For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സൂപ്പര്‍ താരങ്ങളായി വന്ന് വന്‍ ഫ്‌ളോപ്പുകളായി മടക്കം!! ഇവര്‍ റഷ്യന്‍ ലോകകപ്പിലെ ദുരന്തങ്ങള്‍...

ചില സൂപ്പര്‍ താരങ്ങള്‍ റഷ്യയില്‍ നിരാശപ്പെടുത്തി

റഷ്യന്‍ ലോകകപ്പിലെ ദുരന്തങ്ങള്‍ | Oneindia Malayalam

മോസ്‌കോ: സൂപ്പര്‍ താര പദവിയില്‍ നില്‍ക്കവെ റഷ്യന്‍ ലോകപ്പിനെത്തിയ ചിലര്‍ വലിയ ദുരന്തങ്ങളായാണ് നാട്ടിലേക്കു തിരിച്ചുപോയത്. ഒറ്റയ്ക്ക് മല്‍സരഗതി തന്നെ മാറ്റി മറിക്കാന്‍ ശേഷിയുള്ളവരായിരുന്നു ഇവരില്‍ പലരും.

എന്നാല്‍ ലോകകപ്പില്‍ വലിയ ഇംപാക്ട് സൃഷിക്കാന്‍ ഇവര്‍ക്കായില്ല. ഫലമാവട്ടെ ഇവരുടെ ടീമുകള്‍ നേരത്തേ തന്നെ ലോകകപ്പില്‍ നിന്നു പുറത്താവുകയും ചെയ്തു. ഹീറോയായി വന്ന് ദുരന്തങ്ങളായി റഷ്യ വിട്ട ചിലര്‍ ആരൊക്കെയാണെന്നു നോക്കാം.

നെയ്മര്‍ (ബ്രസീല്‍)

നെയ്മര്‍ (ബ്രസീല്‍)

ലയണല്‍ മെസ്സി, ക്രിസ്റ്റിയയാനോ റൊണാള്‍ഡോ എന്നീ ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളുടെ ആധിപത്യം തകര്‍ക്കാന്‍ ശേഷിയുള്ളവെന്നു വിശേഷിപ്പിക്കപ്പെടുന്ന സൂപ്പര്‍ താരമാണ് ബ്രസീല്‍ സ്‌ട്രൈക്കര്‍ നെയ്മര്‍. എന്നാല്‍ നെയ്മര്‍ മറക്കാനാഗ്രഹിക്കുന്ന ലോകകപ്പായിരിക്കും ഇത്.
കളി മികവിനേക്കാളുപരി 'അഭിനയം' കൊണ്ടാണ് നെയ്മര്‍ ലോകകപ്പില്‍ ശ്രദ്ധിക്കപ്പെട്ടത്.
ചെറിയ ഫൗളുകള്‍ക്കു പോലും ഗ്രൗണ്ടില്‍ കിടന്നുരുളുകയും ബോക്‌സിനുള്ളില്‍ വീഴുകയും ചെയ്ത നെയ്മറുടെ അമിതാഭിനയം വലിയ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കിയിരുന്നു. താരത്തെ പരിഹസിച്ചുകൊണ്ട് നിരവധി ട്രോളുകളും പുറത്തിറങ്ങി.
പരിക്കു മൂലം മാസങ്ങളോളം പുറത്തിരുന്ന ശേഷം നെയ്മറുടെ തിരിച്ചുവരവ് കൂടിയായിരുന്നു ലോകകപ്പിലേത്. പക്ഷെ ടീമിന്റെ ഹീറോയാവാമെന്ന് സ്വപ്‌നം കണ്ടെത്തിയ അദ്ദേഹം ഹാസ്യതാരമായി തല കുനിച്ചാണ് മടങ്ങിയത്.

റോബര്‍ട്ട് ലെവന്‍ഡോസ്‌കി (പോളണ്ട്)

റോബര്‍ട്ട് ലെവന്‍ഡോസ്‌കി (പോളണ്ട്)

യൂറോപ്പിലെ ഗോളടിവീരന്‍മാരിലൊരാളായ പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും ലോകകപ്പില്‍ നിരാശപ്പെടുത്തി. തന്റെ ഗോളടിമികവുമായി അദ്ദേഹം ടീമിനെ മുന്നില്‍ നിന്നു നയിക്കുമെന്ന് ആരാധകര്‍ സ്വപ്‌നം കണ്ടെങ്കിലും അതുണ്ടായില്ല. ഇതോടെ പോളണ്ട് ആദ്യറൗണ്ടില്‍ തന്നെ തോറ്റു പുറത്താവുകയും ചെയ്തു.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പോളണ്ടിനു വേണ്ടി 10 മല്‍സരങ്ങളില്‍ നിന്നും 16 ഗോളുകളാണ് ലെവന്‍ഡോസ്‌കി അടിച്ചുകൂട്ടിയത്. അതുകൊണ്ടു തന്നെ ലോകകപ്പിലെ ഗോള്‍വേട്ടക്കാരില്‍ ഒരാളായി അദ്ദേഹം മാറുമെന്നും പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍ ഗ്രൂപ്പുഘട്ടത്തിലെ മൂന്നു കളികളിലും ഒരു ഗോള്‍ പോലും നേടാന്‍ ലെവന്‍ഡോസ്‌കിക്കായില്ല.

