For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബാലന്‍ദ്യോറില്‍ ഇത്തവണ ആര് മുത്തമിടും? എംബാപ്പെയാവില്ല; പ്രവചിച്ച് ഹെന്റി

ഫുട്‌ബോള്‍ താരങ്ങളുടെ മികവിന് ലഭിക്കുന്ന പുരസ്‌കാരങ്ങളില്‍ ഏറ്റവും അമൂല്യമായി കാണുന്ന പുരസ്‌കാരങ്ങളിലൊന്നാണ് ബാലന്‍ദ്യോര്‍. ഒരു കാലത്ത് ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മത്സരിച്ച് നേടിയെടുത്ത പുരസ്‌കാരമായിരുന്നു ബാലന്‍ദ്യോര്‍. എട്ട് തവണ മെസിയും അഞ്ച് തവണ റൊണാള്‍ഡോയും ഈ പുരസ്‌കാരത്തിലേക്കെത്തി. ഇരുവരും പ്രമുഖ ലീഗില്‍ നിന്ന് വഴിമാറിയതോടെ യുവതാരങ്ങള്‍ ഇപ്പോള്‍ പുരസ്‌കാര നേട്ടത്തിലേക്കെത്താന്‍ തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം റോഡ്രിയാണ് ബാലന്‍ദ്യോര്‍ നേടിയത്. വിനീഷ്യസ് ജൂനിയറിന് ലഭിക്കുമെന്നാണ് എല്ലാവരും കരുതിയതെങ്കിലും റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ താരത്തെ മറികടന്ന് റോഡ്രി ബാലന്‍ദ്യോറിലേക്കെത്തുകയായിരുന്നു. ഇത്തവണ ആരാവും ബാലന്‍ദ്യോര്‍ കിരീടത്തിലേക്കെത്തുകയെന്നത് എല്ലാവരും ഉറ്റുനോക്കുന്ന ചോദ്യമാണ്. പല സൂപ്പര്‍ താരങ്ങളും ഇത്തവണ ബാലന്‍ദ്യോര്‍ നേടാന്‍ സാധിക്കുന്ന തരത്തില്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്.

ഇപ്പോഴിതാ അടുത്ത ബാലന്‍ദ്യോര്‍ നേടാന്‍ സാധ്യതയുള്ള താരത്തെ പ്രവചിച്ചിരിക്കുകയാണ് മുന്‍ സൂപ്പര്‍ താരങ്ങളിലൊരാളായ തിയറി ഹെന്‍ റി. ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ് ബാലന്‍ദ്യോര്‍ നേടുമെന്നാണ് ഹെന്‍ റിയുടെ പ്രവചനം. ഒസിബി സ്‌പോര്‍ട്‌സില്‍ സംസാരിക്കവെയാണ് ഹെന്‍ റി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ലിവര്‍പൂളിനൊപ്പം മിന്നും ഫോമിലാണ് സലാഹ് കളിക്കുന്നത്. വിനീഷ്യസ് ജൂനിയറും പുരസ്‌കാരത്തിലേക്കെത്താന്‍ സാധ്യതയുള്ളവനാണെങ്കിലും കൂടുതല്‍ സാധ്യത സലാഹിനാണെന്നാണ് ഹെന്‍ റി പറയുന്നത്.

സലാഹ് ഇത്തവണ പ്രീമിയര്‍ ലീഗിലെ ഗോള്‍വേട്ടക്കാരില്‍ തലപ്പത്താണുള്ളത്. എന്നാല്‍ താരം ലിവര്‍പൂള്‍ വിടാനുള്ള സാധ്യതകളാണ് കൂടുതല്‍. സമീപകാലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സലാഹ് ലിവര്‍പൂള്‍ വിടാന്‍ സാധ്യത കൂടുതലാണ്. ശമ്പള വര്‍ധനവിന്റെ പേരില്‍ സലാഹ് ടീം മാനേജ്‌മെന്റുമായി അഭിപ്രായ ഭിന്നതയിലാണെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ അദ്ദേഹം കൂടുമാറ്റത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

mohamed salah

അതേ സമയം വിനീഷ്യസ് ഇത്തവണ റയല്‍ മാഡ്രിഡിനൊപ്പം അത്ര മികച്ച ഫോമിലല്ല. ലാ ലിഗയിലെ ഗോള്‍വേട്ടക്കാരില്‍ കെയ്‌ലിയന്‍ എംബാപ്പെയാണ് റയല്‍ നിരയില്‍ മുന്നിട്ട് നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ വിനീഷ്യസിന് ഇത്തവണ വലിയ പ്രതീക്ഷ വേണ്ടെന്ന് തന്നെ പറയാം. സലാഹ് ലിവര്‍പൂള്‍ വിട്ടില്ലെങ്കില്‍ താരം ബാലന്‍ദ്യോറിലേക്കെത്താന്‍ സാധ്യത കൂടുതലാണെന്ന് വിലയിരുത്താം. ലിവര്‍പൂള്‍ വിട്ടാല്‍ സലാഹിന് ബാലന്‍ദ്യോര്‍ നേടാന്‍ സാധിച്ചേക്കില്ല.

മെസിക്കും റൊണാള്‍ഡോക്കും ഇനിയൊരു ബാലന്‍ദ്യോര്‍ നേട്ടം എളുപ്പമാവില്ല. റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍ നാസറിനൊപ്പമാണുള്ളത്. മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കായാണ് കളിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇരുവര്‍ക്കും ഇനിയൊരു ബാലന്‍ദ്യോര്‍ പുരസ്‌കാര നേട്ടം സാധ്യമാകില്ലെന്ന് തന്നെ വിലയിരുത്താം.

Story first published: Wednesday, February 12, 2025, 16:06 [IST]
Other articles published on Feb 12, 2025
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+