Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇറാനെതിരെ ഇഞ്ചുറി ടൈമില്‍ സമനില ബോംബ് പൊട്ടിച്ചു, ലോകകപ്പ് പ്ലേ ഓഫ് സ്‌പോട് സിറിയ പിടിച്ചടക്കി

ടെഹ്‌റാന്‍: 2018 ഫിഫ ലോകകപ്പ് ഏഷ്യന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ സിറിയ പ്ലേ ഓഫ് സ്‌പോട് കരസ്ഥമാക്കി. ഇതോടെ, യോഗ്യത നേടാനുള്ള സാധ്യത സിറിയ നിലനിര്‍ത്തി. കരുത്തരായ ഇറാനെ 2-2ന് സമനിലയില്‍ പിടിച്ചാണ് സിറിയ പ്രതീക്ഷ കാത്തത്.

താമിര്‍ ഹാജ് മുഹമ്മദ്, ഒമര്‍ അല്‍ സൊമ എന്നിവര്‍ സിറിയക്കായി സ്‌കോര്‍ ചെയ്തു. സന്ദര്‍ശക ടീമായ സിറിയ ഇറാനെ ഞെട്ടിച്ചു കൊണ്ട് തുടക്കത്തില്‍ തന്നെ ലീഡെടുത്തു. താമിറിന്റെ തകര്‍പ്പന്‍ ഹെഡര്‍ ഗോളിലായിരുന്നു ഇത്. യോഗ്യതാ റൗണ്ടിലെ പത്ത് മത്സരങ്ങളില്‍ നിന്ന് ഇറാന്‍ വഴങ്ങുന്ന ആദ്യ ഗോളാണിത്. ആദ്യ പകുതിക്ക് പിരിയും മുമ്പെ സര്‍ദാര്‍ അസ്‌മോനിലൂടെ ഇറാന്‍ സമനില നേടി. രണ്ടാം പകുതിയില്‍ സര്‍ദാറിലൂടെ മുന്നിലെത്തുകയും ചെയ്തു ഇറാന്‍.

pti9-9-2015-000044b-06-1504678501.jpg -Properties

ഇഞ്ചുറി ടൈമില്‍ സിറിയ ആവേശകരമായ സമനില ഗോള്‍ നേടി. ദക്ഷിണകൊറിയ ഉസ്‌ബെക്കിസ്ഥാനുമായി സമനിലയായതോടെ ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫ് കളിക്കാന്‍ സിറിയ യോഗ്യത നേടി.ഒക്ടോബറില്‍ നടക്കുന്ന പ്ലേ ഓഫില്‍ ആസ്‌ത്രേലിയ ആയിരിക്കും സിറിയയുടെ എതിരാളി.

Story first published: Wednesday, September 6, 2017, 11:46 [IST]
Other articles published on Sep 6, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+