തോമസ് മുള്ളര്‍ (ജര്‍മനി)

തോമസ് മുള്ളര്‍ (ജര്‍മനി)

2014ലെ ലോകകപ്പില്‍ ജര്‍മനിയെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സ്റ്റാര്‍ സ്‌ട്രൈക്കര്‍ തോമസ് മുള്ളറും റഷ്യയില്‍ വന്‍ ഫ്‌ളോപ്പായി മാറി. ജര്‍മനി ഞെട്ടിക്കുന്ന തോല്‍വിയോടെ ലോകകപ്പിന്റെ ആദ്യറൗണ്ടില്‍ തന്നെ പുറത്താവാനുള്ള പ്രധാന കാരണങ്ങളിലൊന്ന് മുള്ളറുടെ ദയനീയ പ്രകടനം തന്നെയായിരുന്നു.
കഴിഞ്ഞ രണ്ടു ലോകകപ്പുകളിലായി 10 ഗോളുകള്‍ നേടിയ താരമാണ് അദ്ദേഹം. ലോകകപ്പിലെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനെന്ന ജര്‍മനിയുടെ തന്നെ മിറോസ്ലാവ് ക്ലോസെയുടെ (16 ഗോള്‍) റെക്കോര്‍ഡ് ഇത്തവണ മുള്ളര്‍ തിരുത്തുമെന്നും പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍ ഒരു ഗോള്‍ പോലും നേടാന്‍ താരത്തിനായില്ല.

 നിക്കോളാസ് ഒട്ടാമെന്‍ഡി (അര്‍ജന്റീന)

നിക്കോളാസ് ഒട്ടാമെന്‍ഡി (അര്‍ജന്റീന)

ലോകകപ്പില്‍ നിരാശപ്പെടുത്തിയ ടീമുകളിലൊന്നാണ് ലാറ്റിന്‍ വമ്പന്‍മാരായ അര്‍ജന്റീന. ടീമിലെ മിക്ക കളിക്കാരും ഫ്‌ളോപ്പായി മാറിയെങ്കിലും ദുരന്തമെന്നു വിളിക്കാവുന്നത് ഡിഫന്‍ഡര്‍ നിക്കോളാസ് ഒട്ടാമെന്‍ഡിയെയാണ്. കഴിഞ്ഞ സീസണിലെ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി മികച്ച പ്രകടനം നടത്തിയ സെന്റര്‍ബാക്കിന് പക്ഷെ ദേശീയ ടീമിനൊപ്പം ഇതാവര്‍ത്തിക്കാനായില്ല.
നിരവധി പിഴവുകളാണ് ലോകകപ്പില്‍ ഒട്ടാമെന്‍ഡിയുടെ ഭാഗത്തു നിന്നുണ്ടായത്.
അര്‍ജന്റീനയുടെ പ്രതിരോധക്കോട്ട കാക്കുന്നതില്‍ താരം ദയനീയമായി പരാജയപ്പെട്ടു. ഫ്രാന്‍സ്, ക്രൊയേഷ്യ എന്നിവര്‍ക്കെതിരാ മല്‍സരങ്ങളില്‍ നിരവധി ഫൗളുകളാണ് ഒട്ടാമെന്‍ഡിയുടെ ഭാഗത്തു നിന്നുണ്ടായത്.

ഡേവിഡ് ഡെ ഹെയ (സ്‌പെയിന്‍)

ഡേവിഡ് ഡെ ഹെയ (സ്‌പെയിന്‍)

നെയ്മര്‍ കഴിഞ്ഞാല്‍ ലോകകപ്പിലെ ഏറ്റവും വലിയ ദുരന്തം സ്പാനിഷ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡെഹെയ തന്നെയാവും. തന്റെ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വേണ്ടി നടത്തിയ മിന്നുന്ന പ്രകടനങ്ങളെ തുടര്‍ന്നു നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പറെന്ന് വിശേഷിപ്പിക്കപ്പെട്ട താരമാണ് അദ്ദേഹം.
പക്ഷെ, റഷ്യയില്‍ ഈ പെരുമയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ഡെഹെയക്കായില്ല. നിരവധി പിഴവുകളാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. റഷ്യപെനല്‍റ്റി ഷൂട്ടൗട്ടുള്‍പ്പെടെ നാലു മല്‍സരങ്ങളില്‍ മാത്രം 10 ഗോളുകള്‍ ഡെഹെയ വഴങ്ങി.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Tuesday, July 10, 2018, 13:40 [IST]
Other articles published on Jul 10, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+