ഐഎസ്എല്‍: ബെംഗളൂരു കടക്കുക എളുപ്പമല്ല... ബ്ലാസ്‌റ്റേഴ്‌സ് വിയര്‍ക്കും, എല്ലാം ജെയിംസിന്റെ കൈയില്‍
കൊച്ചി: ഐഎസ്എല്ലില്‍ തിങ്കളാഴ്ച രാത്രി നടന്ന മല്‍സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരേ നാടകീയ സമനില പിടിച്ചുവാങ്ങിയതിന്റെ ത്രില്ലിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. 0-2നു പിന്നിട്ടുനിന്ന ശേഷമാണ് രണ്ടാംപകുതിയില്‍ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് മഞ്ഞപ്പട സീസണിലെ ആദ്യ തോല്‍വിയുടെ വക്കില്‍ നിന്നും രക്ഷപ്പെട്ടത്. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ സമനില കൂടിയായിരുന്നു ഇത്.
ഇനി നവംബര്‍ രണ്ടിന് പൂനെ സിറ്റിയെയും അഞ്ചിന് ബെംഗളൂരു എഫ്‌സിയെയുമാണ് ബ്ലാസ്റ്റേഴ്‌സിന് നേരിടാനുള്ളത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള പൂനെയില്‍ നിന്നും വലിയ വെല്ലുവിളിയുണ്ടാവാന്‍ സാധ്യതയില്ല. എന്നാല്‍ അഞ്ചിന് കൊച്ചിയില്‍ നടക്കുന്ന മല്‍സരത്തില്‍ ബെംഗളൂരുവിനെ മഞ്ഞപ്പട സൂക്ഷിക്കേണ്ടിയിരിക്കുന്നു. കോച്ച് ഡേവിഡ് ജെയിംസിന് ചില കാര്യങ്ങളില്‍ തീരുമാനമെടുക്കാനായാല്‍ മാത്രമേ ബെംഗളൂരുവിനെ വീഴ്ത്താന്‍ മഞ്ഞപ്പടയ്ക്കാവുകയുള്ളൂ.

പ്ലെയിങ് ഇലവന്‍
സീസണില്‍ നാലു മല്‍സങ്ങൡ കളിച്ചു കഴിഞ്ഞെങ്കിലും ഒരു സ്ഥിരം പ്ലെയിങ് ഇലവനെ കണ്ടെത്താന്‍ ജെയിംസിനായിട്ടില്ല. ആദ്യ രണ്ടു മല്‍സരങ്ങളിലും ഒരേ ഇലവനെ പരീക്ഷിച്ച അദ്ദേഹം മൂന്നാമത്തെ കളിയില്‍ മാറ്റം വരുത്തി. ഗോള്‍കീപ്പര്‍ ധീരജ് സിങുള്‍പ്പെടെ ചിലര്‍ക്കാണ് സ്ഥാനം നഷ്ടമായത്. മത്തെയ് പോപ്ലാറ്റ്‌നിക്കിനെ മാറ്റിനിര്‍ത്തിയ ജെയിംസ് മലയാളി താരം സികെ വിനീതിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഡല്‍ഹിക്കെതിരേ നടന്ന കളിയില്‍ മൂന്നു വിദേശ താരങ്ങളെ മാത്രങ്ങളെ മാത്രമാണ് ജെയിംസ് പരീക്ഷിച്ചത്. മറ്റു പരിശീലകര്‍ അഞ്ചു വിദേശ താരങ്ങളുടെ ക്വാട്ട തികയ്ക്കുമ്പോള്‍ ജെയിംസ് ദേശീയ താരങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള ഇലവനെയാണ് തിരഞ്ഞെടുത്തത്.

അവസാന മിനിറ്റുകളിലെ പിഴവുകള്‍
തുടക്കത്തില്‍ ലീഡ് നേടിയ ശേഷം അവസാന മിനിറ്റുകളില്‍ ഗോള്‍ വഴങ്ങുകയെന്നത് ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. കൊച്ചിയില്‍ കളിച്ച രണ്ടു മല്‍സരങ്ങളിലും മഞ്ഞപ്പടയ്ക്ക് ഈ തിരിച്ചടി നേരിട്ടിരുന്നു. ജയമുറപ്പിച്ചിരിക്കെയാണ് മുംബൈ സിറ്റി, ഡല്‍ഹി ഡൈനാമോസ് എന്നിവര്‍ക്കെതിരേ മഞ്ഞപ്പട സമനില കൊണ്ട് തൃപ്തിപ്പെട്ടത്.
മുംബൈയുടെ സമനില ഗോള്‍ ഇഞ്ചുറിടൈമില്‍ ആയിരുന്നെങ്കില്‍ ഡല്‍ഹിയുടെ സമനില ഗോള്‍ 84ാം മിനിറ്റിലായിരുന്നു. ബെംഗളൂരുവിനെതിരേ ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനായിരിക്കും ബ്ലാസ്റ്റേഴ്‌സ് ശ്രദ്ധിക്കേണ്ടത്.
സുനില്‍ ഛേത്രിയും മിക്കുവുമുള്‍പ്പെടുന്ന ലീഗിലെ ഏറ്റവും മികച്ച ആക്രമണ നിരയുള്ള ടീം കൂടിയാണ് ബെംഗളൂരു.

മികച്ച അറ്റാക്കിങ് കോമ്പിനേഷന്‍
മികച്ച അറ്റാക്കിങ് കോമ്പിനേഷന്‍ കണ്ടെത്തുകയെന്നതാണ് ജെയിംസിന് മുന്നിലുള്ള മറ്റൊരു വെല്ലുവിളി. എടിക്കെയ്‌ക്കെതിരായ ആദ്യ കളിയില്‍ ഗോള്‍ നേടിയ സ്ലാവിസ സ്‌റ്റൊയാനോവിച്ചും മത്തെയ് പോപ്ലാറ്റ്‌നിക്കും പിന്നീടുള്ള മല്‍സരങ്ങളില്‍ പ്രതീക്ഷിച്ച ഫോമിലേക്കുയര്‍ന്നിരുന്നില്ല. മുംബൈ സിറ്റിക്കെതിരേ ഗോള്‍ നേടിയ ഹാളിചരണ്‍ നര്‍സറെ ജംഷഡ്പൂരിനെതിരേ ഫ്‌ളോപ്പായി മാറി.
മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് അവസരം ലഭിച്ചപ്പോഴെല്ലാം മിന്നുന്ന പ്രകടനമാണ് നടത്തിയത്. ജംഷഡ്പൂരിനെതിരേ രണ്ടാംപകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ശേഷം താരം കസറിയിരുന്നു. പ്രതിരോധത്തില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നില്ല. ക്യാപ്റ്റന്‍ സന്ദേഷ് ജിങ്കന്‍- നെമഞ്ജ ലാക്കിച്ച് പെസിച്ച് കോമ്പിനേഷന്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications