Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെറ്റിനുണ്ടോ, ഫൈനലില്‍ ആദ്യം ഗോളടിക്കുന്ന ടീം കപ്പടിക്കും! വെറുതെ പറയുന്നതല്ല, പറയാന്‍ കാരണമുണ്ട്!

കൊച്ചിയില്‍ ഞായറാഴ്ച നടക്കുന്ന ഐ എസ് എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും കൊമ്പുകോര്‍ക്കാനിരിക്കുന്നു. ആവേശം വാനോളം ഉയരും എന്ന കാര്യത്തില്‍ സംശയം വേണ്ട. കൊച്ചി കണ്ട മഹാസംഭവമായി ഈ ഫൈനല്‍ മാറും. കളിക്ക് മുമ്പ് ഫൈനലിസ്റ്റുകളെ കുറിച്ച് പത്ത് വിശേഷങ്ങള്‍...

ബെറ്റിനുണ്ടോ, ഫൈനലില്‍ ആദ്യം ഗോളടിക്കുന്ന ടീം ജയിക്കും !

ബെറ്റിനുണ്ടോ, ഫൈനലില്‍ ആദ്യം ഗോളടിക്കുന്ന ടീം ജയിക്കും !


ഫെനലിസ്റ്റുകള്‍ക്ക് പൊതുവെ ഒരു പ്രത്യേകതയുണ്ട്. രണ്ട് ടീമുകളും മൂന്നാം സീസണില്‍ ലീഡ് നേടിയ ശേഷം തോറ്റിട്ടില്ല. അതുകൊണ്ട് ഒരു കാര്യം പറയാം. ഫൈനലില്‍ ആദ്യം ഗോളടിക്കുന്ന ടീം ജയിക്കും !

അവസാന അര മണിക്കൂര്‍ കൊല്‍ക്കത്ത ഭയക്കുന്നു, മഞ്ഞപ്പടയും !

അവസാന അര മണിക്കൂര്‍ കൊല്‍ക്കത്ത ഭയക്കുന്നു, മഞ്ഞപ്പടയും !

വെറുതെ പറയുകയല്ല, കണക്കുകള്‍ പറയുന്നതാണ്. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത വഴങ്ങിയ പതിനാറ് ഗോളുകളില്‍ പകുതിയും അവസാന അര മണക്കൂറിലായിരുന്നു.

മഞ്ഞപ്പടയുടെ ഭീതിക്ക് കാരണം കൊച്ചിയില്‍ കൊല്‍ക്കത്തക്കാരുടെ റെക്കോര്‍ഡാണ്. കൊച്ചിയില്‍ കൊല്‍ക്കത്തക്കാര്‍ നേടിയ അഞ്ച് ഗോളുകളില്‍ നാലും രണ്ടാം പകുതിയിലായിരുന്നു.

2014 ലേത് പോലെ 2016 ലും, ഫൈനല്‍ വിധി മാറ്റാന്‍ ബ്ലാസ്റ്റേഴ്‌സ് !

2014 ലേത് പോലെ 2016 ലും, ഫൈനല്‍ വിധി മാറ്റാന്‍ ബ്ലാസ്റ്റേഴ്‌സ് !

ആദ്യ ഘട്ടം പിന്നിട്ടപ്പോള്‍ നെഗറ്റീവ് ഗോള്‍ ആവറേജിലായിരുന്നു 2014 ലും ഇത്തവണയും ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ എത്തിയത്. അതായത് അടിച്ചതിനേക്കാള്‍ കൂടുതല്‍ ഗോളുകള്‍ തിരികെ വാങ്ങിച്ചു. ഇത്തവണ പതിമൂന്ന് ഗോള്‍ അടിച്ചെങ്കില്‍ പതിനഞ്ചെണ്ണം വഴങ്ങി. 2014 ഫൈനല്‍ തോറ്റു. ചരിത്രം ആവര്‍ത്തിക്കാതിരിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ പ്രാര്‍ഥനയില്‍.

