Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീനക്കെതിരെ ബ്രസീലിനെ തിയഗോ നയിക്കും,ലൈനപ്പ് പ്രഖ്യാപിച്ചു,ബ്രസീല്‍ 4-1-4-1ശൈലിയില്‍ കളിക്കും

ബ്രസീല്‍- അര്‍ജന്റീന ഫുട്‌ബോള്‍ പോരാട്ടം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ന് വൈകീട്ട് 3.35 ന് കിക്കോഫാകും. തത്സമയം സംപ്രേഷണം ഇല്ലയെന്നത് ഇന്ത്യയിലെ ഫുട്‌ബോള്‍ പ്രേമികളെ നിരാശരാക്കുന്നുണ്ടെങ്കിലും മത്സരത്തിന്റെ ഓരോ നിമിഷവും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുന്നുണ്ട് അധികൃതര്‍. ഏറ്റവും പുതിയവിവരമനുസരിച്ച് ബ്രസീലിന്റെ ഗെയിം ഫോര്‍മേഷന്‍ 4-1-4-1 ആണെന്ന സൂചന ലഭിച്ചിരിക്കുന്നു.

ഇതിനിടെ അര്‍ജന്റീനയെ നേരിടാനുള്ള ബ്രസീലിന്റെ ആദ്യ ലൈനപ്പ് പുറത്തു വന്നു. കോച്ച് ടിറ്റെ പി എസ് ജിയുടെ സ്റ്റോപ്പര്‍ ബാക്ക് തിയഗോ സില്‍വയെ നായക സ്ഥാനത്തേക്ക് തിരിച്ചു കൊണ്ടു വന്നതാണ് ശ്രദ്ധേയം. 2014 ലോകകപ്പിലെ ദാരുണമായ തോല്‍വിക്ക് ശേഷം തിയഗോ സില്‍വ ക്യാപ്റ്റന്റെ ആംബാന്‍ഡ് ഊരിയിരുന്നു. ദുംഗ പരിശീലകനായെത്തിയതോടെ ടീമില്‍ സ്ഥിരം സ്ഥാനവും നഷ്ടമായി. എന്നാല്‍, രണ്ട് വര്‍ഷത്തിന് ശേഷം സില്‍വ ബ്രസീലിനായി ഇന്ന് വീണ്ടും പന്ത് തട്ടും, ക്യാപ്്റ്റന്റെ റോളില്‍.

thiago-silva

2015ലായിരുന്നു സില്‍വ അവസാനമായി ബ്രസീലിന് കളിച്ചത്. കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ പരാഗ്വെക്കെതിരായ നോക്കൗട്ടില്‍. അന്ന് വില്ലനായി മാറിയിയിരുന്നു സില്‍വ. പന്ത് കൈകൊണ്ട് തട്ടിയതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റിയിലായിരുന്നു പരാഗ്വെ സമനില ഗോള്‍ നേടുന്നതും പിന്നീട് ഷൂട്ടൗട്ടിലൂടെ ബ്രസീലിനെ പുറത്താക്കുന്നതും.

ബ്രസീല്‍ ടീം ലൈനപ്പ്: (4-1-4-1)

ഗോളി - വെവെര്‍ടന്‍

പ്രതിരോധം - ലൂയിസ്ഫിലിപ് (ലെഫ്റ്റ് ബാക്ക്), തിയഗോ സില്‍വ, ഗില്‍ (സെന്റര്‍ ബാക്കുകള്‍), ഫാഗ്നര്‍ (റൈറ്റ് ബാക്ക്).

മധ്യനിര - ഫെര്‍നാണ്ടീഞ്ഞോ, റെനാറ്റോ അഗസ്‌റ്റോ, പൗളിഞ്ഞോ.

മുന്നേറ്റം - കോട്ടീഞ്ഞോ (ലെഫ്റ്റ് വിംഗ്), വില്യന്‍ (റൈറ്റ് വിംഗ്).

സ്‌ട്രൈക്കര്‍ - ഗബ്രിയേല്‍ ജീസസ്‌

Story first published: Friday, June 9, 2017, 10:27 [IST]
Other articles published on Jun 9, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+