Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ്: ഇന്ത്യക്കെതിരായ നാണക്കേട്, തായ്‌ കോച്ചിന്റെ കസേര തെറിച്ചു!! റജേവാക്കിനെ പുറത്താക്കി

തായ് കോച്ച് റജേവാക്കിനെ പുറത്താക്കി | Oneindia Malayalam

അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ ഇന്ത്യയോടേറ്റ വന്‍ തോല്‍വിക്കു പിന്നാലെ തായ്‌ലാന്‍ഡ് കോച്ച് മിലോവന്‍ റജേവാക്കിനെ പുറത്താക്കി. ഞായറാഴ്ച രാത്രി നടന്ന ഗ്രൂപ്പ് എ മല്‍സരത്തില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഇന്ത്യ തായ്‌ലാന്‍ഡിനെ കെട്ടുകെട്ടിച്ചത്. ടീമിനെ ഏഷ്യാ കപ്പിന്റെ രണ്ടാംറൗണ്ടില്‍ എത്തിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പരിശീലകസ്ഥാനത്തു നിന്നും നീക്കുമെന്ന് തായ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സോംയോത്ത് പൂംപാന്‍മൗങ് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

1

ഇന്ത്യക്കെതിരായ മല്‍സരത്തില്‍ വന്‍ പരാജയമേറ്റു വാങ്ങിയതിനു തൊട്ടു പിന്നാലെയാണ് റജേവാക്കിനെ പരിശീലകസ്ഥാനത്തു നിന്നും മാറ്റിയത്. ഗ്രൂപ്പിലെ ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ യുഎഇ, ബഹ്‌റൈന്‍ എന്നിവര്‍ക്കെതിരേ ജയിച്ചാല്‍ നോക്കൗട്ട് റൗണ്ട് സാധ്യത ഉണ്ടെന്നിരിക്കെയാണ് തായ് ഫുട്‌ബോള്‍ അസോസിയേഷന്റെ കടുത്ത നടപടി.

തായ് ഫുട്‌ബോള്‍ അസോസിയേഷനും ആരാധകരും ആഗ്രഹിച്ചതു പോലെയുള്ള കളിയല്ല ടീം കാഴ്ചവച്ചത്. ഇതേ തുടര്‍ന്നു റജെവാക്കുമായുള്ള കരാര്‍ റദ്ദാക്കുകയാണെന്നും തായ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായ പൂംപാന്‍മൗങ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ടൂര്‍ണമെന്റിലെ ശേഷിച്ച മല്‍സരങ്ങളില്‍ അസിസ്റ്റന്റ് കോച്ചായ സിറിസക്ക് യോദ്യാതായ്ക്കു താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Story first published: Monday, January 7, 2019, 8:43 [IST]
Other articles published on Jan 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+