Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പിലെ ഗോളടിയില്‍ ക്രിസ്റ്റിയാനോയും മെസിയും പിറകിലാണ്, മുന്നില്‍ പറക്കുന്നത് ആരൊക്കെ ?

യൂറോപ്പില്‍ ഇത്തവണ ഗോളടിച്ച് കൂട്ടിയ കളിക്കാര്‍ ആരൊക്കെയാണ് ?

ക്രിസ്മസ് കാലത്ത് പത്ത് ഗോളുകളും അതിലുമേറെ നേടി ടോപ് സ്‌കോറര്‍ സ്ഥാനത്ത് നില്‍ക്കുന്ന കളിക്കാരെ പരിചയപ്പെടാം...

എഡിന്‍സന്‍ കവാനി

എഡിന്‍സന്‍ കവാനി

പതിനേഴ് ഗോളുകളുമായി ഉറുഗ്വെ സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനി മുന്‍പന്തിയില്‍. ഫ്രഞ്ച് ലീഗ് വണ്ണില്‍ പാരിസ് സെയിന്റ് ജെര്‍മെയിന്റെ വിശ്വസ്തന്‍. സ്ലാറ്റന്‍ ഇബ്രാഹിമോവിച് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് ചേക്കേറിയതോടെ ക്ഷീണം സംഭവിച്ച പി എസ് ജിക്ക് ആശ്വാസമാകുന്നത് കവാനിയാണ്.

പിയറി എമെറിക് ഓബമെയാംഗ്

പിയറി എമെറിക് ഓബമെയാംഗ്

ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോട്മുണ്ടിനായി പതിനാറ് ഗോളുകളാണ് സീസണില്‍ ഈ യുവസ്‌ട്രൈക്കര്‍ നേടിയത്. റയല്‍മാഡ്രിഡ് ഉള്‍പ്പടെയുള്ള വമ്പന്‍മാര്‍ നോട്ടമിട്ടിരിക്കുന്നു.

മൗറോ ഇകാര്‍ഡി

മൗറോ ഇകാര്‍ഡി

ഇന്റര്‍മിലാന്റെ ഗോളടിക്കാരന്‍. പതിനാല് ഗോളുകളാണ് സീസണില്‍ നേടിയത്. ക്ലബ്ബിന്റെ നില അത്ര മെച്ചമല്ലെങ്കിലും ഇകാര്‍ഡി ശ്രദ്ധയാകര്‍ഷിക്കുന്നു.

ആന്റണി മോഡെസ്‌റ്റെ

ആന്റണി മോഡെസ്‌റ്റെ

പതിമൂന്ന് ഗോളുകളുമായി ജര്‍മന്‍ ക്ലബ്ബ് എഫ് സി കൊളോണിന്റെ താരം ആന്റണി മോഡെസ്‌റ്റെ ടോപ് സ്‌കോറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു.

ഡിയഗോ കോസ്റ്റ

ഡിയഗോ കോസ്റ്റ

ചെല്‍സിയുടെ സ്പാനിഷ് സ്‌ട്രൈക്കര്‍ ഡിയഗോ കോസ്റ്റയും പതിമൂന്ന് ഗോളുകള്‍ നേടിക്കഴിഞ്ഞു. പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ കുതിപ്പ് തന്നെ കോസ്റ്റയുടെ ഗോള്‍ ബലത്തിലാണ്.

അലക്‌സാന്‍ഡ്രെ ലസാസെറ്റെ

അലക്‌സാന്‍ഡ്രെ ലസാസെറ്റെ

ഫ്രഞ്ച് ക്ലബ്ബ് ലിയോണിന്റെ അലക്‌സാന്‍ഡ്രെ ലസാസെറ്റെ പതിമൂന്ന് ഗോളുകള്‍ നേടിക്കഴിഞ്ഞു. ലീഗില്‍ ലിയോണിന്റെ കുതിപ്പ് ഈ താരത്തിന്റെ ഫോമിനെ കേന്ദ്രീകരിച്ചിരിക്കും.

എഡിന്‍ സെക്കോ

എഡിന്‍ സെക്കോ

എ എസ് റോമയുടെ എഡിന്‍ സെക്കോയുടെ എക്കൗണ്ടിലും പതിമൂന്ന് ഗോളുകളായി. മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരത്തിന്റെ മികവിനെ അനുസരിച്ചിരിക്കും ഇറ്റാലിയന്‍ സീരി എ ലീഗില്‍ റോമയുടെ കുതിപ്പും കിതപ്പും.

ലൂയിസ് സുവാരസ്

ലൂയിസ് സുവാരസ്

ബാഴ്‌സലോണയുടെ മാരക സ്‌ട്രൈക്കര്‍. ഉറുഗ്വെക്കാരന്‍ കഴിഞ്ഞ വര്‍ഷം യൂറോപ്പിന്റെ ടോപ് സ്‌കോററായിരുന്നു. മെസിയും നെയ്മറും ഗോളടിക്കാന്‍ വിഷമിക്കുമ്പോള്‍ സുവാരസ് ഗോളടിച്ച് കത്തിക്കയറുന്നാണ് ബാഴ്‌സയുടെ കരുത്ത്.

അലക്‌സിസ് സാഞ്ചസ്

അലക്‌സിസ് സാഞ്ചസ്

ആഴ്‌സണലിന്റെ ഈ ചിലി വിംഗര്‍ പന്ത്രണ്ട് ഗോളുകള്‍ നേടിക്കഴിഞ്ഞു. സാഞ്ചസ് ആഴ്‌സണലുമായി കരാര്‍പുതുക്കുന്നത് സംബന്ധിച്ച ചര്‍ച്ചയിലാണ്. വേതനം വര്‍ധിപ്പിച്ചില്ലെങ്കില്‍ സാഞ്ചസ് ക്ലബ്ബ് വിടും. റയലും ചെല്‍സിയുമൊക്കെ രംഗത്തുണ്ട്.

