For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബുണ്ടസ്ലീഗ പുനരാരംഭിക്കാനിരിക്കെ കടുത്ത തിരിച്ചടി; മൂന്ന് താരങ്ങള്‍ക്ക് കോവിഡ് ബാധ

ബുണ്ടസ്ലീഗ: കോറോണയെത്തുടര്‍ന്നുള്ള ഇടവേളയ്ക്ക് ശേഷം ബുണ്ടസ്ലീഗ പുനരാരംഭിക്കാനിരിക്കെ കടുത്ത തിരിച്ചടി. എഫ്‌സി കൊളോന്‍ ക്ലബ്ബിലെ മൂന്ന് താരങ്ങള്‍ക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോടെയാണ് ലീഗ് പുനരാരംഭിക്കാനുള്ള മോഹങ്ങള്‍ അവസാനിച്ചത്. ജര്‍മനിയില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡിന്റെ വ്യാപനം കുറവായിരുന്നു. അതിനാല്‍ത്തന്നെ മെയ് 9ന് ലീഗ് പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബുണ്ടസ്ലീഗ മാനേജ്‌മെന്റ് ഉണ്ടായിരുന്നത്. ഇത് സംബന്ധിച്ച് അവര്‍ വാര്‍ത്തകളും പുറത്തുവിട്ടിരുന്നു. ബയേണ്‍ മ്യൂണിക്കടക്കമുള്ള ക്ലബ്ബുകളെല്ലാം സാമൂഹിക അകലം പാലിച്ച് പരിശീലനവും ആരംഭിച്ചിരുന്നു. മറ്റ് പല ലീഗുകളും പാതി വഴിയില്‍ ഉപേക്ഷിച്ച സാഹചര്യത്തില്‍ ബുണ്ടസ്ലീഗ പുനരാരംഭിക്കാന്‍ തയ്യാറെടുക്കവെയാണ് മൂന്ന് താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗ ബാധയുടെ വിവരം എഫ്‌സി കോളിന്‍ തന്നെയാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടത്.

ചൊവ്വാഴ്ചയാണ് എഫ്‌സി കോളിന്‍ ടീമിലെ പരിശീലകരും ജോലിക്കാരും താരങ്ങളും ഉള്‍പ്പെടെ കോവിഡ് ടെസ്റ്റിന് വിധേയരായത്. ഇതിലാണ് മൂന്ന് താരങ്ങള്‍ക്ക് രോഗം ഉള്ളതായി കണ്ടെത്തിയത്. ഇതോടെ ക്ലബ്ബിലെ മുഴുവന്‍ താരങ്ങളെയും ക്വാറന്റൈനില്‍ ആക്കിയിരിക്കുകയാണ്. താരങ്ങള്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെയും കണ്ടെത്തി ക്വാറന്റൈനിലാക്കാനുള്ള തയ്യാറെടുപ്പിലാണുള്ളത്. കൊറോണ രോഗം ബാധിച്ച താരങ്ങളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അവരുടെ സ്വകാര്യതയെ മാനിച്ചാണ് പേര് വിവരങ്ങള്‍ പുറത്തുവിടാത്തതെന്നാണ് ക്ലബ്ബിന്റെ വിശദീകരണം. എന്തായാലും രോഗം സ്ഥിരീകരിച്ചതോടെ ബുണ്ടസ്ലീഗ പുനരാരംഭിക്കാന്‍ സാധിക്കില്ല. ഇനിയും പരിശോധനകള്‍ നടത്താനിരിക്കെ കൂടുതല്‍ താരങ്ങള്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ലീഗ് പുനരാരംഭിക്കുക അസാധ്യമായ കാര്യമാണ്. അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്താനായിരുന്നു ബുണ്ട്സ്ലീഗ മാനേജ്‌മെന്റിന്റെ ശ്രമം.

football

മറ്റ് ലീഗുകളും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണുള്ളത്. ഫ്രാന്‍സില്‍ താരങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി സീസണ്‍ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. പോയിന്റ് പട്ടികയില്‍ മുന്നിലുള്ള പിഎസ്ജിയെ വിജയികളായും പ്രഖ്യാപിച്ചു. കോവിഡ് ബാധ കൂടുതലായി സ്ഥിരീകരിച്ച ഇറ്റലിയില്‍ അസുഖ ബാധിതരുടെ എണ്ണം ക്രമാധീതമായി കുറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ സീരി എ പുനരാരംഭിക്കാമെന്ന നിലപാട് കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ പ്രധാനമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ താരങ്ങളുടെ സുരക്ഷയെ പരിഗണിച്ച് ലീഗ് പുനരാരംഭിക്കരുതെന്ന് അഭിപ്രായം ഉയരുന്നുണ്ട്. നിലവില്‍ വീടുകളില്‍ കഴിയുന്ന താരങ്ങളിലൊന്നും കോവിഡ് ടെസ്റ്റ് നടത്തിയിട്ടില്ല. ഇവരില്‍ ആര്‍ക്കൊക്കെ കോവിഡ് ഉണ്ടെന്ന് പരിശോധനയ്ക്ക് ശേഷം മാത്രമെ വ്യക്തമാകു. താരങ്ങളെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാന്‍ കഴിഞ്ഞ ദിവസം ലാലിഗ അറിയിപ്പ് നല്‍കിയിരുന്നു. സ്‌പെയിനില്‍ കോവിഡ് ബാധ തുടരുന്നതിനാല്‍ ലാ ലിഗ ഉപേക്ഷിക്കാനുള്ള സാധ്യത ഏറെയാണ്. പ്രീമിയര്‍ ലീഗും ഉപേക്ഷിക്കുമെന്ന തരത്തിലാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മത്സരങ്ങള്‍ നടത്തുമ്പോള്‍ സാമൂഹ്യ വ്യാപനം ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍ നിലവില്‍ കായിക മത്സരങ്ങള്‍ വേണ്ടെന്ന നിലപാടിലാണ് പല ഗവണ്‍മെന്റുമുള്ളത്.

Story first published: Saturday, May 2, 2020, 13:45 [IST]
Other articles published on May 2, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+