എവേ മാച്ചില്‍ കൊല്‍ക്കത്ത സൂപ്പറാണ് !

എവേ മാച്ചില്‍ കൊല്‍ക്കത്ത സൂപ്പറാണ് !

ഇതാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ അസ്വസ്ഥമാക്കുന്നത്. ഈ സീസണില്‍ എവേ മത്സരങ്ങളില്‍ കൊല്‍ക്കത്ത ആകെ ഒരു മത്സരത്തില്‍ മാത്രമേ തോറ്റിട്ടുള്ളൂ.

നോക്കൗട്ടില്‍ കൊല്‍ക്കത്തക്കൊരു പ്രശ്‌നമുണ്ട് !

നോക്കൗട്ടില്‍ കൊല്‍ക്കത്തക്കൊരു പ്രശ്‌നമുണ്ട് !

അത് മറ്റൊന്നുമല്ല, കൊല്‍ക്കത്തക്ക് പുറത്ത് അത്‌ലറ്റിക്കോ കൊല്‍ക്കത്ത കളിച്ച നാല് നോക്കൗട്ട് മത്സരങ്ങളില്‍ ജയിച്ചത് ഒന്നില്‍ മാത്രം. 2014 ഫൈനലില്‍ മുംബൈയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചതാണത്.

പാസ് നല്‍കാനറിയില്ല ബ്ലാസ്റ്റേഴ്‌സിന് !

പാസ് നല്‍കാനറിയില്ല ബ്ലാസ്റ്റേഴ്‌സിന് !

എന്നിട്ടും എങ്ങനെ ഫൈനലിലെത്തി എന്ന് ചോദിക്കരുത്. കണക്കുകള്‍ സൂചിപ്പിക്കുന്നത് പാസിംഗിലെ കൃത്യതയില്‍ ഏറ്റവും പിറകില്‍ കേരള ബ്ലാസ്റ്റേഴ്‌സാണെന്നതാണ്. 65.68 ശതമാനമാണത്രെ കൃത്യത. എന്തായാലെന്താ, നുമ്മ മച്ചാന്‍സ് ഫൈനലിലെത്തിയില്ലേ എന്നാണ് മഞ്ഞപ്പടയുടെ യോയോസ് ചോദിക്കുന്നത്..

രണ്ടാം പകുതിയില്‍ ബ്ലാസ്റ്റ് ചെയ്യും കേരളം !

രണ്ടാം പകുതിയില്‍ ബ്ലാസ്റ്റ് ചെയ്യും കേരളം !

അതാണ് കേരളത്തിന്റെയൊരു രീതി. രണ്ടാം പകുതിയിലാണ് തകര്‍ക്കുക. ബ്ലാസ്റ്റേഴ്‌സ് ഈ സീസണില്‍ നേടിയ പത്ത് ഗോളുകള്‍ രണ്ടാം പകുതിയിലാണ്.

സൂപ്പര്‍ സബ് മുഹമ്മദ് റഫീഖ് !

സൂപ്പര്‍ സബ് മുഹമ്മദ് റഫീഖ് !

2014 ഫൈനലില്‍ കൊല്‍ക്കത്ത മുംബൈയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ കണ്ണീരണിയിപ്പിച്ച് കപ്പുയര്‍ത്തിയെങ്കില്‍ അതിനൊരുത്തരവാദിയേ ഉള്ളൂ, സൂപ്പര്‍ സബ് ആയെത്തി ഗോളടിച്ച മുഹമ്മദ് റഫീഖ്. ഇത്തവണ, റഫീഖ് കേരള നിരയിലാണ്. സൂപ്പറായിട്ടോ സബ് ആയിട്ടോ എങ്ങനെയാച്ചാല്‍ വേണ്ടില്ല, ഫൈനലില്‍ റഫീഖ് ഗോളടിക്കണം ആ കടം വീട്ടണം എന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ മച്ചാന്‍സിന് പറയാനുള്ളത്.

