മെസ്സിയും റൊണാള്‍ഡോയും തമ്മിലുള്ള വ്യത്യാസം
കളി കാണുന്നവര്‍ പറയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചൂടനാണ് എന്ന്. ലയണല്‍ മെസ്സിയാകട്ടെ പരമശാന്തനും. എതിരാളികള്‍ ടാക്കിള്‍ ചെയ്ത് താഴെയിട്ടാലും മെസിയുടെ ഭാവം മാറില്ല. ഗോളടിച്ചാല്‍ അമിതമായ ആഹ്ലാദമോ പ്രകടനങ്ങളോ ഇല്ല. റഫറി ഫൗള്‍ വിളിച്ചാലും മെസ്സി മുഖം ചുളിക്കാറില്ല.
എന്നാല്‍ റൊണാള്‍ഡോയോ. കാളക്കൂറ്റനെപ്പോലെ കളത്തില്‍ മദിച്ചുനടക്കും. ഇല്ലാത്ത ഫൗള്‍ വിളിച്ചാല്‍ പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ അതിനെ ചോദ്യം ചെയ്യും. ഗോളടിച്ചാലോ ആരെങ്കിലും തള്ളിയിട്ടാലോ റോണിയുടെ ഭാവം മാറും. എന്നാല്‍ കളി കഴിഞ്ഞാല്‍ റൊണാള്‍ഡോ ഇതൊന്നും മനസില്‍ കൊണ്ടു നടക്കാറില്ല.
എന്നാല്‍ മെസി അങ്ങനെയല്ല. കളി കഴിഞ്ഞ ശേഷം മെസ്സിയും റൊണാള്‍ഡോയും എതിര്‍ കളിക്കാരോടും ക്യാപ്റ്റനോടും പെരുമാറുന്നതിലെ വ്യത്യാസം നോക്കൂ.

മെസ്സി മുഷിയുന്നു
സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ കളിക്ക് ശേഷം കൈ കൊടുക്കാന്‍ വന്ന ക്യാപ്റ്റന്‍ ഗോഖന്‍ ഇന്‍ലറുടെ കൈ തട്ടി മാറ്റുന്ന ലയണല്‍ മെസ്സി. കളി അര്‍ജന്റീന ജയിച്ച ശേഷമായിരുന്നു മെസ്സിയുടെ ഈ പ്രതികരണം.

റൊണാള്‍ഡോയെ നോക്കൂ
ജര്‍മനിക്കെതിരായ കളി തോറ്റ ശേഷം എതിര്‍ടീമിലെ കളിക്കാരന്‍ വന്ന് കൈ കൊടുക്കുമ്പോള്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മെസ്സിക്കെന്തിന് ദേഷ്യം
എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു എന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ കാര്യങ്ങളെല്ലാം അര്‍ജന്റീനയ്ക്ക് അനുകൂലമായിരുന്നു. ജയത്തോടെ അവര്‍ ക്വാര്‍ട്ടര്‍ ഫൈനലിലുമെത്തി.

റൊണാള്‍ഡോ കരഞ്ഞുപോയി
ലോകകപ്പില്‍ നിന്നും തോറ്റ് പുറത്തായ റൊണാള്‍ഡോ. ക്യാപ്റ്റന്റെ പരിക്കും ടീമിന്റെ ഫോമില്ലായ്മയും പോര്‍ച്ചുഗലിനെ വലച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications