Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീനയിലെ സൂപ്പര്‍ ക്ലാസികോ പോരാട്ടം കഴിഞ്ഞു, ബൊക്കക്ക് മുന്നില്‍ റിവര്‍പ്ലേറ്റ് ഫ്‌ളാറ്റ്! ടെവസാണ് സൂപ്പര്‍ മച്ചാന്‍!!!

ബ്യൂണസ് ഐറിസ്: അര്‍ജന്റൈന്‍ ഫുട്‌ബോളിലെ സൂപ്പര്‍ ക്ലാസികോയില്‍ ബൊക്ക ജൂനിയേഴ്‌സ് ബദ്ധവൈരികളായ റിവര്‍പ്ലേറ്റിനെ കീഴടക്കി (4-2). കാര്‍ലോസ് ടെവസിന്റെ ഇരട്ട ഗോളുകള്‍ ബൊക്ക ജൂനിയേഴ്‌സിന് ജയമൊരുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

മോന്യുമെന്റല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ ഓരോ നിമിഷവും ആവേശകരമായിരുന്നു. പതിമൂന്നാം മിനുട്ടില്‍ വാള്‍ട്ടര്‍ ബോയുടെ ഗോളില്‍ ബൊക്ക ജൂനിയേഴ്‌സാണ് ആദ്യം ലീഡെടുത്തത്. കാര്‍ലോസ് ടെവസിന്റെ മനോഹരമായ പാസില്‍ നിന്നായിരുന്നു ആദ്യഗോളിന്റെ പിറവി. റിവര്‍പ്ലേറ്റ് അടങ്ങിയിരുന്നില്ല. സെബാസ്റ്റ്യന്‍ ഡ്രിയൂസിന്റെ ഗോളില്‍ തിരിച്ചടിച്ചു. ലുകാസ് അലാരിയോയിലൂടെ റിവര്‍പ്ലേറ്റ് മുന്നില്‍ കയറിയതോടെ മത്സരം കൈവിട്ട കളിയായി.

tevez

ആദ്യപകുതിയില്‍ 2-1ന് റിവര്‍പ്ലേറ്റ് മുന്നിലെത്തിയത് ബൊക്കയെ ആത്മവിശ്വാസം ചോര്‍ത്തിക്കളഞ്ഞു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സമനില ഗോളിനായി വെപ്രാളപ്പെട്ട് കളിച്ച ബൊക്കക്ക് നിരാശയായിരുന്നു ഫലം. എന്നാല്‍, മത്സരം ഒരു പണിക്കൂര്‍ പിന്നിടുന്ന ഘട്ടത്തില്‍ ടെവസ് രക്ഷകനായി.

മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്‌ട്രൈക്കറുടെ തകര്‍പ്പന്‍ സമനില ഗോളില്‍ സ്റ്റേഡിയം ഇരമ്പിയാര്‍ത്തു. എണ്‍പത്തൊന്നാം മിനുട്ടില്‍ ടെവസിന്റെ രണ്ടാം ഗോളില്‍ ബൊക്ക 3-2ന് ലീഡെടുത്തു. ഇഞ്ചുറി ടൈമില്‍ റിക്കാര്‍ഡോ സെഞ്ചൂറിയന്റെ ഗോളില്‍ ബൊക്ക 4-2ന് ആധികാരിക ജയം സ്വന്തമാക്കി.

ചൈനീസ് ഫുട്‌ബോള്‍ ലീഗിലേക്ക് കൂടുമാറ്റത്തിന് തയ്യാറായി നില്‍ക്കുകയാണ് ടെവസ്. വലിയ ഓഫറാണ് വന്നിരിക്കുന്നത്. വിരമിക്കലിനെ കുറിച്ച് ചിന്തിക്കുമ്പോഴാണ് ടെവസിനെ തേടി ചൈനീസ് ക്ലബ്ബ് രംഗത്തെത്തിയത്. ഫോം മങ്ങിയിട്ടില്ലെന്ന് സൂപ്പര്‍ ക്ലാസികോയിലെ പ്രകടനം കൊണ്ട് ടെവസ് തെളിയിച്ചിരിക്കുകയാണ്.

Story first published: Wednesday, December 14, 2016, 10:00 [IST]
Other articles published on Dec 14, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+