ഹാലന്‍ഡ് പ്രീമിയര്‍ ലീഗില്‍ ഫ്‌ളോപ് ആകുമോ? ഇതിഹാസ താരങ്ങള്‍ പോലും മങ്ങിപ്പോയിട്ടുണ്ട്!
ജര്‍മന്‍ ക്ലബ്ബ് ബൊറുസിയ ഡോട്മുണ്ടില്‍ നിന്ന് എര്‍ലിംഗ് ഹാലന്‍ഡ് എന്ന സൂപ്പര്‍ താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് വരികയാണ്. അടുത്ത സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജഴ്‌സിയില്‍ നമുക്ക് നോര്‍വെയുടെ അത്ഭുത ഗോളടിക്കാരനെ കാണാം.
റെഡ്ബുള്ളിലും ബൊറുസിയ ഡോട്മുണ്ടിലും തിളങ്ങിയ ഹാലന്‍ഡ് പ്രീമിയര്‍ ലീഗില്‍ തപ്പിത്തടയുമോ? പലപ്പോഴും പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി സംഭവിച്ചിട്ടുണ്ട്. ബുണ്ടസ് ലിഗയില്‍ നിന്ന് പ്രീമിയര്‍ ലീഗിലെത്തുന്ന സൂപ്പര്‍ താരങ്ങളില്‍ മിന്നിയവരും പാഴായിപ്പോയവരുമുണ്ട്.
കെവിന്‍ ഡി ബ്രൂയിന്‍, വിന്‍സെന്റ് കൊംപാനി, ഇകെയ് ഗുന്‍ഡോഗന്‍, പിയറി എമെറിക് ഓബമെയാംഗ്, ജര്‍മന്‍ ഇതിഹാസം മൈക്കല്‍ ബല്ലാക്ക് എന്നിവര്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരാണ്. ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റിഗര്‍, ടിമോ വെര്‍നര്‍, ജാഡന്‍ സാഞ്ചോ എന്നിവര്‍ക്ക് ബുണ്ടസ് ലിഗയിലെ ഫോം പുറത്തെടുക്കാന്‍ സാധിച്ചിട്ടേയില്ല. വെര്‍നര്‍ക്കും സാഞ്ചോക്കും മുന്നില്‍ ഇനിയും സമയമുണ്ട്. പ്രീമിയര്‍ ലീഗില്‍ അവരുടെ കരാര്‍ തുടരുകയാണല്ലോ.

വോള്‍സ്ബര്‍ഗിന്റെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായിരുന്നു കെവിന്‍ ഡി ബ്രൂയിന്‍ എന്ന ബെല്‍ജിയം പ്ലെയര്‍. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ 306 മത്സരങ്ങളാണ് കെവിന്‍ കളിച്ചത്. 86 ഗോളുകള്‍ നേടി. സിറ്റിക്കൊപ്പം മൂന്ന് പ്രീമിയര്‍ ലീഗുകളില്‍ മുത്തമിട്ടു. എഫ് എ കപ്പ് ഒരെണ്ണം. ലീഗ് കപ്പില്‍ അഞ്ച് തവണയാണ് ചാമ്പ്യനായത്. കമ്മ്യൂണിറ്റി ഷീല്‍ഡിലും ഒരു തവണ ചാമ്പ്യനായി.
ബയേണില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിയ ഓവന്‍ ഹാര്‍ഗ്രീവ്‌സ് സകല പ്രതീക്ഷയും തെറ്റിച്ചു. പരിക്കായിരുന്നു പ്രധാന വില്ലന്‍. യുനൈറ്റഡില്‍ ആകെ 39 മത്സരങ്ങളാണ് ഹാര്‍ഗ്രീവ്‌സിന് കളിക്കാന്‍ സാധിച്ചത്. നേടിയത് രണ്ട് ഗോളുകള്‍ മാത്രം. എന്നാല്‍, പ്രീമിയര്‍ ലീഗും ചാമ്പ്യന്‍സ് ലീഗും നേടിയ അലക്‌സ് ഫെര്‍ഗൂസന്റെ ടീമിനൊപ്പം ഹാര്‍ഗ്രീവ്‌സുണ്ടായിരുന്നു.
ബൊറുസിയ ഡോട്മുണ്ടില്‍ നിന്ന് ആഴ്‌സണലിലെത്തിയ ഓബമെയാംഗ് പ്രീമിയര്‍ ലീഗിനെ കുറച്ചൊക്കെ വരുതിയിലാക്കി. 163 മത്സരങ്ങളില്‍ നിന്ന് 92 ഗോളുകളാണ ഓബമെയാംഗ് നേടിയത്. ഓരോ തവണ എഫ എ കപ്പും കമ്മ്യൂണിറ്റി ഷീല്‍ഡും ആഴ്‌സണലിനൊപ്പം നേടുകയും ചെയ്തു.

