Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ട്-മാള്‍ട്ട മത്സരം കാണുവാന്‍ റോബര്‍ട്ടോ മാന്‍സിനി വെംബ്ലി സ്റ്റേഡിയത്തില്‍,

ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍ ആരായിരിക്കും ? ആരായാലും ശരി ഇംഗ്ലണ്ടുകാരന്‍ തന്നെയായിരിക്കും എന്നൊരു സൂചന ലഭിച്ചിരുന്നു. ഇതാണ്, മാധ്യമങ്ങളെയെല്ലാം ആഴ്‌സണല്‍ കോച്ച് ആര്‍സെന്‍ വെംഗറുടെ മുന്നില്‍ എത്തിച്ചത്. താങ്കളാണോ, അടുത്ത ഇംഗ്ലണ്ട് കോച്ച് എന്ന് പച്ചക്ക് ചോദിക്കുകയും ചെയ്തു. കേള്‍ക്കാന്‍ സുഖമുണ്ടെന്നും ഭാവിയില്‍ പരിഗണിക്കാമെന്നും പറഞ്ഞ് വെംഗര്‍ തടിയൂരി. പിന്നെയും ചോദ്യം ബാക്കി, ആരാകും ? ഇപ്പോഴിതാ വലിയൊരു സൂചന ലഭിക്കുന്നു - ഇറ്റാലിയന്‍ കോച്ച് റോബര്‍ട്ടോ മാന്‍സിനിയാകുമത്രേ അടുത്ത കോച്ച്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ട്-മാള്‍ട്ട മത്സരം കാണുവാന്‍ മാന്‍സിനി എത്തിയതാണ് സൂചനക്ക് നിദാനം.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലകനായിരുന്നു മാന്‍സിനി. സിറ്റിയെ പ്രീമിയര്‍ എഫ് എ കപ്പ്, പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാക്കി മാന്‍സിനി ഇംഗ്ലീഷ് ഫുട്‌ബോള്‍ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചതാണ്. നാല് വര്‍ഷം സിറ്റിയെ പരിശീലിപ്പിച്ച മാന്‍സിനിക്ക് ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് പോകുവാന്‍ പ്രയാസമുണ്ടാകില്ല. ആ നിലക്ക് മാന്‍സിനിക്ക് നറുക്ക് വീണാല്‍ അത്ഭുതപ്പെടേണ്ടതില്ല.

 14-robertomancini

ഇറ്റാലിയന്‍ സീരി എ ലീഗില്‍ ഇന്റര്‍മിലാനുമായുണ്ടായിരുന്ന കരാര്‍ ആഗസ്റ്റില്‍ അവസാനിപ്പിക്കേണ്ടി വന്നതോടെ മാന്‍സിനി ഫ്രീയാണ്. ഇതിനിടെ, താത്കാലിക കോച്ച് ഗാരെത് സൗത്ത്‌ഗേറ്റ് ആദ്യ കളിയില്‍ മാള്‍ട്ടക്കെതിരെ ടീമിനെ ജയിപ്പിച്ചത് മറ്റൊരു വാദത്തിന് തിരികൊളുത്തി. എന്തിനാണ് ഒരു ഇറ്റാലിയന്‍ കോച്ച് ? ഇംഗ്ലണ്ടിന്റെ മുന്‍ താരമായ സൗത്ത്‌ഗേറ്റ് പോരേ എന്നാണ് ചോദ്യം.

Story first published: Sunday, October 9, 2016, 17:01 [IST]
Other articles published on Oct 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+