ലിവര്‍പൂള്‍ നാട്ടുകാര്‍ക്ക് മുമ്പില്‍ ഞെട്ടി ! മാറ്റയുടെ പിഴവ് തിരുത്തി റൂണി ! ജയം കൈവിട്ട് മാഞ്ചസ്റ്റര്‍ സിറ്റി!!
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഹോംഗ്രൗണ്ടില്‍ അട്ടിമറിക്കപ്പെട്ടപ്പോള്‍ മാഞ്ചസ്റ്റര്‍ ക്ലബ്ബുകള്‍ സമനിലയുമായി കളം വിട്ടു. ലിവര്‍പൂളിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്വാന്‍സി സിറ്റിയാണ് ഞെട്ടിച്ചത്.
മാഞ്ചസ്റ്റര്‍ സിറ്റിയാകട്ടെ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ട് നിന്ന ശേഷം ടോട്ടനം ഹോസ്പറുമായി സമനിലയായി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇഞ്ചുറി ടൈമിലെ ഗോളില്‍ സമനിലയുമായി രക്ഷപ്പെടുകയായിരുന്നു.

വമ്പന്‍ അട്ടിമറി
ലീഗിലെ വലിയ അട്ടിമറി നേരിട്ടത് ലിവര്‍പൂളാണ്. ഹോംഗ്രൗണ്ടില്‍ അവര്‍ സ്വാന്‍സി സിറ്റിയോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയിലാണ് അഞ്ച് ഗോളുകള്‍ പിറന്നത്. ലോറെന്റെയുടെ ഡബിളില്‍ (48, 52) സ്വാന്‍സി ലീഡെടുത്തു. എന്നാല്‍, ബ്രസീലിയന്‍ താരം ഫിര്‍മിനോയിലൂടെ ലിവര്‍പൂള്‍ 55, 69 മിനുട്ടുകളിലായി തിരിച്ചുവരവ് നടത്തി. എഴുപത്തിനാലാം മിനുട്ടില്‍ സിഗുഡ്‌സന്റെ ഗോളില്‍ സ്വാന്‍സി ഗംഭീരന്‍ അട്ടിമറി സൃഷ്ടിച്ചു.

റൂണി യുനൈറ്റഡിന്റെ ടോപ് സ്‌കോറര്‍
സ്റ്റോക് സിറ്റിക്കെതിരെ തോല്‍വിയിലേക്ക് നീങ്ങിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഇഞ്ചുറി ടൈമില്‍ വെയിന്‍ റൂണി രക്ഷകനായി (1-1). സമനില ഗോള്‍ നേടിയ റൂണ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി ഏറ്റവുമധികം ഗോള്‍ നേടുന്ന താരമായി ചിരപ്രതിഷ്ഠ നേടുകയും ചെയ്തു.
ഇരുനൂറ്റമ്പത് ഗോളുകള്‍ തികച്ച റൂണി 249 ഗോളുകള്‍ നേടിയ ഇതിഹാസം സര്‍ ബോബി ചാള്‍ട്ടന്റെ ദശാബ്ദങ്ങള്‍ പിന്നിട്ട റെക്കോര്‍ഡാണ് തകര്‍ത്തത്. സ്‌റ്റോപ്പേജ് ടൈമിലെ നാലാം മിനുട്ടിലാണ് മനോഹരമായ മഴവില്‍ ഗോള്‍ റൂണി നേടുന്നത്. പത്തൊമ്പതാം മിനുട്ടില്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ യുവാന്‍ മാറ്റയുടെ സെല്‍ഫ് ഗോളിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പിറകിലായത്. മാറ്റക്ക്പകരമിറങ്ങിയ റൂണിതന്നെ ടീമിനെ രക്ഷിച്ചെടുത്തു. സമനിലയോടെ 22 മത്സരങ്ങളില്‍ 41 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആറാം സ്ഥാനത്ത് തുടരുന്നു.
22 മത്സരങ്ങളില്‍ 45 പോയിന്റുമായി ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്ത്. ആഴ്‌സണലിന് അടുത്ത കളി ജയിച്ചാല്‍ മൂന്നാം സ്ഥാനം തിരിച്ചുപിടിക്കാം.
പതിനെട്ട് പോയിന്റുമായി പതിനേഴാം സ്ഥാനത്തുള്ള സ്വാന്‍സിക്ക് ഈ ജയം വലിയ അനുഗ്രഹമായി.

സിറ്റിയുടെ ഗതികേട്...
ആദ്യപകുതി ശൂന്യം. രണ്ടാം പകുതിയില്‍ 54 മിനുട്ടായപ്പോള്‍ സിറ്റി 2-0ന് മുന്നില്‍. നാല്‍പ്പത്തൊമ്പതാം മിനുട്ടില്‍ സാനെയും പിറകെ ഡി ബ്രൂയിനും സിറ്റിയെ മുന്നിലെത്തിച്ചു. എന്നാല്‍ അമ്പത്തെട്ടാം മിനട്ടില്‍ ഡെലി ആലിയും എഴുപത്തേഴാം മിനുട്ടില്‍ സന്‍ ഹ്യുംഗ് മിനും ടോട്ടനമിന് തിരിച്ചുവരവൊരുക്കി.

ഗോള്‍ നില
ലിവര്‍പൂള്‍ 2-3 സ്വാന്‍സി
ബൗണ്‍മൗത് 2-2 വാട്‌ഫോഡ്
ക്രിസ്റ്റല്‍പാലസ് 0-1 എവര്‍ട്ടന്‍
മിഡില്‍സ്ബറോ 1-3 വെസ്റ്റ്ഹാം
സ്‌റ്റോക് 1-1 മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
വെസ്റ്റ് ബ്രോം 2-0 സണ്ടര്‍ലന്‍ഡ്
മാഞ്ചസ്റ്റര്‍ സിറ്റി 2-2 ടോട്ടനം

പോയിന്റ് നില
ചെല്‍സി 52
ടോട്ടനം 46
ലിവര്‍പൂള്‍ 45
ആഴ്‌സണല്‍ 44
മാഞ്ചസ്റ്റര്‍ സിറ്റി 43
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 41
എവര്‍ട്ടന്‍ 36
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications