For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസ്സി അപകടകാരി, കരുതിയിരുന്നോയെന്ന് ബ്രസീല്‍ താരത്തിന്റെ മുന്നറിയിപ്പ്

Lionel Messi is the greatest player of all-time, says Thiago Silva

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീല്‍ അര്‍ജന്റീന സെമിഫൈനലിന് മുന്‍പ് മുന്നറിയിപ്പുമായി ബ്രസീല്‍ താരം തിയാഗോ സില്‍വ. അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സി അപകടകാരിയാണെന്നും കരുതിയിരിക്കണമെന്നുമാണ് സില്‍വയുടെ മുന്നറിയിപ്പ്. ബ്രസീല്‍ പ്രതിരോധനിര താരമായ സില്‍വ മെസ്സിക്കെതിരെ ജാഗ്രത പുലര്‍ത്തുമെന്നും വ്യക്തമാക്കി.

messi

കോപ്പ അമേരിക്കയില്‍ ഇത്തവണ മെസ്സിക്ക് ഫോമിലെത്താന്‍ കഴിഞ്ഞിട്ടില്ല. പരാഗ്വെയ്‌ക്കെതിരെ പെനാല്‍റ്റിയിലൂടെ നേടിയ ഒരു ഗോള്‍ മാത്രമാണ് മെസ്സിയുടെ അക്കൗണ്ടിലുള്ളത്. ഗോള്‍ അവസരങ്ങള്‍ മുതലെടുക്കുന്നതിലും സൂപ്പര്‍താരം പരാജയപ്പെട്ടു. ഈ കോപ്പ തന്റെ മികച്ച ടൂര്‍ണമെന്റല്ലെന്ന് മെസ്സിതന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, മെസ്സിയെ സൂക്ഷിക്കണമെന്നാണ് സഹകളിക്കാര്‍ക്ക് സില്‍വയുടെ മുന്നറിയിപ്പ്.

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് മെസ്സിയെന്ന് സില്‍വ പറഞ്ഞു. കളിക്കളത്തില്‍ എപ്പോഴും ഏറ്റവും മികച്ച ഫോമില്‍ കളിക്കാനും മെസ്സിക്ക് കഴിയും. മെസ്സിക്ക് പന്ത് കിട്ടുമ്പോഴെല്ലാം തങ്ങള്‍ ജാഗരൂഗരായിരിക്കും. ചില അവസരങ്ങളില്‍ മെസ്സി ശാന്തനായി കാണാമെങ്കിലും അതേ നിമിഷത്തില്‍ പന്തുമായി മുന്നേറാനും താരത്തിന് കഴിയും. മെസ്സിയ തടയിടുക വലിയ വെല്ലുവിളിയാണെന്നതില്‍ സംശയമില്ലെന്നും സില്‍വ വ്യക്തമാക്കി.

Story first published: Sunday, June 30, 2019, 17:40 [IST]
Other articles published on Jun 30, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+