപ്പില്ലെന്ന് മുന്‍ കോച്ച് ബെര്‍ട്ട് വാന്‍ മാര്‍വിക് വ്യക്തമാക്കിയത്.

14 വര്‍ഷം നീണ്ട കരിയറില്‍ കാഹിലിന്റെ ഗോളടിക്കാനുള്ള കഴിവ് സുപ്രധാന സമയങ്ങളില്‍ ഏറെ പ്രയോജനം ചെയ്തിരുന്നു. എന്നാല്‍ പ്രായമായതോടെ താരത്തെ പതിയെ ബെഞ്ചിലിരുത്തുകയായിരുന്നു. ഇതോടെയാണ് ഓസ്‌ട്രേലിയന്‍ താരം ദേശീയ ടീമില്‍ നിന്നും വിടവാങ്ങിയത്.

Story first published: Tuesday, July 17, 2018, 16:53 [IST]
Other articles published on Jul 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+