Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പത്ത് പേരുമായി കൊല്‍ക്കത്തയുടെ സൂപ്പര്‍ ഡിഫന്‍ഡിംഗ്, മുംബൈയുടെ ഫൈനല്‍ മോഹം തകര്‍ന്നു, കൊല്‍ക്കത്തക്ക് ഐഎസ്എല്ലില്‍ രണ്ടാം ഫൈനല്‍

മുംബൈ: പിടിച്ചു നില്‍ക്കാന്‍ പത്ത് പേര്‍ മതിയെന്ന് തെളിയിച്ചു കൊണ്ട് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഐ എസ് എല്‍ മൂന്നാം സീസണിന്റെ ഫൈനല്‍ ബെര്‍ത്ത്ബുക്ക് ചെയ്തു. പതിനൊന്ന് പേരുടെ ആള്‍ബലത്തില്‍ നിരന്തരം ആക്രമിച്ചു കളിച്ച മുംബൈ സിറ്റി എഫ് സിയെ സെമിയുടെ രണ്ടാം പാദത്തില്‍ ഗോള്‍ രഹിത സമനിലയില്‍ തളച്ചാണ് കൊല്‍ക്കത്ത ഐ എസ് എല്ലില്‍ രണ്ടാം തവണയും ഫൈനലിലെത്തിയത്. ആദ്യ പാദ സെമി കൊല്‍ക്കത്ത ഹോം ഗ്രൗണ്ടില്‍ 3-2ന് ജയിച്ചിരുന്നു.

atleticodekolkata


ചുവപ്പിന്റെ നാടകീയത; സംഘര്‍ഷം

നാല്‍പ്പത്തിമൂന്നാം മിനുട്ടില്‍ റോബര്‍ട്ട് ലാല്‍ത്‌ലാമുവാനയാാണ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായത്. തുടര്‍ന്ന് പത്ത് പേരുമായാണ് കൊല്‍ക്കത്ത പ്രതിരോധം തീര്‍ത്തത്. കൊണ്ടും കൊടുത്തും നീങ്ങിയ കളിയുടെ ഒടുവില്‍ കളിക്കാര്‍ ചേരി തിരിഞ്ഞ് അടിയായി. മുംബൈയുടെ തിയഗോ ഡികൂഞ്ഞ കൊല്‍ക്കത്തന്‍ താരങ്ങളുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടതോടെയാണ് രംഗം വഷളായത്.

ഫൈനല്‍ 18ന് കൊച്ചിയില്‍

പതിനെട്ടിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വെച്ചാണ് കലാശപ്പോരാട്ടം. കേരള ബ്ലാസ്റ്റേഴ്‌സ്-ഡല്‍ഹി ഡൈനമോസ് സെമി വിജയികള്‍ കൊല്‍ക്കത്തയുടെ ഫൈനല്‍ എതിരാളിയാകും.

ഫോര്‍ലാനില്ല, ഛേത്രി നിരാശപ്പെടുത്തി..

ആദ്യപാദത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് സസ്‌പെന്‍ഷനിലായ ഡിയഗോ ഫോര്‍ലാനില്ലാതെയാണ് മുംബൈ ഇറങ്ങിയത്. ഉറുഗ്വെന്‍ താരത്തിന്റെ അസാന്നിധ്യം മുംബൈ നിരയില്‍പ്രകടമായി. ഫിനിഷിംഗിന്റെ പ്രാധാന്യം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഉള്‍പ്പടെയുള്ളവര്‍ മറന്ന് പോയിരുന്നു. മൂന്ന് സുവര്‍ണാവസരങ്ങള്‍ ഛേത്രി പാഴാക്കി. ഫോര്‍ലാന് പകരമെത്തിയ സോണി നോര്‍ദെ തകര്‍ത്തു കളിച്ചെങ്കിലും ഗോളടിക്കാന്‍ മറന്നു പോയി.

പ്രതിരോധ ലൈനപ്പുമായി കൊല്‍ക്കത്ത...

കൊല്‍ക്കത്ത കോച്ച് ഹൊസെ മൊളീന രണ്ടും കല്‍പിച്ചായിരുന്നു ലൈനപ്പ് തയ്യാറാക്കിയത്. അറ്റാക്കേഴ്‌സിനെ ബെഞ്ചിലിരുത്തി പ്രതിരോധനിരക്കാരെ ആദ്യലൈനപ്പില്‍ ഉള്‍പ്പെടുത്തി. ഇയാന്‍ഹ്യൂം, മാര്‍ക്വു താരം പോസ്റ്റിഗ, സമീഹ് ദൗത്തി എന്നിവരെല്ലാം ബെഞ്ചില്‍. ഏക സ്‌ട്രൈക്കറായി ബെന്‍സോയെ മാത്രം പരീക്ഷിച്ചു. ഗോളി ദേബ്ജിത് മികച്ച ഫോമില്‍ കളിച്ചതോടെ മൊളീനയുടെ സര്‍വ തന്ത്രങ്ങളും ഫലിക്കുന്നതാണ് കണ്ടത്.

Story first published: Wednesday, December 14, 2016, 9:38 [IST]
Other articles published on Dec 14, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+