Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫോര്‍മുല വണ്‍ കാറിനെ ട്രാഫിക്കില്‍ കുരുക്കി... ലിവര്‍പൂളിനെതിരേ സ്വാന്‍സിക്ക് അട്ടിമറി ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ സ്വാന്‍സി സിറ്റിയാണ് റെഡ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചത്. 40ാം മിനിറ്റില്‍ ആല്‍ഫി മാസണ്‍ നേടിയ ഗോളാണ് സ്വാന്‍സിക്ക് അപ്രതീക്ഷിത ജയം സമ്മാനിച്ചത്. തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തിയ ലിവര്‍പൂളാണ് തൊട്ടുപിന്നാലെ അവസാന സ്ഥാനക്കാര്‍ക്കു മുന്നില്‍ തലകുനിച്ചത്.

1

ലിവര്‍പൂളിനെ ഫോര്‍മുല വണ്‍ കാറിനോടാണ് മല്‍സരശേഷം സ്വാന്‍സി കോച്ച് കാര്‍ലോസ് കാര്‍വഹാല്‍ ഉപമിച്ചത്. ഫോര്‍മുല വണ്‍ കാറിനെ ട്രാഫിക്കില്‍ കുരുക്കിയാണ് ടീം അവിസ്മരണീയ ജയം സ്വന്തമാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അവസാനമായി 18 മല്‍സരങ്ങളിലും അപരാജിത കുതിപ്പ് നടത്തിയാണ് ലിവര്‍പൂള്‍ സ്വാന്‍സിയുടെ തട്ടകമായ ലിബെര്‍ട്ടി സ്റ്റേിയത്തിലെത്തിയത്. സ്വാന്‍സിക്കെതിരേ ഗോള്‍ നേടാന്‍ ചില മികച്ച അവസരങ്ങള്‍ അവര്‍ക്കു ലഭിച്ചെങ്കിലും ഫിനിഷിങിലെ പിഴവുകള്‍ അവര്‍ക്കു തിരിച്ചടിയായി. പ്രതിരോധനിരയുടെ മിന്നുന്ന പ്രകടനവും ഗോള്‍കീപ്പര്‍ ലൂക്കാസ് ഫാബിയാന്‍സ്‌കിയുടെ തകര്‍പ്പന്‍ സേവുകളുമാണ് ലിവര്‍പൂളിന് ഗോള്‍ നിഷേധിച്ചത്. 2017 ഒക്ടോബര്‍ 22നു ടോട്ടനം ഹോട്‌സ്പറിനോട് 1-4നു തോറ്റ ശേഷം ലിവര്‍പൂളിനു നേരിട്ട ആദ്യ പരാജയം കൂടിയാണ് സ്വാന്‍സിക്കെതിരേയുള്ളത്.

2

അതേസമയം, ഇറ്റാലിയന്‍ ലീഗിലെ ഏക മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ യുവന്റസ് 1-0നു ജെനോയെ പരാജയപ്പെടുത്തി. ഡഗ്ലസ് കോസ്റ്റയുടെ വകയായിരുന്നു യുവന്റസിന്റെ വിജയഗോള്‍. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന നാപ്പോളിയുമായുള്ള അകലം യുവന്റസ് ഒരു പോയിന്റാക്കി കുറച്ചു.

Story first published: Tuesday, January 23, 2018, 9:27 [IST]
Other articles published on Jan 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+