Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തായ് യുവതിയുമായുള്ള സെക്‌സ് ടേപ്പ്; ഇപിഎല്‍ താരങ്ങളെ പുറത്താക്കി

ലണ്ടന്‍: ഫുട്‌ബോള്‍ മത്സരത്തിനായി തായ്‌ലന്‍ഡിലെത്തിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരങ്ങള്‍ തായ്‌ലന്‍ഡ് യുവതിയെ വംശീയമായി അധിക്ഷേപിച്ചെന്ന വിവാദത്തില്‍ മുന്നു കളിക്കാരെ പുറത്താക്കി. ഇപിഎല്‍ ടീം ലീസ്റ്റര്‍ സിറ്റിയുടെ കളിക്കാരാണ് പുറത്താക്കപ്പെട്ടത്. ടീം മാനേജരുടെ മകന്‍ ജെയിംസ് പിയേഴ്‌സണ്‍, ടോം ഹോപ്പര്‍, ആദം സ്മിത്ത് എന്നിവരാണ് പുറത്താക്കപ്പെട്ടത്.

മൂന്നു താരങ്ങളും ഒരു ഹോട്ടല്‍ മുറിയില്‍വെച്ച് സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ തായ്‌ലന്‍ഡ് യുവതിയെ വംശീയമായി അധിക്ഷേപിച്ചെന്ന് ടീം മാനേജ്‌മെന്റ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. താരങ്ങള്‍ തന്നെ പകര്‍ത്തിയ സെല്‍ഫി വീഡിയോ പ്രമുഖ ഇംഗ്ലീഷ് പത്രം പുറത്തുവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മാനേജ്‌മെന്റ് അന്വേഷണത്തിന് ഉത്തരവിട്ടത്.

leicester-city-football-club

തങ്ങളുടെ ചെയ്തിയില്‍ കളിക്കാര്‍ മാപ്പു പറഞ്ഞെങ്കിലും അതുകൊണ്ട് പ്രശ്‌നം അവസാനിച്ചില്ല. ഇത്തരം പിഴവുകള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും താരങ്ങളുടെ അച്ചടക്ക ലംഘനം ടീം വച്ചുപൊറുപ്പിക്കില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. സെക്‌സില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ലങ്കിലും വംശീയമായ അധിക്ഷേപമാണ് ഗുരുതരമായ അച്ചടക്കലംഘനമായി കണക്കാക്കുന്നത്.

കളിക്കാരെ മാനേജ്‌മെന്റ് ടീമിന് പുറത്തായതോടെ ഫുട്‌ബോള്‍ അസോസിയേഷന്റെ നടപടിയും ഉണ്ടായേക്കാം. ഇവരെ ഒന്നോ രണ്ടോവര്‍ഷം പ്രീമിയര്‍ ലീഗില്‍ നിന്നും ബാന്‍ ചെയ്യപ്പെട്ടാല്‍ കളിക്കാരുടെ കരിയറിനെ അത് ഗുരുതരമായി ബാധിക്കും. ഫുട്‌ബോള്‍ അസോസിയേഷന്‍ കളിക്കാര്‍ക്കെതിരായ അച്ചടക്ക നടപടിയെക്കുറിച്ച് അടുത്തദിവസം തന്നെ ചര്‍ച്ച ചെയ്‌തേക്കും.

Story first published: Friday, June 19, 2015, 9:15 [IST]
Other articles published on Jun 19, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+