എഫ് സി കൊളോണില്‍ നിന്ന് ആഴ്‌സണലിലെത്തിയ ലുകാസ് പൊഡോള്‍സ്‌കി ഫ്‌ളോപ്പായിരുന്നു. 82 മത്സരങ്ങൡ നിന്ന് 31 ഗോളുകളാണ് ജര്‍മന്‍ താരം നേടിയത്. ആഴ്‌സണലിനൊപ്പം എഫ് എ കപ്പ് ഉയര്‍ത്തിയതാണ് ഏക നേട്ടം.
ബയെര്‍ലെവര്‍കൂസനില്‍ നിന്ന് ടോട്ടനം ഹോസ്പറിലെത്തിയ ഹ്യംഗ് മിന്‍ സണ്‍ ഹിറ്റ് ആയി. 324 മത്സരങ്ങളില്‍ നിന്ന് 129 ഗോളുകള്‍. കിരീട വിജയങ്ങളില്ലെങ്കില്‍ സണ്‍ നേടിയ ഗോളുകളും മത്സരത്തിലുണ്ടാക്കിയ ഇംപാക്ടും വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടു.
ജര്‍മനിയുടെ ഇതിഹാസമായ ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റിഗര്‍ ബയേണ്‍ മ്യൂണിക്കിന്റെ മധ്യനിരഅടക്കി ഭരിച്ചത് പോലെ യുനൈറ്റഡില്‍ സാധിച്ചില്ല. 35 മത്സരങ്ങൡ രണ്ട് ഗോളുകളാണ് നേടിയത്. എഫ് എ കപ്പും യൂറോപ്പ ലീഗ് കപ്പും നേടിയ യുനൈറ്റഡ് ടീമില്‍ അംഗമായെങ്കിലും ജര്‍മന്‍ ബുണ്ടസ് ലിഗയിലെ ഫോം ഷൈ്വന്‍സ്റ്റിഗര്‍ക്ക് പ്രീമിയര്‍ ലീഗില്‍ അപ്രാപ്യമായി.

ബയെര്‍ ലെവര്‍കുസനില്‍ നിന്ന് ചെല്‍സിയുടെ കുപ്പായമണിഞ്ഞ കായ് ഹാവെര്‍ഡ്‌സ് ശ്രദ്ധിക്കപ്പെട്ടു. 90 കളികളില്‍ നിന്ന് 22 ഗോളുകളാണ് നേട്ടം. ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ് എന്നിവ നേടാന്‍ ഹാവെര്‍ട്‌സിന് സാധിച്ചു.
ബൊറുസിയ ഡോട്മുണ്ടില്‍ തിളങ്ങിയ ക്രിസ്റ്റിയന്‍ പുലിസിചിനെ ഏറെ പ്രതീക്ഷയോടെയാണ് ചെല്‍സി വാങ്ങിച്ചത്. ചാമ്പ്യന്‍സ് ലീഗും സൂപ്പര്‍ കപ്പും ക്ലബ്ബ് ലോകകപ്പും ഉള്‍പ്പടെ മൂന്ന് പ്രധാന ചാമ്പ്യന്‍ഷിപ്പുകള്‍ ജയിച്ച ടീമില്‍ പുലിസിച് സജീവ സാന്നിധ്യമല്ലായിരുന്നു. വിംഗര്‍ക്ക് 114 മത്സരങ്ങളില്‍ 25 ഗോളുകളാണ് നേടാനായത്.
ബയേണ്‍ മ്യൂണിക് മിഡ്ഫീല്‍ഡറായിരുന്ന മൈക്കല്‍ ബല്ലാക്ക് ചെല്‍സിക്കായി 166 കളികള്‍ കളിച്ചു. പ്രീമിയര്‍ ലീഗും ലീഗ് കപ്പും കമ്മ്യൂണിറ്റി ഷീല്‍ഡും മൂന്ന് തവണ എഫ് എ കപ്പും ബല്ലാക്ക് ചെല്‍സിക്കൊപ്പം സ്വന്തമാക്കി.

ബൊറുസിയ ഡോട്മുണ്ടില്‍ നിന്ന് വലിയ പ്രതീക്ഷയോടെ യുനൈറ്റഡ് സ്വന്തമാക്കിയ ജാഡന്‍ സാഞ്ചോ സൂപ്പര്‍ ഫ്‌ളോപ് ഗണത്തിലാണ്. ഷാല്‍ക്കെയുടെ വിംഗര്‍ ലെറോയ് സാനെ സിറ്റിയില്‍ തരംഗമായി. 135 കളികളില്‍ നിന്ന് 39 ഗോളുകള്‍ നേടി. രണ്ട് പ്രീമിയര്‍ ലീഗും രണ്ട് ലീഗ് കപ്പും രണ്ട് കമ്മ്യൂണിറ്റി ഷീല്‍ഡും എഫ് എ കപ്പും സിറ്റിക്കൊപ്പം സാനെ സ്വന്തമാക്കി.
വെര്‍ഡര്‍ ബ്രമെന്റെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ മാര്‍ക്കോ മരിന്‍ (ചെല്‍സി), ഡോട്മുണ്ടിന്റെ മഹിതരിയാന്‍ (യുനൈറ്റഡ്, ആഴ്‌സണല്‍) സൂപ്പര്‍ ഫ്‌ളോപ് ആയി. ഹാംബര്‍ഗറിന്റെ ഡിഫന്‍ഡര്‍ വിന്‍സെന്റ് കൊംപാനി സൂപ്പര്‍ ഹിറ്റ് ആയി. നാല് പ്രീമിയര്‍ ലീഗ് കിരീടങ്ങളാണ് സിറ്റിക്കൊപ്പം നേടിയത്. രണ്ട് എഫ് എക പ്പും നാല് ലീഗ് കപ്പും രണ്ട് കമ്മ്യൂണിറ്റി ഷീല്‍ഡും ഉള്‍പ്പെടുന്നു കൊംപാനിയുടെ 360 മത്സരങ്ങള്‍ നീണ്ട പ്രീമിയര്‍ ലീഗ് കരിയറില്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications