മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്ക് ജയം തുടര്‍ന്നപ്പോള്‍ ലീഗ് സീസണില്‍ തോല്‍വിയറിയാതെ കുതിച്ച ഹോഫെന്‍ഹെയിമിനെ ലൈപ്ഷിഷ് വീഴ്ത്തി. ബയേണ്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വെര്‍ഡര്‍ ബ്രെമനെ വീഴ്ത്തിയപ്പോള്‍ ലൈപ്ഷിഷ് ഇതേ മാര്‍ജിനില്‍ ടി എസ് ജി ഹോഫെന്‍ഹെയിമിന്റെ സ്വപ്‌നക്കുതിപ്പിന് തടയിട്ടു.
ഡച്ച് താരം ആര്യന്‍ റോബനാണ് ബയേണിന്‌ലീഡ് നേടിക്കൊടുത്തത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഡേവിഡ് അലാബ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയില്‍ മാക്‌സ്‌ക്രൂസിലൂടെ വെര്‍ഡര്‍ ബ്രെമന്‍ ആശ്വാസ ഗോള്‍ നേടി.

വിംഗില്‍ ഫ്രാങ്ക് റിബറി നടത്തിയ മുന്നേറ്റമാണ് ആര്യന്‍ റോബന് അനായാസ ഗോളൊരുക്കിയത്. മനോഹരമായ ഫ്രീകിക്ക് ഗോളായിരുന്നു അലാബ നേടിയത്.
ലൈപ്ഷിഷിന്റെ തട്ടകത്തില്‍ ഹോഫെന്‍ഹെയിം പതിനെട്ടാം മിനുട്ടില്‍ അമിറിയുടെ ഗോളില്‍ മുന്നില്‍ കയറി. അജയ്യത വീണ്ടും ഹോഫെന്‍ഹെയിം തെളിയിക്കുമെന്ന ഘട്ടത്തില്‍ ആതിഥേയര്‍ തിരിച്ചടിച്ചു.മുപ്പത്തെട്ടാം മിനുട്ടില്‍ വെര്‍നറും എഴുപത്തേഴാം മിനുട്ടില്‍ സാബിറ്റ്‌സെറും ലൈപ്ഷിഷിനായി സ്‌കോര്‍ ചെയ്തു. അറുപതാം മിനുട്ടില്‍ ഹോഫെന്‍ഹെയിമിന്റെ വാഗ്നര്‍ ചുവപ്പ് കാര്‍ഡ് കണ്ടു.
ഗോള്‍ നില
ആര്‍ ബി ലൈപ്ഷിഷ് 2-1 ടി എസ് ജി ഹോഫെന്‍ഹെയിം
വെര്‍ഡര്‍ ബ്രെമന്‍ 1-2 ബയേണ്‍ മ്യൂണിക്
എഫ് സി ഇംഗോസ്റ്റാഡ് 3-1 ഹാംബര്‍ഗര്‍ എസ് വി
ഡാംസ്റ്റാഡ് 98 1-6 എഫ് സി കോളോണ്‍
വോള്‍സ്ബര്‍ഗ് 1-2 ഓസ്ഗ്ബര്‍ഗ്
ലെവര്‍കുസന്‍ 2-3 ഗ്ലാഡ്ബാച്