ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; ഇന്ത്യയോട് തോറ്റ തായ്‌ലന്‍ഡിന് ജയത്തോടെ ഉജ്വല തിരിച്ചുവരവ്
അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എ യിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ തായ്‌ലന്‍ഡിന് ജയം. നിര്‍ണായക മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബഹ്‌റൈനെയാണ് തായ്‌ലന്‍ഡ് തോല്‍പ്പിച്ചത്. ഇതോടെ ഗ്രൂപ്പില്‍നിന്നും രണ്ടാം റൗണ്ടില്‍ കടക്കാനുള്ള സാധ്യത തുറക്കാനും തായ്‌ലന്‍ഡിന് കഴിഞ്ഞു. ആദ്യ മത്സരത്തില്‍ യുഎഇയോട് സമനിലയില്‍ പിരിഞ്ഞ ബഹ്‌റൈന് ഇതോടെ ഇന്ത്യയ്‌ക്കെതിരായ മൂന്നാം മത്സരം നിര്‍ണായകമായി.

മത്സരത്തിന്റെ 58-ാം മിനിറ്റില്‍ ചനതിപ് സോങ്ക്രസിന്‍ ആണ് തായ്‌ലന്‍ഡിനായി വിജയഗോള്‍ നേടിയത്. നിരന്തരം ആക്രമണം അഴിച്ചുവിട്ട ബെഹ്‌റൈന് മുന്നേറ്റ നിരയുടെ നിലവാരത്തകര്‍ച്ചയാണ് വിനയായത്. പതിനഞ്ച് ഗോള്‍ ശ്രമങ്ങള്‍ നടത്തിയ അവര്‍ക്ക് മൂന്ന് ഷോട്ട് മാത്രമാണ് ലക്ഷ്യത്തിലേക്ക് പായിക്കാന്‍ കഴിഞ്ഞത്. എന്നാല്‍, ഇവ ഗോളുകളാക്കി മാറ്റാന്‍ കഴിഞ്ഞില്ല.
ആദ്യ മത്സരത്തില്‍ ഇന്ത്യയോട് 4-1 എന്ന സ്‌കോറില്‍ നാണംകെട്ട തായ്‌ലന്‍ഡിന്റെ മികച്ച തിരിച്ചുവരവായി മത്സരത്തിലെ ജയം. ഇന്ത്യയോട് തോറ്റതിന് പിന്നാലെ പരിശീലകന്‍ മിലോവന്‍ രാജീവാകിനെ തായ്‌ലന്‍ഡ് പുറത്താക്കിയിരുന്നു. പകരക്കാരന്‍ പരിശീലകന്‍ സിരിസാക്കിന് കീഴില്‍ അഞ്ചു മാറ്റങ്ങളുമായി ഇറങ്ങിയ തായ്‌ലന്‍ഡ് വിജയത്തോടെ ടൂര്‍ണമെന്റില്‍ സജീവമാകുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications