Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അപ്പം കഴിച്ചു കൊണ്ട് ഗോള്‍ കീപ്പര്‍, ആഴ്‌സണല്‍-സട്ടണ്‍ യുനൈറ്റഡ് മത്സരത്തിനിടെ നടന്നത് ഞെട്ടിക്കുന്ന വാതുവെപ്പ് !!

ലണ്ടന്‍: എഫ് എ കപ്പില്‍ അഞ്ചാം റൗണ്ട് വരെ അത്ഭുതക്കുതിപ്പ് നടത്തിയ സട്ടണ്‍ യുനൈറ്റഡ് വാതുവെപ്പ് വിവാദത്തോടെ കളം വിടുന്നു. ആഴ്‌സണലിനെതിരായ മത്സരത്തില്‍ സട്ടണ്‍ യുനൈറ്റഡിന്റെ റിസര്‍ വ് ഗോളി വെയിന്‍ ഷാ മധുരം നിറച്ച അപ്പം കഴിച്ചതാണ് വിവാദമായത്. ഇത് വാതുവെപ്പുകാര്‍ക്ക് വേണ്ടിയായിരുന്നുവേ്രത ഷാ ചെയ്യത്. തലേ ദിവസം ക്ലബ്ബിന്റെ ജഴ്‌സി സ്‌പോണ്‍സറായ സണ്‍ ബെറ്റ്‌സ് ഓഫര്‍ ചെയ്ത ബെറ്റില്‍ റിസര്‍വ് ഗോളിയുടെ അപ്രതീക്ഷിത അപ്പം തീറ്റയുണ്ടായിരുന്നു.

താനിതൊരു തമാശക്കാണ് ചെയ്തതെന്ന് ഷാ പറഞ്ഞെങ്കിലും സംഗതി ഗൗരവമുള്ളതാണെന്ന് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. വാതുവെപ്പിനെതിരാണ് ലോകഫുട്‌ബോള്‍ അസോസിയേഷനുകള്‍. എഫ് എ ക്കും അതില്‍ നിന്ന് വിട്ടു നില്‍ക്കാനാകില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇതിനിടെ, നാല്‍പ്പത്തഞ്ചുകാരനായ ഗോള്‍ കീപ്പര്‍ രാജി സമര്‍പ്പിച്ചു. സട്ടണ്‍ യുനൈറ്റഡ് മാനേജര്‍ പോള്‍ ഡോസ്വെല്‍ ഇത് സ്ഥിരീകരിച്ചു.

wayne-shaw

മത്സരം എണ്‍പത്തിമൂന്നാം മിനുട്ടില്‍ എത്തിയപ്പോഴാണ് പൈ എന്നറിയപ്പെടുന്ന പലഹാരമെടുത്ത് വെയിന്‍ ഷാ ഭക്ഷിച്ചത്. ഇതാകട്ടെ കാമറയുടെ ശ്രദ്ധയാകര്‍ഷിക്കും വിധവും. ഇതാണ് സംശയത്തിനാധാരം. തലേ ദിവസം നടന്ന ബെറ്റിംഗില്‍ ഷാ ഇത്തരമൊരു നീക്കം നടത്തുമെന്നുണ്ടായിരുന്നു. ഇത് സംശയംബലപ്പെടുത്തി.

മത്സരം ആഴ്‌സണല്‍ 2-0ന് ജയിച്ചു. സട്ടണ്‍ യുനൈറ്റഡ് വീരോചിതമായിട്ടാണ് എഫ് എ കപ്പ് സീസണ്‍ പൂര്‍ത്തിയാക്കിയത്. അഞ്ചാം ഡിവിഷന്‍ ക്ലബ്ബില്‍ നിന്ന് ഇത്തരമൊരു പ്രകടനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആഴ്‌സണല്‍ കോച്ച് ആര്‍സെന്‍ വെംഗര്‍ പറഞ്ഞു. തിയോ വാല്‍ക്കോട്ട് സട്ടണ്‍ യുനൈറ്റഡിന്റെ ഡ്രസിംഗ് റൂമിലെത്തിയ പോരാട്ടത്തെ പ്രശംസിച്ചു. ആദ്യ പാദത്തില്‍ ആഴ്‌സണലിന് ജയിക്കാന്‍ സാധിച്ചിരുന്നില്ല. റിട്ടേണ്‍ മാച്ചിലാണ് ഗണ്ണേഴ്‌സ് സട്ടണ്‍ യുനൈറ്റഡിനെ തോല്‍പ്പിക്കുന്നത്.

Story first published: Wednesday, February 22, 2017, 10:34 [IST]
Other articles published on Feb 22, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+