ലണ്ടന്‍: ലോകത്ത് ഏറ്റവും ജനകീയമായതും ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാണുന്നതുമായ കായിക ഇനമായ ഫുട്‌ബോളില്‍ പണംവാരുന്ന ക്ലബ്ബകള്‍ ഏതൊക്കെയാണെന്നത് പുറത്തുവിട്ടു. ആദ്യത്തെ മുപ്പത് ടീമുകളുടെ പേരുകളാണ് പുറത്തുവിട്ടത്. എല്ലാ ടീമുകളും യൂറോപ്പില്‍ നിന്നുള്ളവ തന്നെയാണ്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനോടുള്ള പ്രേക്ഷകരുടെ ഇഷ്ടം ടീമുകളുടെ പണക്കിലുക്കത്തിലും പ്രകടമാണ്. പുറത്തുവിട്ട 30 ടീമികളില്‍ പതിനേഴ് ടീമുകള്‍ പ്രീമിയര്‍ ലീഗില്‍ നിന്നുള്ളവ തന്നെ. അതേസമയം, ഏറ്റവുംമുന്‍പന്തിയില്‍ പതിവുപോലെ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തന്നെയാണ് ഇടംപിടിച്ചിരിക്കുന്നത് എന്നുംകാണാം.

215ലെ റവന്യൂ കണക്ക് പ്രകാരം 577 മില്യണ്‍ യൂറോ വരുമാനവുമായി റയല്‍ മാഡ്രിഡ് തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. തൊട്ടുപിന്നില്‍ 560.8 മില്യണ്‍ യൂറോയുമായി ബാഴ്‌സലോണയുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്(463.5), പിഎസ്ജി(480.8), ബയേണ്‍ മ്യൂണിക്ക്(474) എന്നിവയാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഇടം പിടിച്ച ക്ലബ്ബുകള്‍.
അബുദാബി എണ്ണപ്പണത്തിന്റെ പിന്തുണയോടെ ഉയര്‍ത്തെഴുന്നേറ്റ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ആറാം സ്ഥാനത്ത്. ആഴ്‌സണല്‍, ചെല്‍സി, ലിവര്‍പൂള്‍, യുവന്റസ് എന്നിവരാണ് അഞ്ചുമുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍. കളിക്കാരുടെ കൈമാറ്റത്തിലൂടെയും, പരസ്യത്തിലൂടെയും, ടിവി സംപ്രേക്ഷണത്തിലൂടെയും മറ്റുമാണ് ക്ലബ്ബകള്‍ പണംവാരുന്നത്.