കൊച്ചിയിലെ ഇംഗ്ലീഷ് പ്രീമിയര്‍ ഫൈറ്റ് !

കൊച്ചിയിലെ ഇംഗ്ലീഷ് പ്രീമിയര്‍ ഫൈറ്റ് !

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നേര്‍ക്കുനേര്‍ കളിച്ച രണ്ട് പേര്‍ കൊച്ചിയിലെ ഫൈനലിലും മുഖാമുഖം വരുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ അന്റോണിയോ ജെര്‍മെയ്‌നും കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂമും.

ജെര്‍മെന്‍ ക്യൂന്‍സ്പാര്‍ക് റേഞ്ചേഴ്‌സിന് വേണ്ടിയും ഹ്യൂം ബാണ്‍സ്‌ലിക്കായും 2009-10 പ്രീമിയര്‍ ലീഗ് സീസണില്‍ കളിച്ചപ്പോഴാണ് കൊമ്പുകോര്‍ത്തത്. ബ്ലാസ്റ്റേഴ്‌സിന്റെ മൈക്കല്‍ചോപ്ര (കാര്‍ഡിഫ്)യും ഹ്യൂമിനെതിരെ (ലെസ്റ്റര്‍ സിറ്റി) ഇംഗ്ലീഷ് ഫുട്‌ബോളില്‍ മുഖാമുഖം വന്നിട്ടുണ്ട്. സ്റ്റീഫന്‍ പിയേഴ്‌സന്‍ (ബ്രിസ്റ്റോള്‍ സിറ്റി)-മൈക്കല്‍ ചോപ്ര (ഇപ്‌സ്‌വിച് ടൗണ്‍), ഹെല്‍ഡര്‍ പോസ്റ്റിഗ (ടോട്ടനം)-ആരോണ്‍ ഹ്യൂസ് (ന്യൂകാസില്‍ യുനൈറ്റഡ്) എന്നിവരും ഇംഗ്ലീഷ് ഫുട്‌ബോളില്‍ എതിരിട്ടവരാണ്.

എന്നാലും ഹ്യൂമേട്ടാ, ഇങ്ങള് ഗോളടിക്കരുത് !

എന്നാലും ഹ്യൂമേട്ടാ, ഇങ്ങള് ഗോളടിക്കരുത് !

മലയാളികള്‍ ഹ്യൂമേട്ടന്‍ എന്ന് ഏറെ പ്രിയത്തോടെ വിളിക്കുന്ന താരമാണ് ഇയാന്‍ ഹ്യൂം. 2014 സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ചങ്കായിരുന്നു ഹ്യൂം. ഫൈനലില്‍ കേരളം തോറ്റപ്പോള്‍ ഹ്യൂം തകര്‍ന്ന് പോയി. പിന്നീട് കൊല്‍ക്കത്തന്‍ ക്യാമ്പിലെത്തിയ ഹ്യൂം കൊച്ചിയില്‍ കളിക്കാനെത്തിയപ്പോഴൊക്കെ മലയാളികളുടെ ആരവം ഏറ്റുവാങ്ങി. ഫൈനലില്‍ സ്ഥിതി മറിച്ചാണ്. ഹ്യൂം ഗോളടിച്ചാല്‍ മഞ്ഞപ്പടയുടെ ഫാന്‍സ് ഇളകും. വേണ്ടി വന്നാല്‍ ഹ്യൂമിനെ ചതിയനാക്കി, ട്രോളി കൊല്ലും ! അതുകൊണ്ട് പറയുകയാണ്, ഹ്യൂമേട്ടാ ഇങ്ങള് ഗോളടിക്കരുത് !!!

Story first published: Saturday, December 17, 2016, 9:23 [IST]
Other articles published on Dec 17, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+