Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെവസിന്റെ 'ചീട്ട് കീറി' ചൈന... ഇനി വേണ്ടെന്ന്, മുന്‍ സൂപ്പര്‍ താരം നാട്ടിലേക്ക്

ഗ്വാങ്ഷു: അര്‍ജന്റീനയുടെ മുന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ കാര്‍ലോസ് ടെവസിന്റെ ചൈനീസ് കരിയറിന് ചുവപ്പ് കാര്‍ഡ്. ചൈനീസ് സൂപ്പര്‍ ലീഗ് ക്ലബ്ബായ ഷാങ്ഹായ് ഷെന്‍ഹുവ ടെവസുമായുള്ള കരാര്‍ അവസാനിപ്പിക്കുകയായിരുന്നു. വെറും ഒരു കൊല്ലം മാത്രം ഏഷ്യയില്‍ കളിച്ചാണ് മുന്‍ ലാറ്റിനമേരിക്കന്‍ പ്ലെയര്‍ ഓഫ് ദി ഇയറിന്റെ ദയനീയമായ മടക്കം.

ഷെന്‍ഹുവയുമായി ഒരു വര്‍ഷത്തെ കരാര്‍ കൂടി മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, യുവന്റസ് സൂപ്പര്‍ താരത്തിനുണ്ടായിരുന്നു. എന്നാല്‍ ഇതു കഴിയുന്നതിനു മുമ്പു തന്നെ ടെവസിനെ ഒഴിവാക്കാന്‍ ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു. വലിയ പ്രതീക്ഷകളോടെ ഷെന്‍ഹുവയിലെത്തിയ സ്‌ട്രൈക്കര്‍ പൂര്‍ണ പരാജയമായി മാറുകയായിരുന്നു. ക്ലബ്ബിനായി 20 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള ടെവസിനു നേടാനായത് ഒരു ഗോള്‍ മാത്രമാണ്.

നന്ദി അറിയിച്ച് ഷെന്‍ഹുവ

നന്ദി അറിയിച്ച് ഷെന്‍ഹുവ

ഇതുവരെ ക്ലബ്ബിനായി നടത്തിയ പ്രകടനത്തില്‍ നന്ദിയുണ്ടെന്നും ഭാവി ശോഭനമായിരിക്കട്ടെയെന്നും ടെവസിനുള്ള ആശംസാ സന്ദേശത്തില്‍ ഷെന്‍ഹുവ കുറിച്ചു. 2016 ഡിസംബറിലാണ് 33 കാരനായ സ്‌ട്രൈക്കര്‍ ഷെന്‍ഹുവയിലേക്ക് ചേക്കേറുന്നത്. നേരത്തേ യൂറോപ്പിലും ലാറ്റിനമേരിക്കയിലുമെല്ലാം തന്റെ പ്രകടനം കൊണ്ട് ആരധകരെ സൃഷ്ടിച്ച ടെവസിനു പക്ഷെ ചൈനയില്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

വീണ്ടും ബൊക്കയിലേക്ക്?

വീണ്ടും ബൊക്കയിലേക്ക്?

2001ല്‍ താന്‍ പ്രൊഫഷനല്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച അര്‍ജന്റീനയിലെ തന്നെ പ്രമുഖ ക്ലബ്ബായ ബൊക്കാ ജൂനിയേഴ്‌സിലേക്ക് തിരിച്ചുപോവാനാണ് ടെവസ് ആലോചിക്കുന്നത്. എന്നാല്‍ മോശം ഫോമിലുള്ള താരത്തെ ബൊക്ക സ്വീകരിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. ബൊക്കയില്‍ നിന്നും ബ്രസീലിയന്‍ ക്ലബ്ബായ കൊറിന്ത്യന്‍സില്‍ ടെവസ് എത്തുന്നത് 2005-06 സീസണിലാണ്.

യൂറോപ്പ് കീഴക്കി

യൂറോപ്പ് കീഴക്കി

കൊറിന്ത്യന്‍സിന്റെ ഹീറോയാായി മാറിയ ടെവസിനെ തേടി ലാറ്റിനമേരിക്കയിലെ മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരവുമെത്തി. കൊറിന്ത്യന്‍സില്‍ നിന്നും നിന്നും ദേശീയ ടീമംഗമായ ജാവിയര്‍ മഷെറാനോയ്‌ക്കൊപ്പം ടെവസ് ഇംഗ്ലീഷ് ക്ലബ്ബായ വെസ്റ്റ്ഹാമുമായി കരാര്‍ ഒപ്പിച്ചു. ഇവിടെ നിന്നും ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കും ടെവസ് കൂടുമാറി.
രണ്ടു സീസണുകളില്‍ യുനൈറ്റഡിനായി കളിച്ച ടെവസ് മിന്നുന്ന പ്രകടനം നടത്തുകയും ചെയ്തു. പിന്നീട് യുനൈറ്റഡിന്റെ മുഖ്യ എതിരാളികളായ മാഞ്ചസ്റ്ററ്റര്‍ സിറ്റിയിലേക്ക് താരം ചേക്കേറി. ഇവിടെയും ടെവസിന്റെ രണ്ടു സീസണ്‍ ശ്രദ്ധിക്കപ്പെട്ടു. ടീമിനൊപ്പം യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടനേട്ടത്തിലും താരം പങ്കാളിയായി.

സിറ്റിക്കൊപ്പം കിരീടവിജയം

സിറ്റിക്കൊപ്പം കിരീടവിജയം

സിറ്റിക്കായി 43 ലീഗ് ഗോളുകളാണ് രണ്ടു സീസണുകളില്‍ താരം അടിച്ചുകൂട്ടിയത്. 2012ല്‍ സിറ്റിയെ പ്രീമിയര്‍ ലീഗ് കിരീടവിജയത്തിലേക്ക് നയിക്കാന്‍ ടെവസിനു സാധിച്ചു.
സിറ്റിയില്‍ നിന്നും ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിലാണ് ടെവസ് പിന്നീടെത്തിയത്. രണ്ടു സീസണ്‍ യുവന്റസിനു വേണ്ടി കളിച്ച ശേഷം താരം ബൊക്ക ജൂനിയേഴ്‌സിലേക്കു തിരിച്ചുപോയി. 2017ന്റെ തുടക്കത്തിലാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ടെവസ് ഷെന്‍ഹുവയിലേക്ക് വരുന്നത്.

Story first published: Saturday, January 6, 2018, 18:49 [IST]
Other articles published on Jan 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+