Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിറ്റിയിലേക്ക് വരാന്‍ മെസ്സിക്ക് സമ്മതം, പെപ് ഗാര്‍ഡിയോളയുമായി സംസാരിച്ചു: റിപ്പോര്‍ട്ട്

ബാഴ്‌സലോണ: ലയണല്‍ മെസ്സിയുടെ ബാഴ്‌സലോണയില്‍ നിന്നുള്ള കൂടുമാറ്റ അഭ്യൂഹങ്ങളാണ് ഫുട്‌ബോള്‍ ലോകത്തെ നിലവിലെ ചര്‍ച്ചാ വിഷയം. ബാഴ്‌സലോണയിലൂടെ കരിയര്‍ ആരംഭിച്ച് ടീമിനെ നേട്ടങ്ങളിലേക്ക് നയിച്ച മെസ്സി മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതകളെത്തുടര്‍ന്നാണ് ക്ലബ്ബ് വിടുന്നതിനെക്കുറിച്ച് ആലോചിച്ചത്. ഇപ്പോഴിതാ ബാഴ്‌സലോണ വിടുന്ന മെസ്സി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് വരാന്‍ സമ്മതം അറിയിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

അര്‍ജന്റീനയിലെ മാധ്യമ പ്രവര്‍ത്തകനായ വെറോനിക്ക ബ്രുനാറ്റിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് വരാന്‍ മെസ്സി സമ്മതം അറിയിച്ചുവെന്നാണ് വിവരം. മെസ്സിയുടെ കൂടുമാറ്റ വിവരം ആദ്യം പുറത്തുവിട്ട റിപ്പോര്‍ട്ടറാണ് ബ്രുനാറ്റി. സിറ്റിയും മെസ്സിയും സാമ്പത്തിക കാര്യങ്ങളില്‍ ധാരണയിലെത്തിയെന്നും ഇത് സംബന്ധിച്ച് സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോളയുമായി ഫോണില്‍ സംസാരിച്ചുമെന്നാണ് ബ്രുനാറ്റിയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മെസ്സി ഉടന്‍ തന്നെ കൂടുമാറ്റം സംബന്ധിച്ച് ആരാധകരോട് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

messiandpepguardiola

സ്‌കൈ സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സിറ്റിയിലേക്കെത്താന്‍ മെസ്സി സന്തുഷ്ടവാനാണ്. എന്നാല്‍ മെസ്സിയോട് ബാഴ്‌സലോണ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അതിനാല്‍ത്തന്നെ ക്ലബ്ബുമായി മെസ്സി ധാരണയിലെത്താനുള്ള സാധ്യതകളും അവസാനിച്ചിട്ടില്ല. മെസ്സി ടീമില്‍ തുടരാന്‍ സമ്മതിച്ചാല്‍ ക്ലബ്ബ് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ ബാര്‍ത്തോമ്യു സമ്മതിച്ചെന്നാണ് വിവരം.

എന്നാല്‍ നിലവിലെ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍ മെസ്സി ടീമിന്റെ അഭിവാജ്യ ഘടകമല്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ അദ്ദേഹം ഇനിയും ബാഴ്‌സലോണയില്‍ തുടരനാനുള്ള സാധ്യതയും കുറവാണ്. മെസ്സിയെ വിട്ടുകിടിക്കാന്‍ 700 മില്യന്‍ യൂറോയാണ് (ഏകദേശ 6000 കോടി ഇന്ത്യന്‍ രൂപയ്ക്ക് മുകളില്‍) ബാഴ്‌സലോണ ആവിശ്യപ്പെടുന്നത്. ഇത്രയും ഉയര്‍ന്ന തുക നല്‍കി മെസ്സിയെ വാങ്ങുക ഏതൊരു ക്ലബ്ബിനെയും സംബന്ധിച്ച് ബുദ്ധിമുട്ടാണ്.

അതിനാല്‍ത്തന്നെ ഫ്രീ ട്രാന്‍സ്ഫറിന്റെ സാധ്യതകളാണ് നിലവില്‍ സിറ്റിയും മെസ്സിയും പരിശോധിച്ചുകൊണ്ടിരിക്കുന്നത്. മെസ്സി പോകുമ്പോള്‍ ബാഴ്‌സലോണയുടെ ബ്രാന്‍ഡ് മൂല്യത്തിലും വലിയ ഇടിവുണ്ടാകും. ബാഴ്‌സലോണയുടെ ആരാധകരേക്കാള്‍ കൂടുതല്‍ മെസ്സി ആരാധകരാണ് ഉള്ളതെന്നതിനാല്‍ അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്താന്‍ അവസാനത്തെ ശ്രമവും ബാഴ്‌സലോണ നടത്തും.

ഇതിനിടെ മെസ്സി മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനുള്ള സാധ്യത കുറവാണ്. സാമ്പത്തികമായി മെസ്സിയെ വാങ്ങാന്‍ യുണൈറ്റഡിന് സാധിക്കുമെങ്കിലും ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് ജാഡോന്‍ സാഞ്ചോയെ സ്വന്തമാക്കാനാണ് യുണൈറ്റഡിന് താല്‍പര്യമെന്നാണ് വിവരം. 108 മില്യണ്‍ യൂറോയാണ് സാഞ്ചോയ്ക്ക് യുണൈറ്റഡ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Story first published: Friday, August 28, 2020, 15:17 [IST]
Other articles published on Aug 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+