റോബര്‍ട് ലെവന്‍ഡോസ്‌കി

റോബര്‍ട് ലെവന്‍ഡോസ്‌കി

ബയേണ്‍ മ്യൂണിക്കിന്റെ ഈ പോളിഷ് സ്‌ട്രൈക്കര്‍ പന്ത്രണ്ട് ഗോളുകള്‍ നേടിയിട്ടുണ്ട്. തോമസ് മുള്ളര്‍ ഫോംഔട്ടായി നില്‍ക്കുമ്പോള്‍ ജര്‍മനിയില്‍ ബയേണിന് രക്ഷ ലെവന്‍ഡോസ്‌കി തന്നെ.

ആന്ദ്രെ ബെലോട്ടി

ആന്ദ്രെ ബെലോട്ടി

ഇറ്റാലിയന്‍ ലീഗില്‍ ടൊറിനോയുടെ ഗോളടി മെഷീന്‍. പന്ത്രണ്ട് ഗോളുകള്‍ നേടി.

ലയണല്‍ മെസി

ലയണല്‍ മെസി

ബാഴ്‌സയുടെ ഇതിഹാസം. ഇത്തവണ പന്ത്രണ്ട് ഗോളുകളുമായി ടോപ് സ്‌കോറര്‍ പുരസ്‌കാരത്തിനായി രംഗത്തുണ്ട്.

സ്ലാറ്റന്‍ ഇബ്രാഹിമോവിച്

സ്ലാറ്റന്‍ ഇബ്രാഹിമോവിച്

പതിനൊന്ന് ഗോളുകള്‍ നേടി സ്വീഡിഷ് സ്‌ട്രൈക്കര്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്ലബ്ബിന്റെവിശ്വാസം കാത്ത് സൂക്ഷിക്കുന്നു. എങ്കിലും വേണ്ടത്ര ഗോളടി പോരാ എന്ന വിമര്‍ശം ഉയരുന്നു.

ഡ്രൈസ് മെര്‍ട്ടെന്‍സ്

ഡ്രൈസ് മെര്‍ട്ടെന്‍സ്

നാപോളിക്കായി ഡ്രൈസ് മെര്‍ട്ടെന്‍സ് സീസണില്‍ പതിനൊന്ന് ഗോളുകള്‍ നേടിക്കഴിഞ്ഞു. സൂപ്പര്‍ സ്‌ട്രൈക്കര്‍ ഹിഗ്വെയിന്‍ യുവെന്റസിലേക്ക് പോയതോടെ മെര്‍ട്ടെന്‍സാണ് നാപോളിയുടെ കുന്തമുന.

റഡാമെല്‍ ഫാല്‍കോ

റഡാമെല്‍ ഫാല്‍കോ

ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ ചെല്‍സിയുടെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും നിരയില്‍ നിറം മങ്ങിപ്പോയ റഡാമെല്‍ ഫാല്‍കോ ഫ്രാന്‍സില്‍ മൊണാക്കോയെ കുതിപ്പിക്കുന്നു. പതിനൊന്ന്‌ഗോളുകള്‍ നേടിയിട്ടുണ്ട്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ക്രിസ്റ്റിയാനോ റൊണാള്‍ഡോ

റയല്‍മാഡ്രിഡിന്റെ ലോകഫുട്‌ബോളര്‍. പത്ത്‌ഗോളുകളുമായി ക്രിസ്റ്റിയാനോ പിറകിലുണ്ട്. ഏത് നിമിഷവും ടോപ് സ്ഥാനത്തേക്ക് കയറാന്‍ കെല്‍പ്പുള്ള സ്‌ട്രൈക്കര്‍.

ഗോണ്‍സാലോ ഹിഗ്വെയിന്‍

ഗോണ്‍സാലോ ഹിഗ്വെയിന്‍

കഴിഞ്ഞ സീസണില്‍ നാപോളിക്കായി ഗോളടിച്ച് കൂട്ടിയ ഹിഗ്വെയിന്‍ ഇത്തവണ യുവെന്റസിനായും ആ ദൗത്യം വിജയകരമാക്കുന്നു. പത്ത് ഗോളുകള്‍ നേടി.

സെര്‍ജിയോ അഗ്യുറോ

സെര്‍ജിയോ അഗ്യുറോ

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോളടിക്കാരന്‍. പെപ് ഗോര്‍ഡിയോള കുറച്ച് കാലം പുറത്തിരുത്തിയെങ്കിലും തിരിച്ചുവരവില്‍ തിളങ്ങി അഗ്യറോ മനംകവര്‍ന്നു. പത്ത് ഗോളുകള്‍ നേടി.

അലസാനെ പെലെ

അലസാനെ പെലെ

ഫ്രഞ്ച് ലീഗില്‍ നിസെയുടെ താരം. പത്ത് ഗോളുകള്‍ നേടി.

ഇയാഗോ അസ്പാസ്

ഇയാഗോ അസ്പാസ്

സ്പാനിഷ് ലാ ലിഗയില്‍ സെല്‍റ്റ വിഗോയുടെ താരം. പത്ത് ഗോളുകള്‍ നേടിയിട്ടുണ്ട്.

Story first published: Sunday, December 25, 2016, 14:50 [IST]
Other articles published on Dec 25, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+