Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയും ടെവസും കൊമ്പുകോര്‍ക്കുന്നു... ആര് ജയിക്കും, ആരാധകര്‍ ആവേശത്തില്‍

ഫുട്‌ബോള്‍ ആരാധകര്‍ക്ക് വിരുന്നൊരുക്കി സൂപ്പര്‍ താരങ്ങളുടെ ക്ലാസിക്ക് പോരാട്ടം വരുന്നു. അര്‍ജന്റൈന്‍ ഇതിഹാസ താരം ലയണല്‍ മെസ്സിയും സഹ സൂപ്പര്‍താരം കാര്‍ലോസ് ടെവസുമാണ് കളിക്കളത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്. ക്ലബ്ബ് ഫുട്‌ബോളിലാണ് ഇരു താരങ്ങളും കൊമ്പുകോര്‍ക്കാനൊരുങ്ങുന്നത്. വാര്‍ത്ത പരന്നതോടെ ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തിലാണ്.

ബാഴ്‌സലോണ vs ബൊക്ക ജൂനിയേഴ്‌സ്

ബാഴ്‌സലോണ vs ബൊക്ക ജൂനിയേഴ്‌സ്

സ്പാനിഷ് ലീഗ് തുടങ്ങുന്നതിനു മുമ്പ് എല്ലാ വര്‍ഷവും ബാഴ്‌സലോണ കളിക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മല്‍സരമാണ് ജോഹന്‍ ഗാംബര്‍ ട്രോഫി. ബാഴ്‌സയുടെ സ്ഥാപകാംഗമാണ് ഗാംബര്‍. ഇത്തവണ അര്‍ജന്റീന ക്ലബ്ബായ ബൊക്ക ജൂനിയേഴ്‌സിനെയാണ് ബാഴ്‌സ മല്‍സരത്തിനായി ക്ഷണിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രി 9.30നാണ് ബാഴ്‌സയും ബൊക്കയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ബാഴ്‌സയുടെ ഹോംഗ്രൗണ്ടായ കാംപ് ന്യൂവിലാണ് മല്‍സരം അരങ്ങേറുക. ഇത് ആറാം തവണയാണ് ബൊക്ക ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തുന്നത്. 40ാം തവണ കിരീടം നേടിയ ബാഴ്‌സയുടെ പേരിലാണ് നിലവില്‍ ഈ ടൂര്‍ണമെന്റിലെ റെക്കോഡ്.

ലയണല്‍ മെസ്സി vs കാര്‍ലോസ് ടെവസ്

ലയണല്‍ മെസ്സി vs കാര്‍ലോസ് ടെവസ്

ഏകദേശം മൂന്ന് വര്‍ഷത്തിനു ശേഷമാണ് ഇതിഹാസ താരം മെസ്സിയും സൂപ്പര്‍താരം ടെവസും കളിക്കളത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്. ടെവസ് യുവന്റസിലുണ്ടാവുമ്പോഴാണ് അവസാനമായി ഇരു താരങ്ങളും കളിക്കളത്തില്‍ മുഖാമുഖം വന്നത്.

2015 യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ബാഴ്‌സയും യുവന്റസും ഏറ്റുമുട്ടിയപ്പോയായിരുന്നു മെസ്സിയും ടെവസും അവസാനമായി കളിക്കളത്തില്‍ നേര്‍ക്കുനേര്‍ വന്നത്.

അന്ന്, മെസ്സിക്കൊപ്പമായിരുന്നു വിജയം. ബാഴ്‌സലോണ 3-1ന് യുവന്റസിനെ തകര്‍ക്കുകയായിരുന്നു. അതിനു ശേഷം ഇരു താരങ്ങളും കളിക്കളത്തില്‍ ഏറ്റുമുട്ടിയിട്ടില്ല.

മെസ്സിയും ടെവസും തമ്മിലുള്ള പടലപ്പിണക്കം

മെസ്സിയും ടെവസും തമ്മിലുള്ള പടലപ്പിണക്കം

ദേശീയ ടീമില്‍ ഇരു താരങ്ങളും തമ്മിലുള്ള പടലപ്പിണക്കം ഏറെ വിവാദമായിരുന്നു. ഇരു താരങ്ങളും തമ്മിലുള്ള അസ്വാരസ്യം ടെവസിന്റെ ദേശീയ ടീമിലെ സ്ഥാനം തെറിപ്പിക്കുക വരെ ചെയ്തു.

അര്‍ജന്റീനയ്ക്കു വേണ്ടി 128 മല്‍സരങ്ങളില്‍ ജഴ്‌സിയണിഞ്ഞ 31 കാരനായ മെസ്സി 65 ഗോളുകള്‍ നേടിയിട്ടുണ്ട്. 76 മല്‍സരങ്ങളിലാണ് 34 കാരനായ ടെവസ് അര്‍ജന്റീനയ്ക്കു വേണ്ടി കളത്തിലിറങ്ങിയത്. 13 ഗോളുകളും നേടിയിട്ടുണ്ട്.

കിരീട വേട്ട തുടരാന്‍ മെസ്സി

കിരീട വേട്ട തുടരാന്‍ മെസ്സി

ഈ സീസണില്‍ ബാഴ്‌സലോണയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത മെസ്സിയുടെ രണ്ടാം ടൂര്‍ണമെന്റാണിത്. നേരത്തെ, സ്പാനിഷ് സൂപ്പര്‍ കപ്പില്‍ സെവിയ്യയെ തോല്‍പ്പിച്ച് ബാഴ്‌സ കിരീടം നേടിയിരുന്നു. ബാഴ്‌സലോണയില്‍ മെസ്സിയുടെ 33 കിരീട നേട്ടമായിരുന്നു ഇത്. ബാഴ്‌സലോണയില്‍ ഏറ്റവും കൂടുതല്‍ കിരീട നേട്ടങ്ങളില്‍ പങ്കാളിയാവുന്ന റെക്കോഡും ഇതോടെ മെസ്സിയുടെ പേരിലായിരുന്നു.

ഗാംബര്‍ ട്രോഫിയിലും മെസ്സിക്കു കീഴില്‍ കിരീടം നേടാമെന്നുള്ള ഉറച്ച വിശ്വസത്തിലാണ് ബാഴ്‌സലോണ. അത് പുതിയ സീസണില്‍ ബാഴ്‌സയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

പോരിന് കാത്തിരിക്കുകയാണെന്ന് ടെവസ്

പോരിന് കാത്തിരിക്കുകയാണെന്ന് ടെവസ്

മെസ്സിയുമായുള്ള പോരാട്ടത്തിന് താന്‍ കാത്തിരിക്കുകയാണെന്ന് ടെവസ് മാധ്യമങ്ങളോട് പറഞ്ഞു. മെസ്സിയോടൊപ്പം കളിച്ചപ്പോഴൊക്കെ താന്‍ സന്തുഷ്ടനായിരുന്നുവെന്നും ഇപ്പോള്‍ ലഭിച്ച അവസരത്തിലും സന്തോഷമുണ്ടെന്നും ടെവസ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, August 14, 2018, 11:37 [IST]
Other articles published on Aug 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+